scorecardresearch

തായ്‌വേര് അന്വേഷിക്കുന്നതിൽ രസംകൊള്ളുന്നത് അടിമണ്ണിളകി പോകുന്നതിനേ ഉപകരിക്കൂ; സിപിഐ മുഖപത്രം ജനയുഗം

മോർഫിങ്ങിലൂടെ മുഖ്യമന്ത്രിയുടെ കുടുംബത്തെയാകെ ആക്ഷേപിക്കാൻ ഡിസിസി പ്രസിഡന്റുമാർ പോലും സാമൂഹ്യമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയ കാര്യം എഡിറ്റോറിയലിൽ എടുത്തുപറയുന്നു

മോർഫിങ്ങിലൂടെ മുഖ്യമന്ത്രിയുടെ കുടുംബത്തെയാകെ ആക്ഷേപിക്കാൻ ഡിസിസി പ്രസിഡന്റുമാർ പോലും സാമൂഹ്യമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയ കാര്യം എഡിറ്റോറിയലിൽ എടുത്തുപറയുന്നു

author-image
WebDesk
New Update
Pinarayi Vijayan and Kanam Rajendran CPI CPM

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരായ സെെബർ ആക്രമണത്തിൽ രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം. മാധ്യമപ്രവർത്തകരെയും പാർട്ടി അണികളെയും വിമർശിച്ചുള്ളതാണ് സിപിഐ മുഖപത്രത്തിലെ ഇന്നത്തെ എഡിറ്റോറിയൽ.

Advertisment

മാധ്യമവാർത്തകളെ കുറിച്ച് ഹെെക്കോടതി നടത്തിയ പരാമർശം സൂചിപ്പിച്ചാണ് എഡിറ്റോറിയൽ ആരംഭിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണ് ആണെന്ന ബോധ്യം നഷ്ടപ്പെടുകയോ തങ്ങൾ വിമർശനങ്ങൾക്കതീതരല്ല എന്ന തോന്നലുണ്ടാകുകയോ ചെയ്യുമ്പോഴാണ് മാധ്യമങ്ങളെ നിരീക്ഷിക്കാൻ ജനങ്ങൾ തയ്യാറാവുന്നതെന്ന് ജനയുഗം വിമർശിക്കുന്നു. മാധ്യമങ്ങൾ സ്വയം സൃഷ്ടിച്ചെടുക്കുന്ന ആ ഇടത്തിൽ വിമർശനങ്ങൾ വന്ന് കുമിഞ്ഞുകൂടുകയും ചെയ്യും. സ്വയം വിമർശനത്തിന് തയ്യാറാവുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും നിൽക്കാതെ തങ്ങളുടെ ശരിയിൽ കടിച്ചുതൂങ്ങുന്ന ശൈലി ആവര്‍ത്തിക്കപ്പെടുമ്പോൾ മാധ്യമ ധർമം കാത്തുസൂക്ഷിക്കുന്നവരടക്കം സമൂഹത്തിന് അനഭിമതരായി തുടരേണ്ടിവരുന്ന അവസ്ഥയുണ്ടാകുന്നതായി എഡിറ്റോറിയലിൽ പറയുന്നു.

Read Also: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്നുമുതൽ; ക്രമം ഇങ്ങനെ

'മാധ്യമങ്ങളിൽ പലതും സമൂഹമാധ്യമങ്ങളിൽ പ്രത്യേക വിഭാഗങ്ങളും ഇന്ന് സഞ്ചരിക്കുന്നത് അഭിലഷണീയമായ പഥത്തിലൂടെയാണ്. രണ്ടും ചേർത്തുകെട്ടി നിഗൂഢ ലക്ഷ്യത്തിനായി ഉപയോഗിക്കപ്പെടുന്നതും വലിയ ദോഷങ്ങളുണ്ടാക്കുന്നുണ്ട്. ചാനൽ ചർച്ചകളിലെ പരദൂഷണവിശേഷങ്ങൾ വലിയ വിവാദങ്ങളിലേക്കും കൂടുതൽ തർക്കങ്ങളിലേക്കും എത്തിക്കുന്ന ഇടനാഴിയാണ് സാമൂഹ്യമാധ്യമങ്ങൾ' ജനയുഗം കുറ്റപ്പെടുത്തുന്നു

Advertisment

മോർഫിങ്ങിലൂടെ മുഖ്യമന്ത്രിയുടെ കുടുംബത്തെയാകെ ആക്ഷേപിക്കാൻ ഡിസിസി പ്രസിഡന്റുമാർ പോലും സാമൂഹ്യമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയ കാര്യം എഡിറ്റോറിയലിൽ എടുത്തുപറയുന്നു. 'സമൂഹമാധ്യമങ്ങളിലൂടെ അണികൾ നൽകുന്ന അനാരോഗ്യപരമായ ആവേശത്തെ നേതാക്കൾ ചാനലുകളിൽ ആയുധമാക്കുന്നത് ദോഷകരമായിക്കാണുന്നുണ്ട്. എന്നാലിവിടെ അണികൾ മാത്രമല്ല, നേതൃത്വം തന്നെ നിലവാരം വിട്ട് തരംതാഴുന്ന സ്ഥിതിയിലേക്ക് പോകുന്നത് രാഷ്ട്രീയ ജീർണതയായേ സമൂഹം വിലയിരുത്തൂ. വിമര്‍ശിക്കുന്നവരുടെ തായ്‌വേര് അന്വേഷിക്കുന്നതിൽ രസംകൊള്ളുന്ന നേതൃത്വങ്ങളും അണികളും തങ്ങളുടെ അടിമണ്ണിളകിപ്പോകുന്നതിനേ അത് ഉപകരിക്കൂ എന്ന് ചിന്തിക്കുന്നുമില്ല,' സിപിഐ മുഖപത്രത്തിൽ പറയുന്നു

അതേസമയം, മാധ്യമപ്രവർത്തകർക്കെതിരായ സെെബർ ആക്രമണത്തിൽ അന്വേഷണം നടക്കുകയാണ്. അധിക്ഷേപ സന്ദേശങ്ങൾ പലതും അപകീർത്തികരവും ലൈംഗിക ചുവയുള്ളതുമെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതിക്രമം നടത്തിയവരെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ സാധ്യതയുണ്ട്. മാധ്യമപ്രവർത്തകർക്കെതിരായ ഫെയ്‌സ്‌ബുക്ക് പോസ്റ്റുകൾ അന്വേഷണസംഘം പരിശോധിച്ചു. പലതും അപകീർത്തികരവും ലൈംഗിക ചുവയുള്ളതുമെന്ന് അന്വേഷണസംഘ തലവൻ ഡിഐജി സഞ്ജയ് കുമാർ ഗുരുദീന്റെ നേതൃത്വത്തിലെ പരിശോധനയിൽ സ്ഥിരീകരിച്ചു.

Cyber Attack Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: