/indian-express-malayalam/media/media_files/oDpGSTSb6r6j0qTyzk4G.jpg)
സൈബർ അധിക്ഷേപം രൂക്ഷമായതോടെയാണ് അർജുന്റെ കുടുംബം പൊലീസിനെ സമീപിച്ചത്
കോഴിക്കോട്: അർജുന്റെ കുടുംബത്തിന് എതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തു. സൈബർ അധിക്ഷേപങ്ങൾക്കെതിരെ അർജുന്റെ കുടുംബം കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലോറി ഉടമ മനാഫ് അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമമെന്ന വകുപ്പ് അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അർജുന്റെ കുടുംബം കഴിഞ്ഞദിവസം വാർത്താസമ്മേളനം നടത്തിയിരുന്നു. കുടുംബത്തിന്റെ വൈകാരികത ലോറി ഉടമ മനാഫ് ചൂഷണം ചെയ്യുകയാണെന്ന് അർജുന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ, എല്ലാ ആവശ്യങ്ങളും കഴിഞ്ഞശേഷം തള്ളിപ്പറയുകയാണെന്നതടക്കം ആരോപിച്ച് സൈബിറടത്തിൽ വലിയ തോതിലുള്ള അധിക്ഷേപമാണ് അർജുന്റെ കുടുംബത്തിന് നേരെ നടന്നത്.
സൈബർ അധിക്ഷേപം രൂക്ഷമായതോടെയാണ് അർജുന്റെ കുടുംബം പൊലീസിനെ സമീപിച്ചത്. അർജുന്റെ കുടുംബത്തിന്റെ പരാതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ കോഴിക്കോട് മെഡിക്കൽ കോളജ് എസിപിക്ക് കൈമാറി. ഇന്നലെ മെഡിക്കൽ കോളജ് എസിപിയുടെ നിർദേശപ്രകാരം ചേവായൂർ പൊലീസാണ് കേസെടുത്തത്. ഇന്ന് അർജുന്റെ കുടുംബത്തിന്റെ മൊഴി എടുക്കും. സോഷ്യൽമീഡിയ പേജുകൾ പരിശോധിച്ച് ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ വൈകാരികമായി സമീപിക്കുന്നതാണ് തന്റെ രീതിയെന്നും അത് അർജുന്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കിയതിൽ മാപ്പുപറയുന്നുവെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, അർജുന്റെ കുടുംബത്തിനെതിരെ മോശമായി ഒന്നും പ്രവർത്തിച്ചിട്ടില്ലെന്ന് മനാഫ് പറഞ്ഞു. മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്ന് ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ്. സൈബർ അതിക്രമത്തിനെതിരെ അർജുന്റെ കുടുംബം നൽകിയ പരാതിയിൽ മനാഫിനെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"കേസെടുത്ത കാര്യം രാവിലെയാണ് അറിയുന്നത്. അർജുന്റെ കുടുംബത്തിനെതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ഇനി കേസിൽ കുടുക്കിയാലും ശിക്ഷിച്ചാലും അർജുന്റെ കുടുംബത്തോടൊപ്പം നിൽക്കുംഠ.- മനാഫ് പറഞ്ഞു.
Read More
- മഞ്ഞിൽ നിന്ന് മണ്ണിലേക്ക്;തോമസ് ചെറിയാന് വീരോചിത യാത്രയയപ്പ്
- വയനാടിന് കേന്ദ്രസഹായം:രണ്ടാഴ്ചയ്ക്കകം മറുപടി നൽകണം;കേന്ദ്രത്തോട് ഹൈക്കോടതി
- "അപമാനിക്കുന്നതിന് പരിധിയുണ്ട്";മന്ത്രിയാകാത്തതിൽ അതൃപ്തിയുമായി തോമസ് കെ തോമസ്
- വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനം ഇന്ന് മുതൽ
- അവർ തനിച്ചല്ല; ശ്രുതിയെയും അർജുന്റെ കുടുംബത്തെയും ചേർത്തുപിടിച്ച് സർക്കാർ
- പൂരം കലക്കലിൽ ത്രിതല അന്വേഷണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.