/indian-express-malayalam/media/media_files/uploads/2022/03/ksrtc-bus.jpg)
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. നാളെ ശമ്പളം ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ആസ്ഥാനത്ത് അനിശ്ചിതകാല സമരം തുടങ്ങുമെന്ന് സിഐടിയു ഉള്‍പ്പെടെയുള്ള തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചു. അന്ന് മുതൽ തന്നെ രാപ്പകൽ സമരം തുടങ്ങുമെന്ന് ഐഎൻടിയുസിയും പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാ മാസവും അഞ്ചാം തീയതി ശമ്പളമെന്ന ഉറപ്പ് പാലിക്കാന്‍ മാനേജ്മെന്‍റിന് കഴിയില്ലെന്ന് യൂണിയനുകളെ അറിയിച്ചതോടെയാണ് സമരത്തിലേക്ക് കടക്കുന്നത്. സര്‍വീസുകള്‍ക്ക് മുടക്കം വരാതെ കെഎസ്ആര്‍ടിസി ആസ്ഥാനത്തിന് മുന്‍പില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമരം.
ശമ്പള പ്രതിസന്ധി ചർച്ചചെയ്യാൻ സിഎംഡി ബിജു പ്രഭാകർ ഇന്നലെ വിളിച്ച യോഗം തൊഴിലാളി സംഘടനകൾ ബഹിഷ്കരിച്ചിരുന്നു. ഈ മാസം ഇരുപതാം തീയതിക്ക് മുമ്പ് ശമ്പളം പ്രതീക്ഷിക്കേണ്ടെന്ന നിലപാട് മാനേജ്മെന്റ് അറിയിച്ചതിനെ തുടർന്നാണ് യൂണിയനുകൾ യോഗം ബഹിഷ്കരിച്ചത്.
അതേസമയം, കെഎസ്ആര്‍ടിസിയുടെ വരുമാനം കൊണ്ട് ശമ്പളം നല്‍കാനാവില്ലെന്ന് അറിഞ്ഞിട്ടും സര്‍ക്കാരിനോട് ഇതുവരെയും മാനേജ്മെന്‍റ് സഹായം ചോദിച്ചിട്ടില്ലെന്ന് യൂണിയനുകള്‍ ആരോപിച്ചു.
Read More: വിദ്വേഷ പ്രസംഗ കേസിൽ പി.സി.ജോർജിന് വീണ്ടും നോട്ടീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.