/indian-express-malayalam/media/media_files/uploads/2019/02/kripesh-sarath.jpg)
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ ജാമ്യാപേക്ഷകള്‍ പിന്‍വലിച്ചതില്‍ കോടതിക്ക് അതൃപ്തി. നിരവധി തവണ വാദം കേട്ട ശേഷം ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടിയത് ശരിയായ പ്രവണത അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വേനലവധിക്കാലത്ത് വന്ന ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ നിരവധി തവണ സാവകാശം തേടിയെന്നും ഈ കേസില്‍ എന്തിനാണ് പ്രോസിക്യൂഷന് അത്യാകാംക്ഷയെന്നും കോടതി ചോദിച്ചു. കേസിലെ പ്രതികളായ സജി ജോര്‍ജ്, മുരളി, രജിത് എന്നിവരുടെ ജാമ്യാപേക്ഷകളാണ് പിന്‍വലിച്ചത്.
Read More: പെരിയ ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണത്തിന് പര്യാപ്തമായ കാര്യങ്ങള്‍ ഹര്‍ജിയിലില്ലെന്ന് കോടതി
പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണത്തിന് പര്യാപ്തമായ കാര്യങ്ങള്‍ ഹര്‍ജിയില്‍ ഇല്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തിയിരുന്നു. സിബിഐ അന്വേഷണം എന്ന ആവശ്യം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇരട്ടക്കൊലപാതക കേസില്‍ എന്ത് അന്വേഷണമാണ് നടന്നതെന്ന് കോടതി ചോദിച്ചു. ഒരു പ്രതിയെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു. പ്രതികള്‍ എല്ലാവരും കീഴടങ്ങുകയായിരുന്നു. കീഴടങ്ങിയ മുറയ്ക്ക് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക മാത്രമാണ് പൊലീസ് ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി. സീല്‍ ചെയ്ത ചാക്കിലെ ആയുധങ്ങള്‍ എന്തുകൊണ്ട് ഫോറന്‍സിക് സര്‍ജന്‍ പരിശോധിച്ചില്ലെന്നും കോടതി ചോദിച്ചു.
Read More: പെരിയ ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണത്തിന് പര്യാപ്തമായ കാര്യങ്ങള്‍ ഹര്‍ജിയിലില്ലെന്ന് കോടതി
പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. സിബിഐ അന്വേഷണത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ പരിശോധനയിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ അന്വേഷണം തൃപ്തികരമാണെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതി പ്രോസിക്യൂഷനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ജാമ്യാപേക്ഷ മാറ്റണമെന്ന ആവശ്യത്തിലായിരുന്നു പ്രോസിക്യൂഷനെ വിമര്‍ശിച്ചത്. ജാമ്യാപേക്ഷ മാറ്റാനാവില്ലെന്നും അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് കേസ് നീട്ടാനാവില്ലെന്നും ജസ്റ്റീസ് സുധീന്ദ്ര കുമാര്‍ വ്യക്തമാക്കിയിരുന്നു. ജാമ്യാപേക്ഷയിലെ തീർപ്പിൽ ആർക്കെങ്കിലും പരാതിയുണ്ടങ്കിൽ അവർക്ക് സുപ്രീം കോടതിയിൽ പോകാമെന്നും കോടതിക്ക് കാത്ത് നിൽക്കാനാവില്ലന്നും ജഡ്ജി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us