scorecardresearch

പുരാവസ്തു തട്ടിപ്പ് കേസ്: മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്തു

മോന്‍സണിന്റെ വീട് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ബെഹ്റയില്‍ നിന്ന് തേടിയതെന്നാണ് സൂചന

മോന്‍സണിന്റെ വീട് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ബെഹ്റയില്‍ നിന്ന് തേടിയതെന്നാണ് സൂചന

author-image
WebDesk
New Update
Monson Mavunkal, Lonath Behra

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്തു. ബെഹ്റയ്ക്ക് പുറമെ എ.ഡി.ജി.പി. മനോജ് എബ്രഹാം, ഐജി ലക്ഷ്മണ എന്നിവരില്‍ നിന്നും ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു. ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്താണ് മൂവരുടേയും മൊഴി രേഖപ്പെടുത്തിയത്.

Advertisment

മോന്‍സണിന്റെ വീട് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ബെഹ്റയില്‍ നിന്ന് തേടിയതെന്നാണ് സൂചന. മോന്‍സണുമായി ബെഹ്റയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മോന്‍സണിന്റെ കേസുകള്‍ അട്ടിമറിക്കുന്നതിന് ഐജി ലക്ഷമണ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരങ്ങളടക്കം ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

അതേസമയം, മോന്‍സണിന്റെ മാനേജര്‍ ജിഷ്ണുവിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. സുപ്രധാന വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ജിഷ്ണുവിനെ ചോദ്യം ചെയ്യുന്നത്. മൊന്‍സണിനെതിരായ പോക്സോ കേസില്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിലും ജിഷ്ണു അന്വേഷണം നേരിടുന്നുണ്ട്.

Also Read: പ്ലസ് വണ്‍ പ്രവേശനം: പ്രതിസന്ധിക്ക് പരിഹാരം; സര്‍ക്കാര്‍ സ്കൂളുകളില്‍ 10 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കും

Kerala Police Crime Branch Loknath Behra Fraud

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: