scorecardresearch

സുധാകരന്റെ നീക്കം ജനാധിപത്യവിരുദ്ധം; ബിജെപിക്ക് ശക്തിപകരാന്‍ ശ്രമിക്കുന്നു: എം വി ഗോവിന്ദന്‍

ദേവികുളം മണ്ഡലത്തില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് സുധാകരന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയ പശ്ചാത്തലത്തിലാണ് എം വി ഗോവിന്ദന്റെ പ്രതികരണം

ദേവികുളം മണ്ഡലത്തില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് സുധാകരന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയ പശ്ചാത്തലത്തിലാണ് എം വി ഗോവിന്ദന്റെ പ്രതികരണം

author-image
WebDesk
New Update
MV Govindan, CPM

തിരുവനന്തപുരം: ദേവികുളം മണ്ഡലത്തില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പ്‌ ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത് ജനാധിപത്യവിരുദ്ധവും, നിയമവാഴ്‌ചക്ക്‌ കളങ്കമേല്‍പ്പിക്കുന്നതുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

Advertisment

തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുധാകരന്റെ നീക്കം. കേന്ദ്രം ഭരിക്കുന്ന ബിജെപി സമീപകാലത്ത്‌ സമാനമായ കേസുകളില്‍ കൈക്കൊണ്ടിട്ടുള്ള അമിതാധികാര പ്രയോഗങ്ങള്‍ക്ക്‌ ബലം നല്‍കുന്നതാണ്‌ കെപിസിസിയുടെ നിലപാടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രം ഭരിക്കുന്ന ബിജെപി അധികാര ദുര്‍വിനിയോഗത്തിലൂടെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സാഹചര്യത്തില്‍ വയനാട്ടിലും, ഉപതെരഞ്ഞെടുപ്പ്‌ നടത്തണമെന്നാണോ കെപിസിസിയുടെ അഭിപ്രായം എന്നറിഞ്ഞാല്‍കൊള്ളാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

രാഹുല്‍ ഗാന്ധി എംപിയെ അയോഗ്യനാക്കിയ ലോകസഭാ സെക്രട്ടറിയേറ്റ്‌ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ്‌ അടിച്ചേല്‍പ്പിക്കാനുള്ള ബിജെപി നീക്കത്തെ രാജ്യത്തെ പ്രതിപക്ഷ പാര്‍ടികള്‍ യോജിച്ച്‌ അപലപിച്ചിരുന്നു. ഈ പ്രതിപക്ഷ ഐക്യത്തെ തകര്‍ത്ത്‌ ബിജെപിക്ക്‌ ശക്തിപകരാനാണ്‌ കെപിസിസിയുടെ ശ്രമമെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.

Advertisment

അപകീര്‍ത്തി കേസ്‌ മറയാക്കി പ്രതിപക്ഷ എംപിമാരെ അയോഗ്യനാക്കാന്‍ ബിജെപി നടത്തുന്ന ശ്രമത്തെ ശക്തമായി എതിര്‍ത്ത പാര്‍ടിയാണ്‌ സിപിഎം. സൂറത്ത്‌ കോടതി അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചപ്പോള്‍ ധൃതിപിടിച്ച്‌ അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടി സ്വേച്ഛാധിപത്യമാണെന്ന്‌ വിലയിരുത്തിയ പാര്‍ടിയാണ്‌ സിപിഎമ്മെന്നും ഗോവിന്ദന്‍ പറഞ്ഞു.

ആംആദ്‌മി പാര്‍ടി നേതാവും, ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ സിസോദിയയെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചതിനേയും, ലക്ഷദ്വീപ്‌ എംപി മുഹമ്മദ്‌ ഫൈസലിനെ അയോഗ്യനാക്കിയ നടപടിയേയും സിപിഎം നിശിതമായി വിമര്‍ശിച്ചതും ഗോവിന്ദന്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ബിജെപിയുടെ ഇത്തരം നടപടികള്‍ക്ക്‌ സാധുത നല്‍കുന്നതാണ്‌ കെപിസിസി കൈക്കൊള്ളുന്ന നിലപാടെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

Cpm Kpcc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: