/indian-express-malayalam/media/media_files/uploads/2019/04/vijayaraghavan-vijayaraghavan.1544723501-002.jpg)
തൃശൂർ: എന്‍സിപി മുന്നണി വിടുകയാണെന്ന വാര്‍ത്തകള്‍ തള്ളി എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറിയുമായ എ വിജയരാഘവന്‍. എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ തടുരുമെന്ന് അദ്ദേഹം പറഞ്ഞു. പാലാ സീറ്റ് സംബന്ധിച്ച ചർച്ചകൾ തിരഞ്ഞെടുപ് കാലത്തു നടത്തും. എൻസിപിയുടെ പരസ്യ പ്രതികരണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റെല്ലാ മണ്ഡലങ്ങളിലെയും പോലെ ഇടതു മുന്നണി സ്ഥാനാര്‍ഥിയുണ്ടാകും. സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ എന്‍സിപി ഇതുവരെ മുന്നണിയില്‍ തര്‍ക്കമൊന്നും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read More: സ്വന്തം നിലയ്ക്ക് സ്ഥാനാർഥികളെ നിർത്തും; യൂത്ത് കോൺഗ്രസ് സമ്മർദ്ദം ഫലം കാണുമോ?
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ വലിയ ആശയക്കുഴപ്പമാണെന്ന് വിജയരാഘവൻ ആരോപിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരസ്പര വിരുദ്ധമായി സംസാരിക്കുകയാണ്. കോണ്‍ഗ്രസ് വര്‍ഗീയ ബന്ധം തുടരുന്നു. മുസ്ലീം ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ട്. ബന്ധം തുടരുമെന്നാണ് ലീഗ് പറയുന്നത്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇത്തരം മുന്നണി ബിജെപിയുടെ ഹിന്ദു തീവ്രവാദ രാഷ്ട്രീയത്തിന് ന്യായീകരണം നൽകും. ശരിയായ നിലപാട് എടുത്ത മുഖ്യമന്ത്രിയെ ഇവർ വിമർശിക്കുന്നു. പ്രതിപക്ഷ പ്രചാരണങ്ങളെ ജനം നിരാകരിച്ചു. മുഖ്യമന്ത്രിക്ക് എതിരായ പ്രചാരണം വിലപ്പോകില്ല. മത മൗലികമായ വാദമുള്ളവരുമായി ഒത്തു പോകുന്ന പ്രതിപക്ഷ നേതാവ് ഇങ്ങനെ പറഞ്ഞാൽ നാട്ടുകാർ എന്തു മനസ്സിലാക്കണം. ഇസ്ലാമിക മത മൗലിക വാദത്തോടാണ് യുഡിഎഫ് സന്ധി ചെയ്തത്. എന്നിട്ട് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.
ലീഗിന്റെ കൊലപാതക രാഷ്ട്രീയത്തെ വിമർശിക്കാൻ രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us