/indian-express-malayalam/media/media_files/uploads/2021/07/G-Sudhakaran.jpg)
തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാവ് ജി. സുധാകരനെതിരേ അന്വേഷണത്തിനു സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീമും കെ.ജെ. തോമസും ഉള്‍പ്പെടുന്ന കമ്മിഷനാണ് അന്വേഷം നടത്തുക. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
അമ്പലപ്പുഴയില്‍ പ്രചാരണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റികള്‍ അവലോകനം നടത്തുകയും റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിക്കു കൈമാറുകയും ചെയ്തിരുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേതിനു പിന്നാലെ സംസ്ഥാന കമ്മിറ്റിയിലും സുധാകരനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ടിലും അമ്പലപ്പുഴയില്‍ വീഴ്ച സംഭവിച്ചുവെന്ന പരാമര്‍ശമുണ്ടായിരുന്നു.
പൊതുമരാമന്ത്രിയായിരുന്ന ജി സുധാകരനു പകരം എച്ച് സലാമിനെയാണ് അമ്പലപ്പുഴയില്‍ ഇത്തവണ സിപിഎം മത്സരിപ്പിച്ചത്. രണ്ട് തവണ എംഎല്‍എ ആയവരെ മാറ്റിനിര്‍ത്താനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനമാണ് ജി സുധാകരന്റെ വഴിയടച്ചത്.
പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ സലാമിനെതിരേ പോസ്റ്റര്‍ നിറഞ്ഞിരുന്നു. അദ്ദേഹം എസ്.ഡി.പി.ഐക്കാരനാണെന്ന് ആരോപിക്കുന്ന തരത്തിലുള്ള പ്രചാരണം നടന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ജി സുധാകരന്‍ തയാറായില്ലെന്നും മുതിര്‍ന്ന നേതാവായ അദ്ദേഹത്തിന്റെ പിന്തുണ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വേണ്ടത്ര ഉണ്ടായില്ലെന്നും ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
Also Read: സ്വർണക്കടത്ത് കേസിലെ പ്രതികൾ ജയിൽ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് ജയിൽ വകുപ്പ്
എച്ച് സലാം ഉള്‍പ്പെടെ ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ജി സുധാകരനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ ഈ യോഗത്തില്‍നിന്നും സംസ്ഥാന കമ്മിറ്റി യോഗത്തില്‍നിന്നും സുധാകരന്‍ വിട്ടുനില്‍ക്കുയായിരുന്നു.
കല്‍പ്പറ്റ മണ്ഡലത്തില്‍ എല്‍ജെഡി സ്ഥാനാര്‍ഥി എംവി ശ്രേയാംസ് കുമാറിന്റെയും പാലായില്‍ ജോസ് കെ മാണിയുടെയും തോല്‍വിയിലും സിപിഎം അന്വേഷണം നടത്തും. ജില്ലാ തലത്തിലുള്ള അന്വേഷണമായിരിക്കും നടക്കുക. എല്‍ഡിഎഫ് തിളക്കമാര്‍ന്ന വിജയത്തോടെ അധികാരം നിലനിര്‍ത്തിയ സാഹചര്യത്തിലും ഇരു മണ്ഡലങ്ങളിലുമുണ്ടായ തോല്‍വിയെ വളരെ ഗൗരവത്തോടെയാണു സിപിഎം കാണുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.