Latest News

സ്വർണക്കടത്ത് കേസിലെ പ്രതികൾ ജയിൽ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് ജയിൽ വകുപ്പ്

പുറത്തുനിന്നുളള ഭക്ഷണം വേണമെന്നാണ് പ്രതികൾ നിരന്തരം ആവശ്യപ്പെടുന്നത്. സൗന്ദര്യ സംരക്ഷണ വസ്തുക്കൾ ഉൾപ്പെടെയുളള സാധനങ്ങൾ റമീസിന് പാഴ്സലായി ജയിലിലേക്ക് എത്തുന്നുണ്ട്

sarith, ie malayalam
സരിത്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ ജയിൽ വകുപ്പ്. പ്രതികളായ റെമീത്തും സരിത്തും ജയിൽ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് ജയിൽ വകുപ്പ് ആരോപിച്ചു. റെമീസ് സെല്ലിനുള്ളിൽവച്ച് സിഗരറ്റ് വലിച്ചു. സരിത്തും സമീപമുണ്ടായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. സിസിടിവി ദ്യശ്യങ്ങൾ കണ്ട് പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരോട് പ്രതികള്‍ ദേഷ്യപ്പെട്ടുവെന്നും ജയിൽ അധികൃതർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പുറത്തുനിന്നുളള ഭക്ഷണം വേണമെന്നാണ് പ്രതികൾ നിരന്തരം ആവശ്യപ്പെടുന്നത്. സൗന്ദര്യ സംരക്ഷണ വസ്തുക്കൾ ഉൾപ്പെടെയുളള സാധനങ്ങൾ റമീസിന് പാഴ്സലായി ജയിലിലേക്ക് എത്തുന്നുണ്ട്. ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ ഇവയൊന്നും നൽകുന്നില്ലെന്നും ഇക്കാര്യം ചൊല്ലി ഉദ്യോഗസ്ഥരെ പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read More: ചാനൽ അഭിമുഖത്തിലെ വെളിപ്പെടുത്തൽ; സരിത്തിന്റെ അഭിഭാഷകന് ബാർ കൗൺസിൽ നോട്ടീസ്

അതേസമയം, സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സരിത്തിനെ കൊച്ചി എൻഐഎ കോടതിയിൽ ഇന്നു ഹാജരാക്കും. എൻഐഎ കോടതി പ്രത്യേക സിറ്റിങ് നടത്തി സരിതിന്റെ മൊഴി രേഖപ്പെടുത്തും. സരിത് ഉള്‍പ്പെടെ കോഫെപോസ ചുമത്തിയ പ്രതികളെ കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റാന്‍ നീക്കമുണ്ടെന്നും റിപ്പോർട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Gold smuggling case accused diid not obey jail rules528628

Next Story
സിക്ക വൈറസ്: കേന്ദ്ര സംഘം ഇന്നെത്തും
The moderation of comments is automated and not cleared manually by malayalam.indianexpress.com