/indian-express-malayalam/media/media_files/uploads/2021/02/AKG-center-CPM.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല യുവതി പ്രവേശനവും ചർച്ചയാക്കാനുള്ള യുഡിഎഫ് തന്ത്രത്തെ അവഗണിക്കാൻ സിപിഎം. വിഷയത്തിൽ പ്രതികരിക്കേണ്ടെന്നാണ് സിപിഎം തീരുമാനം. അത്തരം കാര്യങ്ങളോട് പ്രതികരിച്ച് വിഷയം ചര്‍ച്ചയാക്കേണ്ടതില്ലെന്നും അവഗണിക്കാനും സംസ്ഥാന സെക്രട്ടറിയേറ്റ് നിർദേശം നൽകി.
Also Read: സമരം ചെയ്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം; ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കോടതി പരിഗണനയിലുള്ള വിഷയമായതിനാല്‍ അതിനോട് പ്രതികരിക്കാനില്ലെന്ന നിലപാടാണ് നേതാക്കള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സ്വീകരിച്ചത്. അതേസമയം, മുസ്‌ലിം ലീഗിനെതിരായ വിമർശനം തുടരും. ജമാ അത്തെ ഇസ്‌ലാമിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വിമർശനം. അത് മുസ്‌ലിങ്ങൾക്കെതിരല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി.
Also Read: സംസ്ഥാനത്ത് ഇന്നു മുതൽ മദ്യത്തിന്റെ വില കൂടും
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാനായിരുന്നു സംസ്ഥാന സർക്കാരിന്റെ നീക്കം. ഇതിനെതിരെ രംഗത്തെത്തിയ കോൺഗ്രസ് ശബരിമല വിഷയത്തിൽ പ്രത്യേക നിയമ നിർമാണം നടത്തുമെന്ന അവകാശവാദവും ഉന്നയിച്ചാണ് തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്.
Also Read: ആന്റിജൻ പരിശോധന ഫലപ്രദം, തുടരും; മുഖ്യമന്ത്രിയെ തള്ളി ആരോഗ്യവകുപ്പ്
ശബരിമല വിധിക്ക് പിന്നാലെ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം സ്വന്തമാക്കിയത് കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നു. 20ൽ 19 സീറ്റിലും വിജയം സ്വന്തമാക്കിയ യുഡിഎഫ് നിയമസഭയിലേക്കും അതേ ആയുധം ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്. അതുകൊണ്ട് തന്നെ അത്തരം വിഷയങ്ങളിൽ പ്രതികരിച്ചാൽ ജനങ്ങളുടെ എതിർപ്പിന് കാരണമാകുമെന്ന് സിപിഎമ്മും കരുതുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.