തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 5747 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 69,157 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,65,168 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,940 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.80 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 97,12,432 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

എറണാകുളം – 755
കോട്ടയം – 621
കൊല്ലം – 587
തൃശൂര്‍ – 565
പത്തനംതിട്ട – 524
കോഴിക്കോട് – 501
മലപ്പുറം – 454
തിരുവനന്തപുരം – 383
കണ്ണൂര്‍ – 340
ആലപ്പുഴ – 313
പാലക്കാട് – 251
വയനാട് – 218
ഇടുക്കി – 121
കാസര്‍ഗോഡ് – 83

Also Read: കോവിഡ് നിയന്ത്രണം: പൊതുസ്ഥലത്ത് കുട്ടികളെ കൊണ്ടുവന്നാൽ 2,000 രൂപ പിഴ

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 59 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ആകെ കോവിഡ് മരണം 3776 ആയി

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3776 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

5161 സമ്പർക്ക രോഗികൾ; 56 ആരോഗ്യപ്രവർത്തകർക്കും കോവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5161 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 403 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 718, കോട്ടയം 567, കൊല്ലം 577, തൃശൂര്‍ 553, പത്തനംതിട്ട 464, കോഴിക്കോട് 485, മലപ്പുറം 437, തിരുവനന്തപുരം 290, കണ്ണൂര്‍ 248, ആലപ്പുഴ 310, പാലക്കാട് 120, വയനാട് 205, ഇടുക്കി 111, കാസര്‍ഗോഡ് 76 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Also Read: ആന്റിജൻ പരിശോധന ഫലപ്രദം, തുടരും; മുഖ്യമന്ത്രിയെ തള്ളി ആരോഗ്യവകുപ്പ്

56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, എറണാകുളം 9, പത്തനംതിട്ട, വയനാട് 5 വീതം, കോഴിക്കോട് 4, തിരുവനന്തപുരം, ഇടുക്കി, പാലക്കാട് 3 വീതം, കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 326
കൊല്ലം – 321
പത്തനംതിട്ട – 787
ആലപ്പുഴ – 249
കോട്ടയം – 496
ഇടുക്കി – 70
എറണാകുളം – 667
തൃശൂര്‍ – 437
പാലക്കാട് – 350
മലപ്പുറം – 520
കോഴിക്കോട് – 750
വയനാട് – 545
കണ്ണൂര്‍ – 193
കാസര്‍ഗോഡ് – 36

2,18,347 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,347 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,07,408 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,939 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1149 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 65 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 85 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 356 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കോഴിക്കോട് 501 പേർക്കുകൂടി കോവിഡ്

ജില്ലയില്‍ ഇന്ന് 501 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടു പേർക്ക് പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 489 പേര്‍ക്കാണ് രോഗം ബാധിച്ചത്.4651 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 750 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വയനാട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 218 പേർക്ക്

വയനാട് ജില്ലയില്‍ ഇന്ന് 218 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 172 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്നെത്തിയ 4 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23517 ആയി. 19953 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 143 മരണം. നിലവില്‍ 3421 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2775 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കാസർഗോഡ് ഇന്നും നൂറിൽ താഴെ കോവിഡ് കേസുകൾ

കാസര്‍ഗോഡ് ജില്ലയില്‍ 83 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 42 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. വീടുകളില്‍ 5624 പേരും സ്ഥാപനങ്ങളില്‍ 363 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5987 പേരാണ്. പുതിയതായി 269 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1548 (ആര്‍ ടി പി സി ആര്‍-375, ആന്റിജന്‍-1169, ) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 375 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 345 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

തിരുവനന്തപുരത്ത് 383 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 326 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (02 ഫെബ്രുവരി 2021) 383 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 326 പേര്‍ രോഗമുക്തരായി. നിലവില്‍ 4,396 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 290 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ മൂന്നു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,308 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 22,445 പേര്‍ വീടുകളിലും 55 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,303 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

ആന്റിജൻ പരിശോധന ഫലപ്രദം, തുടരും; മുഖ്യമന്ത്രിയെ തള്ളി ആരോഗ്യവകുപ്പ്

കോവിഡ്-19 പരിശോധനയെ സംബന്ധിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ തള്ളി ആരോഗ്യ വകുപ്പ്. ആന്റിജൻ പരിശോധന തന്നെയാണ് ഫലപ്രദമെന്നും പിസിആർ പരിശോധന അധികഭാരമാണെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. കൊറോണ അവലോകന റിപ്പോർട്ടിലാണ് ആരോഗ്യ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണയിൽ നിന്ന് മുക്തി നേടിയാലും 42 ദിവസം വരെ ഫലം പോസിറ്റീവായി തന്നെ കാണിക്കും. ആന്റിജൻ പരിശോധന നടത്തുന്നത് ശാസ്ത്രീയമാണെന്നും ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രതിദിന പരിശോധന ഒരു ലക്ഷം ആക്കി ഉയർത്തുമെന്നും 70 ശതമാനം ആർടിപിസിആർ പരിശോധന നടത്താനും മുഖ്യമന്ത്രി അടുത്തിടെ നിർദേശം നൽകിയിരുന്നു.

ഒരു ദിവസം സംസ്ഥാനത്ത് നടത്തിയ ആർടിപിസിആർ പരിശോധനകളുടെ ഏറ്റവും ഉയർന്ന കണക്ക് 23,000 മാത്രമാണ്. പരിശോധന നിരക്ക് കുറവാണെന്നിരിക്കെ ആന്റിജൻ പരിശോധനയുമായി മുന്നോട്ടുപോകാൻ തന്നെയാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനമെന്നാണ് വ്യക്തമാകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.