scorecardresearch

മന്ത്രിമാരെ പുറത്താക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല, കുത്തിയത് ഭരണഘടനയുടെ മര്‍മത്ത്: സി പി എം

തന്നെ വിമര്‍ശിച്ചാല്‍ മന്ത്രിമാരുടെ സ്ഥാനം റദ്ദാക്കുമെന്ന ഗവര്‍ണറുടെ ഭീഷണി ഭരണഘടനയെക്കുറിച്ചും പാര്‍ലമെന്ററി ജനാധിപത്യത്തെക്കുറിച്ചുമുള്ള അജ്ഞതയാണെന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

തന്നെ വിമര്‍ശിച്ചാല്‍ മന്ത്രിമാരുടെ സ്ഥാനം റദ്ദാക്കുമെന്ന ഗവര്‍ണറുടെ ഭീഷണി ഭരണഘടനയെക്കുറിച്ചും പാര്‍ലമെന്ററി ജനാധിപത്യത്തെക്കുറിച്ചുമുള്ള അജ്ഞതയാണെന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

author-image
WebDesk
New Update
Kerala Governor, Governor Arif Mohammad Khan, CPM, PInarayi Vijayan

ന്യൂഡല്‍ഹി/തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന ഭരണഘടനാ പദവിക്കു യോജിക്കാത്തതാണെന്നു സി പി എം. മന്ത്രിമാരെ പുറത്താക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല. രാഷ്ട്രപതി ഇടപെട്ട് ഗവര്‍ണറെ തിരുത്തണമെന്നും പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

Advertisment

ഭരണഘടനാ വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് രാഷ്ട്രപതി ഗവര്‍ണറെ തടയണം. ഏകാധിപത്യ അധികാരങ്ങള്‍ ഗവര്‍ണര്‍ പദവിയില്‍ ഇല്ല. പ്രസ്താവനയിലൂടെ ഗവര്‍ണറുടെ രാഷ്ട്രീയപക്ഷം വെളിപ്പെടുത്തിയിരിക്കുകയാണ്. എല്‍ ഡി എഫ് സര്‍ക്കാരിനോടുള്ള വിദ്വേഷവും ഇതിലൂടെ വ്യക്തമാകുന്നുതായും പി ബി അഭിപ്രായപ്പെട്ടു.

തന്നെ വിമര്‍ശിച്ചാല്‍ മന്ത്രിമാരുടെ സ്ഥാനം റദ്ദാക്കുമെന്ന ഗവര്‍ണറുടെ ഭീഷണി ഭരണഘടനയെക്കുറിച്ചും പാര്‍ലമെന്ററി ജനാധിപത്യത്തെക്കുറിച്ചുമുള്ള അജ്ഞതയാണെന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗവര്‍ണര്‍ക്കു മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരമില്ല. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മാത്രമാണു മന്ത്രിമാരെ നിയമിക്കാനും നീക്കാനും കഴിയുക.

Advertisment

ഗവര്‍ണറുടെ പി ആര്‍ ഒ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ രാജ്ഭവന്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ വെല്ലുവിളിക്കുകയാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ടുവെന്നതു ഗവര്‍ണര്‍ ഓര്‍മിക്കുന്നില്ലെന്നത് അത്ഭുതകരമാണ്. അദ്ദേഹത്തിന്റെ ഒടുവിലത്തെ ഇടപെടല്‍ ജനങ്ങള്‍ക്കും ജനാധിപത്യ സംവിധാനത്തിനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണമായി മാത്രമേ കാണാനാകൂ. ഭരണഘടനയുടെ മര്‍മത്താണു ഗവര്‍ണര്‍ കുത്തിയിരിക്കുന്നത്. ജനാധിപത്യത്തിനു കളങ്കം ചാര്‍ത്തുന്ന ഇത്തരം ശ്രമങ്ങളില്‍നിന്ന് അദ്ദേഹം പിന്മാറണം.

ഭരണഘടനയുടെ അനുച്ഛേദം 163, 164 എന്നിവയും സുപ്രീംകോടതി വിധികളും വായിച്ച് നിലപാട് സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവയ്ക്കുകയും സര്‍വകലാശാലകളില്‍ അനാവശ്യ കൈകടത്തലുകള്‍ നടത്തുകയും ചെയ്യുന്നതാണോ ഭരണഘടനയുടെ അന്തസെന്നത് ഗവണര്‍ വ്യക്തമാക്കണം.

ജനങ്ങള്‍ തഞ്ഞെടുത്തവരാണു മന്ത്രിമാര്‍. ജനങ്ങളോടാണ്, അല്ലാതെ കൊളോണിയല്‍ കാലത്തിന്റെ അവശിഷ്ടങ്ങളായ പദവികളോടല്ല ജനാധിപത്യ വ്യവസ്ഥയില്‍ മന്ത്രിമാര്‍ക്ക് ഉത്തരവാദിത്തമെന്നും ഒരിക്കല്‍ക്കൂടി അദ്ദേഹത്തെ ഓര്‍മിപ്പിക്കുന്നു. ട്വീറ്റ് പിന്‍വലിക്കാന്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിയ്ക്കുന്നതായും എം വി ഗോവിന്ദന്‍ പറഞ്ഞു.

Governor Cpm Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: