/indian-express-malayalam/media/media_files/uploads/2021/06/cpm-acting-secretary-a-vijayarakhavan-on-ramanattukara-case-521419-FI-1.jpg)
Photo: Facebook/ A Vijayaraghavan
ആലപ്പുഴ: രാമനാട്ടുകര സംഭവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന വിവാദങ്ങളോട് പ്രതികരിച്ച് സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. തെറ്റായ ശൈലികള്‍ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാര്‍ട്ടിക്കില്ല. സമൂഹത്തിന് സ്വീകാര്യമല്ലാത്ത കാര്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയാണ് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
"സിപിഎമ്മിന് ഇത്തരം കാര്യങ്ങളില്‍ വളരെ വ്യക്തതയുള്ള നിലപാടുണ്ട്. പൊതുപ്രവര്‍ത്തനത്തിന് സമൂഹം അംഗീകരിക്കാത്ത ഒരു പ്രവര്‍ത്തന രീതിയേയും സിപിഎം പ്രോത്സാഹിപ്പിക്കുന്നില്ല. പാര്‍ട്ടി എന്ന നിലയില്‍ അഞ്ച് ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ഒരു കോടിയിലധികം വര്‍ഗ ബഹുജന സംഘടനകളും പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നുണ്ട്," സിപിഎം ആക്ടിങ് സെക്രട്ടറി ചൂണ്ടിക്കാണിച്ചു.
"ആരെങ്കിലും തെറ്റായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഒരിക്കലും സിപിഎം സ്വീകരിച്ചിട്ടില്ല. സമൂഹത്തിന് അംഗീകരിക്കാനാകാത്ത പ്രവര്‍ത്തനം ആരു നടത്തിയാലും അവര്‍ക്കെതിരായി കര്‍ശനമായ നടപടികള്‍ സ്വീകരിച്ച് പോരുന്നതാണ് പാര്‍ട്ടിയുടെ നാളിതുവരെയുള്ള സമീപനം. ഒരു തരത്തിലുള്ള തെറ്റുകളേയും സംരക്ഷിക്കുന്ന രീതി സിപിഎമ്മിനില്ല," വിജയരാഘവന്‍ വ്യക്തമാക്കി
"ഈ വിഷയവുമായി ബന്ധപ്പെടുത്തി വന്ന മറ്റ് കാര്യങ്ങള്‍ക്കും പാര്‍ട്ടിക്ക് നേരിട്ട് ബന്ധമുള്ള ആരുമില്ല. ഡി.വൈ.എഫ്.ഐയുമായി ബന്ധപ്പെട്ട് ഒരു ആക്ഷേപം ഉയര്‍ന്നപ്പോള്‍ തന്നെ അവര്‍ ശക്തമായ സമീപനമാണ് സ്വീകരിച്ചത്. പരസ്യമായി തന്നെ തള്ളി പറഞ്ഞു. പിശക് പറ്റിയവരെ സംഘടനയില്‍ നിന്ന് മാറ്റി നിര്‍ത്തി. വ്യക്തിപരമായുള്ള തെറ്റുകള്‍ വരുത്തുന്നവര്‍ക്ക് എതിരെ നടപടിയെടുക്കുക എന്നതാണ് സിപിഎമ്മിന്റെ നിലപാട്," അദ്ദേഹം പറഞ്ഞു.
Also Read: രാമനാട്ടുകര സ്വർണക്കടത്ത് വിവാദം: കണ്ണൂരിൽ ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.