രാമനാട്ടുകര സ്വർണക്കടത്ത് വിവാദം: കണ്ണൂരിൽ ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി

സംഘടനയ്ക്ക് യോജിക്കാത്ത വിധത്തിൽ സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലർത്തിയെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി

Ramanattukara Accident, Ramanattukara Gold Smuggling, Gold Smuggling, Ramanattukara, Kannur, DYFI, Arjun Ayanki, Akash Thillankeri, C Sajesh, M Shajir, Kannur Dyfi, CPIM, സിപിഐഎം, ഡിവൈഎഫ്ഐ, ie malayalam

കണ്ണൂർ: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് വിവാദത്തിൽ കണ്ണൂരിലെ ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി. ഡിവൈഎഫ്ഐ ചെമ്പിലോട് മേഖലാ സെക്രട്ടറിയായിരുന്ന സി സജേഷിനെയാണ് പുറത്താക്കിയത്.

സംഘടനയിലെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സജേഷിനെ പുറത്താക്കിയതായി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഘടനയ്ക്ക് യോജിക്കാത്ത വിധത്തിൽ സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലർത്തിയതിന്റെ ഭാഗമായി ചെമ്പിലോട് മേഖല സെക്രട്ടറി സി രാജേഷിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്നാണ് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള വാർത്താക്കുറിപ്പിൽ പറയുന്നത്.

രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപെട്ട വാഹനങ്ങൾ സ്വർണക്കടത്തിന് ഉപയോഗിച്ചതാണെന്ന് ആരോപണമുയരുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ സിപിഎം അനുകൂല ഇടപെടൽ നടത്തിയിരുന്ന കണ്ണൂർ അഴീക്കോട് സ്വദേശി അർജുൻ ആയങ്കിയിലേക്ക് പിന്നീട് ഈ അന്വേഷണം തിരിയുകയും ചെയ്തു.

Read More: നിയമസഭാ കയ്യാങ്കളി: കേസ് പിന്‍വലിക്കാന്‍ അനുമതി തേടി കേരളം സുപ്രീം കോടതിയില്‍

അർജുൻ ആയങ്കിക്ക് സ്വർണക്കടത്ത് നടത്താനുപയോഗിച്ച കാർ നൽകിയതുമായി ബന്ധപ്പെട്ടാണ് സജേഷിനെ പുറത്താക്കിയതെന്നാണ് റിപ്പോർട്ട്.

സ്വർണക്കടത്തുമായി ബന്ധമുള്ളതായി ആരോപിക്കപ്പെട്ടവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന തരത്തിൽ ഷാജർ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പോസ്റ്റ് എഴുതിയിരുന്നു.

കള്ളക്കടത്തുകാർക്ക് എന്ത് പാർട്ടിയെന്നും പ്രിയ സഖാക്കളെ കൊലപ്പെടുത്തിയ കൊലയാളികളുമായി ചേർന്ന് ക്വട്ടേഷനും സ്വർണ്ണക്കടത്തും നടത്തി പണം സമ്പാദിക്കുന്നവരാണോ പാർട്ടിയെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ ചോദിച്ചിരുന്നു.

ജീവിക്കുന്ന പ്രദേശത്തെ പ്രസ്ഥാനവുമായി ഒരു ബന്ധവും ഇല്ലെങ്കിലും പുറത്തുള്ള ചിലരെ കബളിപ്പിച്ച് അവർ ‘നേതാക്കളായി’ മാറിെയെന്നും അദ്ദേഹം പറഞ്ഞു. പകൽ മുഴുവൻ ഫെയ്സ് ബുക്കിലും, രാത്രിയിൽ നാട് ഉറങ്ങുമ്പോൾ കള്ളക്കടത്തും നടത്തുന്ന ‘പോരാളി സിംഹങ്ങൾ’ ആണ് അവരെന്നും കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട പേരുകാരെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

Read More: സമരം തുടങ്ങിയിട്ട് ഏഴ് മാസം; ഡൽഹിയിലേക്ക് മാർച്ച് നടത്താൻ കർഷകർ, മൂന്ന് മെട്രോ സ്റ്റേഷൻ അടച്ചു

“കണ്ണൂരിന് പുറത്തുള്ളവർ സോഷ്യൽ മീഡിയ വഴി ഇവരുടെ ഫാൻസ് ലിസ്റ്റിൽ വ്യാപകമായി ഇടം പിടിച്ചിട്ടുണ്ട്. ഇപ്പൊഴും അവരിൽ ചിലർക്ക് ബോധ്യമായില്ല എന്ന് തോന്നുന്നു. കള്ളക്കടത്തുകാർക്ക് വേണ്ടി ലൈക്ക് ചെയ്യുന്നവരും, സ്നേഹ ആശംസ അർപ്പിക്കുന്നവരും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു,” ഷാജർ കുറിച്ചു.

നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ പ്രസ്ഥാനവുമായി ഇവർക്ക് ഒരു ബന്ധവും ഇല്ലെന്നും ഷാജറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

“ഇത്തരം സംഘങ്ങളെ തിരിച്ചറിഞ്ഞപ്പോൾ തന്നെ, ഇത്തരം സംഘങ്ങളുടെ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ കാൽനട ജാഥകൾ സംഘടിപ്പിച്ച് നിലപാട് വ്യക്തമാക്കിയതാണ്. അതിനാൽ സംശത്തിന് ഇടമില്ലാതെ യാഥാർത്ഥ്യം തിരിച്ചറിയുക. ഇത്തരം അരാജകത്വ സംഘങ്ങളിൽ നിന്നും നാടിനെ മോചിപ്പിക്കാൻ മുന്നോട്ട് വരിക,” ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ramanattukara accident dyfi expels local leader in kannur after gold smuggling allegations

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express