/indian-express-malayalam/media/media_files/uploads/2021/05/cpim-celebrates-election-victory-494907-FI.jpg)
തിരുവനന്തപുരം. നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര നേട്ടം ആഘോഷിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി. കോവിഡ് സാഹചര്യത്തില്‍ ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ദിപം തെളിയിച്ചായിരുന്നു ആഘോഷം. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തെ വീട്ടില്‍ കുടുംബാംഗങ്ങളോട് ഒപ്പം ദീപം തെളിയിച്ചു. എല്ലാ വോട്ടര്‍മാരോടും പ്രവര്‍ത്തകരോടും വിജയാഘോഷത്തില്‍ പങ്കാളികളാകാന്‍ സിപിഐഎം അഭ്യര്‍ഥിച്ചിരുന്നു.
Also Read: കേരളം ഭരണത്തുടർച്ചയുടെ ചരിത്രവഴികൾ
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ നേടിക്കൊണ്ടാണ് ഇത്തവണ ഇടതുപക്ഷം തുടർഭരണം നേടിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരുന്നു. കോവിഡ് കാലമായതിനാൽ യാതൊരു കാരണവശാലും തെരുവിലിറങ്ങി ആഹ്ളാദ പ്രകടനങ്ങൾ നടത്തരുതെന്ന നിര്‍ദേശം പ്രവര്‍ത്തകര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു.
തുടര്‍ഭരണം എന്ന ചരിത്ര നേട്ടത്തില്‍ ഇടതു മുന്നണി. കോവിഡ് പശ്ചാത്തലത്തില്‍ വീടുകളിലും പാര്‍ട്ടി ഓഫിസുകളിലും ദീപം തെളിയിച്ച് വിജയദിനം ആഘോഷിച്ചു. #cpim#PinarayiVijayanpic.twitter.com/imJIhTjDQT
— IE Malayalam (@IeMalayalam) May 7, 2021
തിരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തിയത്. 2016 ല്‍ 91 സീറ്റുകളായിരുന്നു വിജയിച്ചിരുന്നത്. എന്നാല്‍ യുഡിഎഫിന് 41 മണ്ഡലങ്ങളില്‍ മാത്രമാണ് വിജയിക്കാനായത്. അതേസമയം ബിജെപിയെ ആദ്യമായി നിയമസഭയിലെത്തിച്ച നേമം മണ്ഡലം സിപിഎം തിരിച്ചു പിടിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us