/indian-express-malayalam/media/media_files/uploads/2020/03/airport-corona-covid.jpg)
തൃശൂര്‍: കൊറോണവൈറസ് രോഗബാധ നിയന്ത്രണത്തിന്റെ ഭാഗമായി
പൊതുയിടങ്ങളിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ തൃശൂര്‍ ജില്ലയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ ഓഡിറ്റോറിയങ്ങള്‍, കല്ല്യാണമണ്ഡപങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവയില്‍ ഒരുമിച്ച് കൂടാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ഉത്തരവിട്ടു. ഈ നിയന്ത്രണം ലംഘിച്ചാല്‍ ആള്‍ക്കൂട്ടത്തെ പിരിച്ചു വിടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തൃശൂര്‍ സിറ്റി, റൂറല്‍ ജില്ലാ പോലീസ് മേധാവിമാരെ ചുമതലപ്പെടുത്തി.
കൂടാതെ ജില്ലാ പോലീസ് മേധാവിമാര്‍ ആവശ്യപ്പെടുന്ന പക്ഷം ഈ സ്ഥാപനങ്ങളിലെ വൈദ്യുതി ബന്ധവും ജലവിതരണവും വിച്ഛേദിക്കാന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍, കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ്, തൃശൂര്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, കേരള വാട്ടര്‍ അതോറിറ്റി, പി എച്ച് സര്‍ക്കിള്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Read Also: കോവിഡ്-19: പരിശോധന ഇനി സ്വകാര്യ ലാബുകളിലും, ഗോഎയര്‍ അന്താരാഷ്ട്ര സര്‍വീസ് നിര്‍ത്തി
തുടര്‍ന്നും നിര്‍ദ്ദേശങ്ങള്‍ ലംഘിക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്കൊ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കോ ബോധ്യപ്പെട്ടാല്‍ ഈ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനും അവ പൂട്ടി സീല്‍ വെക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതപ്പെടുത്തി.
വിവിധ ആരാധനാലയങ്ങളിലെ ഉത്സവങ്ങള്‍, പെരുന്നാളുകള്‍ എന്നിവയിലെ ആചാര ചടങ്ങുകള്‍ നടത്തുന്നതിനാവശ്യമായ വ്യക്തികളെ മാത്രം ഉള്‍പ്പെടുത്തി നടത്തണം. കൂടാതെ ഘോഷയാത്രകള്‍, കൂട്ടപ്രാര്‍ത്ഥനകള്‍, മരണാനന്തര ചടങ്ങുകള്‍ മുതലായവയിലും ഇത് പാലിക്കണം. കൂടുതല്‍ പേര്‍ പങ്കെടുക്കുന്നു എന്നു തോന്നിയാല്‍ അവരെ പിരിച്ചുവിടാന്‍ പോലീസ്, ആരോഗ്യവകുപ്പുകള്‍ക്ക് അതത് പ്രദേശത്തെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ നിര്‍ദ്ദേശപ്രകാരം നടപടി സ്വീകരിക്കം.
ജില്ലയില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് അവരവരുടെ മാതൃഭാഷയില്‍ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയും മറ്റും ഉചിതമായ മാര്‍ഗ്ഗങ്ങളിലും നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തി.
ഈ ഉത്തരവിന് മാര്‍ച്ച് 31 വരെ പ്രാബല്യമുണ്ടായിരിക്കും. ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെയും ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും ബന്ധപ്പെട്ട നിയമങ്ങളിലേതിനു പുറമേ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷന്‍ 51, 56 എന്നീ വകുപ്പുകള്‍ പ്രകാരം കൂടി ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us