/indian-express-malayalam/media/media_files/uploads/2021/11/42.jpg)
Photo: Nithin RK
തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഒരു ഡോസ് വാക്സിൻ എടുത്തവർക്കും ഇനി മുതൽ തിയേറ്ററിൽ പോയി സിനിമ കാണാം. വിവാഹ ചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും 200 പേർക്ക് വരെ പങ്കെടുക്കാനും അനുമതിയായി. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ഒരു ഡോസ് വാക്സിൻ എടുത്തവർക്കും സിനിമാ തിയേറ്ററിൽ പ്രവേശനം നൽകണമെന്ന ആവശ്യം സിനിമാ സംഘടനകൾ ഉന്നയിച്ചിരുന്നു. സിനിമാ മേഖലകളിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്നലെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് സംഘടനകൾ ആവശ്യം മുന്നോട്ട് വെച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇളവ് നൽകിയിരിക്കുന്നത്.
അടച്ചിട്ട ഹാളുകളിൽ നടക്കുന്ന ചടങ്ങുകളിൽ 100 പേർക്കും. തുറസായ സ്ഥലങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ 200 പേർക്കും പങ്കെടുക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. നേരത്തെ ഇത് 50 ആയിരുന്നു.
സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന ശേഷമുള്ള സാഹചര്യവും അവലോകന യോഗം ചർച്ച ചെയ്തു. ഇതുവരെ കാര്യങ്ങൾ നല്ല രീതിയിലാണ് മുന്നോട്ട് പോയതെന്ന് യോഗം വിലയിരുത്തി.
Also Read: അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.