/indian-express-malayalam/media/media_files/uploads/2017/03/flight-1.jpg)
ന്യൂഡൽഹി: ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സർക്കാർ നിലപാടിനെ പിന്തുണച്ച് സൗദിയിലെയും ഒമാനിലെയും ഇന്ത്യൻ എംബസികൾ. കേരളസർക്കാരിന്റെ ആവശ്യം പരിഗണിച്ച് ശനിയാഴ്‌ച മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി സൗദി അറേബ്യയും ഒമാനും അറിയിച്ചു.
കോവിഡ് നെഗറ്റീവ് ആയവർക്ക് മാത്രമായിരിക്കും ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് പോകാൻ സാധിക്കുകയെന്ന് സൗദിയിലെയും ഒമാനിലെയും ഇന്ത്യൻ എംബസികൾ അറിയിച്ചു. കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് യുഎഇയും വ്യക്തമാക്കി.
ശനിയാഴ്‌ച മുതൽ ഗൾഫിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഇതിനെതിരെ പ്രവാസികൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, പ്രതിഷേധം വകവയ്‌ക്കാതെ തീരുമാനവുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.
Read Also: Horoscope Today June 17, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
അതേസമയം, ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്ന പ്രവാസികൾക്ക് കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി ഫയല്‍ ചെയ്തിട്ടുണ്ട്. യാത്രക്കാർ കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് വിവേചനപരമാണന്ന് ചൂണ്ടിക്കാട്ടി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് പത്തനംതിട്ട അയിരൂർ സ്വദേശി റെജി താഴമൺ ആണ് പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്. ഹർജി ഇന്നു ഹെെക്കോടതി പരിഗണിക്കും.
ചാർട്ടേഡ് വിമാനങ്ങളിൽ രോഗവ്യാപനത്തിന് കൂടുതൽ സാധ്യതയുണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഉത്തരവ്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളിൽ യാത്രക്കാർക്ക് ഈ നിബന്ധന ഇല്ലെന്നും രോഗവ്യാപന സാധ്യത രണ്ടു വിമാനങ്ങളിലും ഒരു പോലെയാണന്നും സംസ്ഥാന സർക്കാരിന്റെ നടപടി ഏകപക്ഷീയമാണന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us