Horoscope Today June 17, 2020: ഇന്ന് ചെറിയ തോതില്‍ സമ്മര്‍ദ്ദമുണ്ടാകാന്‍ സാധ്യതയുണ്ട്. അനവധി പേര്‍ ചെറിയ കാര്യങ്ങളുടെ മേല്‍ തര്‍ക്കവുമായി വരും. നമുക്കൊന്നും അതില്‍ ചെയ്യാന്നില്ലെന്നതുകൊണ്ട് ഞാന്‍ അത് നിങ്ങളോട് പറയുന്നത്. നമ്മള്‍ ബോധപൂര്‍വം താഴ്ന്നു നില്‍ക്കുകയും മറ്റുള്ളവര്‍ക്ക് സംശയിക്കുന്നതിനുള്ള ആനുകൂല്യം നല്‍കുകയും ചെയ്യണമെന്ന് മാത്രമാണ് എന്റെ അഭിപ്രായം.

Horoscope of the Week (June 14- June 20, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

യാത്ര ചെയ്യുന്നതിനും ആശയവിനിമയം നടത്തുന്നതിനുമുള്ള ദിനമാണിന്ന്. നിങ്ങളെ അസ്വസ്ഥമാക്കിക്കൊണ്ട് നിങ്ങളിലെ രഹസ്യമായ താല്‍പര്യങ്ങള്‍ ഉണര്‍ന്നേക്കാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വസ്തുതകള്‍ മനസ്സിലാക്കുന്നതിനും നിങ്ങളുടെ അഭിപ്രായം വ്യക്തമാക്കുന്നതിനുമുള്ള നിങ്ങളുടെ കഴിവിന് അത് ഭീഷണിയുയര്‍ത്തും. ഒരു മാറ്റത്തിനു വേണ്ടി കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കുക…

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ബിസിനസ്, സാമ്പത്തിക തിരഞ്ഞെടുപ്പുകള്‍ അവ്യക്തമാകുന്നു. മാസത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമാണത്. എങ്കിലും ഇത്തവണ ഒരു വര്‍ഷം മുമ്പ് വരെയുള്ള ചോദ്യങ്ങള്‍ വരെ നിങ്ങള്‍ തീര്‍പ്പാക്കും. അടുത്ത 12 മാസത്തേക്കുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്യും. അതുകൂടാതെ, നല്ലത് ചെയ്യണമെന്ന ആഗ്രഹം നിങ്ങളുടെ മനസ്സില്‍ കടന്നുകൂടുകയും ചെയ്യും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയും വീണ്ടും ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചന്ദ്രന്‍. അല്ലെങ്കില്‍ തെറ്റു ചെയ്തുവെന്ന ചിന്ത വീണ്ടും ഉണരുകയെങ്കിലും ചെയ്യും. കഴിഞ്ഞ ആറ് മുതല്‍ 12 വര്‍ഷത്തെ വിജയ, പരാജയങ്ങള്‍ പരിഗണിക്കുന്നതിനുള്ള സമയമാണിത്. വരുന്ന വര്‍ഷം എങ്ങനെ കാര്യങ്ങള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കുകയും ചെയ്യും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

മറ്റുള്ളവര്‍ പറയുന്ന ഗോസിപ്പുകളും നുണക്കഥകളും ശ്രദ്ധിക്കാതെ കണ്ണടയ്ക്കണം. ലോകത്തെ മികച്ച ഒരിടമാക്കുന്നതിന് എന്തെങ്കിലും ചെയ്യുകയോ മറ്റുള്ളവരെ സഹായിക്കുകയോ ചെയ്യുകയാണ് ഇന്നത്തെ ദിവസത്തെ ഏറ്റവും മികച്ചതാക്കി മാറ്റാന്‍ ചെയ്യാവുന്ന ഏക കാര്യം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ഭാരങ്ങള്‍ പങ്കുവയ്ക്കാനോ നിങ്ങള്‍ക്ക് അത്യാവശ്യമായ മാനസിക പിന്തുണ നല്‍കാനോ ആരും തയ്യാറാകില്ല. ശനി മൂല്യമേറിയൊരു പാഠം പഠിപ്പിക്കാന്‍ പോകുകയാണ്. നിങ്ങളുടെ സ്വന്തം കാലില്‍ എങ്ങനെ നില്‍ക്കാം എന്നതാണ് ആ പാഠം. നിങ്ങളത് പഠിച്ചു കഴിഞ്ഞാല്‍ വ്യാഴം നന്മകള്‍ നല്‍കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇന്നത്തെ അത്യാഗ്രഹിയായ ചന്ദ്രന് തൊഴില്‍പരമായൊരു നിലയുണ്ട്. സമൂഹത്തില്‍ നിങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന എന്തുമടക്കമുള്ള ഭൗതിക ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് നിങ്ങള്‍ ശ്രമിക്കണം. അത് നിങ്ങള്‍ക്ക് ആകര്‍ഷണീയമായി തോന്നുന്നുണ്ടോ. ഉണ്ടെന്ന് എനിക്ക് തോന്നുന്നു.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

സമ്മര്‍ദ്ദമേറുമെന്ന സൂചനയാണ് ചന്ദ്രന്‍ നല്‍കുന്നതെങ്കിലും ഈ പ്രത്യേക സാഹചര്യത്തില്‍ അത് സഹായകരമായ രീതിയില്‍ നിങ്ങളുടെ നക്ഷത്രവുമായി ചേര്‍ന്ന് നില്‍ക്കുന്നു. അതിനാല്‍ നിങ്ങളുടെ മേച്ചില്‍പ്പുറങ്ങള്‍ വിസ്തൃതമാക്കുകയും പുതിയ നീക്കങ്ങള്‍ നടത്തുകയും വേണം. സമാധാനം നിങ്ങളുടെ മുന്‍ഗണനയായിരിക്കണം. അതിലൂടെ സുഹൃത്തുക്കളെ സൃഷ്ടിച്ച് നിങ്ങള്‍ക്ക് സമ്പന്നനാകാം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

മറ്റുള്ളവര്‍ എന്തു ചെയ്തുവെന്നോ ചെയ്തില്ലായെന്നോ നിങ്ങള്‍ കാര്യമാക്കേണ്ടതില്ല. അവര്‍ക്ക് വിലയിടുന്നത് നിങ്ങള്‍ അവസാനിപ്പിക്കണം. എന്നിട്ട് നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കണം. നിങ്ങള്‍ സാമ്പത്തിക, ബിസിനസ് മൂല്യങ്ങളെ ആശ്രയിക്കുകയാണെങ്കില്‍ വീണ്ടുമൊന്ന് ചിന്തിക്കണം. പ്രത്യേകിച്ച് ഹൃദയങ്ങള്‍ ഉള്‍പ്പെടുന്ന കാര്യമാണെങ്കില്‍.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നതിനുള്ള നിങ്ങളുടെ ആഗ്രഹവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് ഇന്നത്തെ ചന്ദ്രന്റെ നില. നിങ്ങള്‍ മുന്‍കൈയെടുക്കണം. എന്നാല്‍, നിങ്ങള്‍ ചിന്തിക്കാത്ത രീതിയില്‍ പങ്കാളികള്‍ ശ്രദ്ധ പിടിച്ചെടുക്കാനുള്ള സാധ്യതയുണ്ട്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

തിരക്കുള്ളയാളായിരിക്കുക. ഇന്നത്തെ ഗ്രഹനില പ്രധാന്യം നല്‍കുന്നത് ജോലിയിലാണ്. വീട്ടിലാണെങ്കില്‍ കൂടി നിങ്ങള്‍ പൂര്‍ത്തിയാക്കാതെ വച്ചിരിക്കുന്ന ജോലികള്‍ ചെയ്യണം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ചന്ദ്രന്‍ നിങ്ങളുടെ ആഘോഷങ്ങള്‍ക്ക് തുടക്കമിടുകയാണ്. പക്ഷേ, പതിവ് കാര്യങ്ങള്‍ ചെയ്തു കൊണ്ടിരുന്നാല്‍ നിരാശയാകും ഫലം. എന്നാല്‍ ഒരു ഇടവേളയെടുത്താല്‍ ഇന്നൊരു അടിച്ചുപൊളി ദിവസമാക്കാം. തീർച്ചയായും, നിങ്ങളൊരു റിസ്‌ക് എടുത്താല്‍ അതിന്റെ ഫലങ്ങള്‍ സന്തോഷം പകരും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഒരു കാരണവശാലും നിങ്ങളുടെ നിലവിലെ വ്യക്തി ജീവിതത്തിന്റെ അവസ്ഥയില്‍ മാറ്റം വരുത്തി അലട്ടലോ തര്‍ക്കങ്ങളോ കൊണ്ടുവരാന്‍ ഒന്നിനേയും അനുവദിക്കരുത്. അടുത്ത 48 മണിക്കൂര്‍ നേരം നിങ്ങള്‍ക്ക് അനിശ്ചിതത്വം തോന്നിയേക്കും. എങ്കിലും സമ്മര്‍ദ്ദങ്ങള്‍ ഉടന്‍ ഇല്ലാതാകും. നിങ്ങള്‍ ദീര്‍ഘകാലത്തേക്കുള്ള ആസൂത്രണം നടത്തുകയാണെങ്കില്‍ നിങ്ങളുടെ പണവരവ് ശ്രദ്ധിക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook