scorecardresearch

Kerala Covid Cases 04 June 2022: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് 1,544 പേര്‍ക്ക് രോഗം

Kerala Covid Cases 04 June 2022: തുടര്‍ച്ചയായ അഞ്ചാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു

Kerala Covid Cases 04 June 2022: തുടര്‍ച്ചയായ അഞ്ചാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു

author-image
WebDesk
New Update
covid, covid numbers

Kerala Covid Cases 04 June 2022: തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. 1,544 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചിട്ടുള്ളത്. 995 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Advertisment

എറണാകുളം ജില്ലയിലാണ് പുതിയ കേസുകള്‍ കൂടുതല്‍. 481 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം 220, കൊല്ലം 72, പത്തനംതിട്ട 105, ആലപ്പുഴ 48, കോട്ടയം 175, ഇടുക്കി 78, തൃശൂര്‍ 112, പാലക്കാട് 26, മലപ്പുറം 36, കോഴിക്കോട് 133, വയനാട് 12, കണ്ണൂര്‍ 34, കാസര്‍ഗോഡ് 12 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍.

ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയില്‍ കഴിയുന്നതും എറണാകുളത്താണ് (2,862). തൊട്ടുപിന്നിലായി തലസ്ഥാനവും (1485). മറ്റ് ജില്ലകളിലെല്ലാം സജീവ കേസുകള്‍ ആയിരത്തിന് താഴെയാണ്. എന്നിരുന്നാലും കോട്ടയം, കോഴിക്കോട്, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ രോഗവ്യാപനം കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് കത്തയച്ചിരുന്നു. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, തെലുങ്കാന എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.

Advertisment

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 31 ശതമാനവും കേരളമാണ് സംഭാവന ചെയ്യുന്നത്. മഹാരാഷ്ട്രയാണ് കേരളത്തിന് പിന്നിലായുള്ളത്, 23.19 ശതമാനം. തമിഴ്നാട് (3.13), തെലങ്കാന (1.78) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.

Also Read: ഹൈദരാബാദ് കൂട്ടബലാത്സംഗം: മൂന്ന് പ്രതികള്‍ പിടിയില്‍; രണ്ട് പേര്‍ ഒളിവിലെന്ന് പൊലീസ്

Covid Vaccine Covid Death Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: