/indian-express-malayalam/media/media_files/uploads/2019/05/thrissur-pooram-cats-001.jpg)
തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം ഈ വര്‍ഷമില്ല. തൃശൂരില്‍ ഇന്ന് നടന്ന മന്ത്രിതല ചര്‍ച്ചയ്ക്കുശേഷമാണ് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി തൃശൂര്‍ പൂരം നടത്തേണ്ടതില്ലെന്ന തീരുമാനം അധികൃതര്‍ എടുത്തത്. പൂര കമ്മിറ്റി നേതൃത്വവും ജില്ലാ അധികൃതരും മറ്റുമായുള്ള ചര്‍ച്ചയ്ക്കുശേഷം മന്ത്രി വി.എസ്.സുനില്‍കുമാറാണ് പൂരം നടത്തേണ്ടയെന്ന് തീരുമാനിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. ചടങ്ങായി പോലും പൂരം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
Read Also: ലോക്ക്ഡൗണ്‍: പൊതുഗതാഗതത്തിൽ ഇളവില്ല; കാർഷിക, വ്യവസായ മേഖലയ്‌ക്ക് ആശ്വാസം
"ചരിത്രത്തിൽ ആദ്യമായാണ് തൃശൂർ പൂരം പൂർണമായും ഒഴിവാക്കുന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തൃശൂർ പൂരം പൂർണമായി ഒഴിവാക്കാൻ ഐക്യകണ്‌ഠേന തീരുമാനിച്ചു," മന്ത്രി സുനിൽകുമാർ അറിയിച്ചു. പൂരം ഒരു ആനപ്പുറത്ത് ചടങ്ങായി മാത്രം നടത്താൻ നേരത്തെ ആലോചനയുണ്ടായിരുന്നു. എന്നാൽ, അതും ഒഴിവാക്കാനാണ് ഇന്നു ചേർന്ന യോഗം തീരുമാനിച്ചത്. czയ് രണ്ടിനാണ് പൂരം നടക്കേണ്ടിയിരുന്നത്.
Read Also: ജാൻവിയോ ഖുശിയോ, ആരാണ് ആദ്യം വിവാഹിതയാവുക? ആരാധകർക്ക് മറുപടിയുമായി ശ്രീദേവിയുടെ മക്കൾ
ക്ഷേത്രത്തിനുള്ളിൽ അഞ്ച് പേര്‍ പങ്കെടുക്കുന്ന പൂജാകർമങ്ങൾ മാത്രം പൂരം നാളിൽ നടക്കും. ദേവസ്വം ഭാരവാഹികളും ജില്ലയിലെ മന്ത്രിമാരും പങ്കെടുത്ത സംയുക്തയോഗത്തിലാണ് പൂരം ഒഴിവാക്കാൻ തീരുമാനമെടുത്തത്. പൂരത്തോട് അനുബന്ധിച്ച് നടക്കാറുള്ള എക്‌സിബിഷൻ നേരത്തെ ഉപേക്ഷിച്ചിരുന്നു.
അതേസമയം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലും ഉത്സവം മാറ്റിവച്ചു. അനുകൂല സാഹചര്യം വരുമ്പോള്‍ ചടങ്ങുമാത്രമായി നടത്താനാണ് തീരുമാനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.