scorecardresearch

കൊച്ചിയിൽ അതീവ ജാഗ്രത; നിയന്ത്രണങ്ങൾ കർശനമാക്കി

അതേസമയം, കൊച്ചി നഗരത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് കൂടുതൽ ആളുകൾ പുറത്തിറങ്ങുന്ന സാഹചര്യമുള്ളതിനാൽ കൂടുതൽ കർശന നടപടികൾ വേണമെന്നാണ് പൊലീസ് വിലയിരുത്തൽ

അതേസമയം, കൊച്ചി നഗരത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് കൂടുതൽ ആളുകൾ പുറത്തിറങ്ങുന്ന സാഹചര്യമുള്ളതിനാൽ കൂടുതൽ കർശന നടപടികൾ വേണമെന്നാണ് പൊലീസ് വിലയിരുത്തൽ

author-image
WebDesk
New Update
സമ്പർക്ക വ്യാപനം കുതിച്ചുയരുമ്പോൾ: അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

കൊച്ചി: കോവിഡ് വ്യാപനഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കൊച്ചി നഗരം ട്രിപ്പിൾ ലോക്ക്‌ഡൗണിലേക്ക്. സമ്പർക്ക രോഗികളുടെ എണ്ണം കൂടിയതിനാലാണ് നഗരത്തിൽ അതീവ ജാഗ്രത. നഗരസഭയിലെ അഞ്ച് ഡിവിഷനുകളെ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. 43, 44, 46, 55, 56 ഡിവിഷനുകളിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാലാരിവട്ടം നോര്‍ത്ത്, കാരണക്കോടം, ചക്കരപ്പറമ്പ്, ഗിരിനഗര്‍, പനമ്പിള്ളി നഗര്‍ മേഖലകളിലാണ് നിയന്ത്രണം. ത‍ൃക്കാക്കര നഗരസഭയിലെ (28), പറവൂര്‍ നഗരസഭയിലെ (8), കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡും കണ്ടെയ്‌ൻമെന്റ് സോണാണ്. കൊവിഡ് വ്യാപനം വർധിച്ചാൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്ന് കമ്മീഷണര്‍ വിജയ് സാഖറെ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ച് കൂടുതൽ ആളുകൾ പുറത്തിറങ്ങുന്ന സാഹചര്യമുള്ളതിനാൽ കൂടുതൽ കർശന നടപടികൾ വേണമെന്നാണ് പൊലീസ് വിലയിരുത്തൽ.

Advertisment

publive-image നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ്, എറണാകുളം മനോരമ ജങ്‌ഷനിൽ നിന്നുള്ള ചിത്രം. ഫൊട്ടോ: അഭയ് കുമാർ

അതേസമയം, ഇടപ്പള്ളി ലുലു മാളിലെ ജീവനക്കാർക്കു കോവിഡ് സ്ഥിരീകരിച്ചു എന്ന തരത്തിൽ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. അടിസ്ഥാന രഹിതമായ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു. ലോകോത്തര സുരക്ഷ ഉപകരണങ്ങൾ സ്ഥാപിച്ച് അതിലൂടെ പരിശോധിച്ച ശേഷമാണ് ആളുകളെ ലുലു മാളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഇത്തരത്തിൽ രോഗ സ്ഥീകരണം വന്നാൽ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ലുലുമാൾ അധികൃതരും പ്രമുഖ വാർത്ത- ദൃശ്യ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിക്കുന്നതാണെന്നും അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Read Also: തലസ്ഥാന നഗരി അഗ്നിപർവതത്തിനു മുകളിൽ, എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം: കടകംപള്ളി

Advertisment

എറണാകുളം ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ ആറുപേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. 54 വയസ്സുള്ള വെണ്ണല സ്വദേശി, 52 വയസ്സുള്ള കടവന്ത്ര സ്വദേശിനി, 35 വയസ്സുള്ള പാലാരിവട്ടം സ്വദേശി, 51 വയസ്സുള്ള തൃക്കാക്കര സ്വദേശി, 51 വയസ്സുള്ള കടുങ്ങല്ലൂർ സ്വദേശി, 29 വയസ്സുള്ള പറവൂർ സ്വദേശി എന്നിവർക്കാണ് ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇവരുടെ രോഗബാധ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരുന്നതായി അധികൃതർ അറിയിച്ചു. ആകെ 13 പേർക്കാണ് ഇന്നലെ ജില്ലയിൽ രോഗം ബാധിച്ചത്.

Read Also: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഒരുവർഷത്തേക്ക്: പകര്‍ച്ചവ്യാധി നിയമം ഭേദതഗി ചെയ്തു

ജൂലൈ 1 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 41 വയസ്സുള്ള ഗുജറാത്ത് സ്വദേശി, ഹൈദരബാദ് കൊച്ചി വിമാനത്തിലെത്തിയ 49 വയസ്സുള്ള നോർത്ത് പറവൂർ സ്വദേശിനി,ജൂൺ 30 ന് സൗദി കൊച്ചി വിമാനത്തിലെത്തിയ 52 വയസ്സുള്ള തമ്മനം സ്വദേശി, ജൂൺ 30 ന് ദമാം കൊച്ചി വിമാനത്തിലെത്തിയ 58 വയസ്സുള്ള ചെല്ലാനം സ്വദേശി, ജൂൺ 30 ന് ദോഹ കൊച്ചി വിമാനത്തിലെത്തിയ 54 വയസ്സുള്ള കീഴ്മാട് സ്വദേശിയും, അതേ വിമാനത്തിലെത്തിയ 51 വയസ്സുള്ള ഇദ്ദേഹത്തിൻ്റെ അടുത്ത ബന്ധു, ജൂൺ 12 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 40 വയസ്സുള്ള കാലടി സ്വദേശി എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ.

എറണാകുളം മാർക്കറ്റിലെ 135 പേരുടെ സ്രവ പരിശോധന നടത്തിയിരുന്നു. ഇതിൽ ഫലം ലഭിച്ച 61 എണ്ണവും നെഗറ്റീവ് ആണ്. ഇന്നലെ ജില്ലയിൽ 7 പേർ രോഗമുക്തി നേടി. ജൂൺ 3 ന് രോഗം സ്ഥിരീകരിച്ച 26 വയസുള്ള ആലങ്ങാട് സ്വദേശി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള അശമന്നൂർ സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 25 വയസുള്ള നേര്യമംഗലം സ്വദേശി, ജൂൺ 9 ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂൺ 9 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂൺ 16 ന് രോഗം സ്ഥിരീകരിച്ച 52 വയസുള്ള ആലുവ സ്വദേശി എന്നിവർ രോഗമുക്തി നേടി. ഐ എൻ എച്ച് സഞ്ജീവനിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരു നാവികനുമാണ് ഇന്നലെ രോഗമുക്തി നേടി.

Covid Coronavirus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: