/indian-express-malayalam/media/media_files/uploads/2020/07/pathanamthitta-2.jpg)
പത്തനംതിട്ട: ജില്ലയിൽ ക്വാറന്റൈൻ ലംഘിച്ച ആളെ ഓടിച്ചിട്ട് പിടിച്ചു. ക്വാറന്റൈൻ ലംഘിട്ട് നഗരത്തിലിറങ്ങിയ പ്രവാസിയെ ആണ് പൊലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് ഓടിച്ചിട്ട് പിടിച്ച് നിരീക്ഷണ കേന്ദ്രത്തിലാക്കിയത്. ഇയാൾ മൂന്ന് ദിവസം മുൻപാണ് ദുബായിൽ നിന്നും എത്തിയത്.
Read More: കൊച്ചിയിൽ വ്യാപക പരിശോധന; സാമൂഹിക അകലം പാലിക്കാത്ത കട അടപ്പിച്ചു
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ വച്ച് ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. നഗരത്തില്‍ പോലീസുകാര്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ, മാസ്ക് ശരിയായി ധരിക്കാത്തത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് ബാക്കി സംഭവംങ്ങൾ പുറത്തു വന്നത്. ദുബായിൽ നിന്നെത്തിയതാണെന്നും വീട്ടിൽ നിരീക്ഷണത്തിലാണെന്നും അപ്പോഴാണ് ഇയാൾ പറയുന്നത്. വിവരങ്ങള്‍ സത്യമാണോ എന്നറിയാന്‍ വേണ്ടി ഇദ്ദേഹത്തിന്റെ വീട്ടുകാരുടെ നമ്പര്‍ വാങ്ങുകയും അന്വേഷിക്കുകയും ചെയ്തു.
ആശുപത്രിയില്‍ പോകാനുള്ള പോലീസിന്റെ നിര്‍ദേശം ഇയാൾ തള്ളി. തുടര്‍ന്ന് പോലീസ് ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിച്ചു. ഇതോടെ പിപിഇ കിറ്റ് അണിഞ്ഞ് ആരോഗ്യപ്രവർത്തകരെത്തി ഇയാളെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ വഴങ്ങാതെ കുതറി ഓടി. കൂടുതൽ പൊലീസെത്തിയാണ് ഇയാളെ പിടിച്ചത്. കോഴഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാളുടെ സഞ്ചാരപാത വ്യക്തമല്ല. വീട്ടിൽ നിന്നും വഴക്കിട്ട് ഇറങ്ങിയതാണെന്നു സൂചനയുണ്ട്. പ്രദേശം അണുവിമുക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.