/indian-express-malayalam/media/media_files/uploads/2020/08/Covid-Corona-test-1.jpg)
തിരുവനന്തപുരം: ഇന്ന് 7283 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6767 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 95,008 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,28,998 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 144 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 250 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. എറണാകുളം 76, മലപ്പുറം 65, കോട്ടയം 24, ആലപ്പുഴ 18, പാലക്കാട് 17, തിരുവനന്തപുരം 11, കാസര്‍ഗോഡ് 10, കോഴിക്കോട് 8, കണ്ണൂര്‍ 5, പത്തനംതിട്ട, തൃശൂര്‍ 4 വീതം, കൊല്ലം, ഇടുക്കി 3 വീതം, വയനാട് 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
Read More: ഏഴ് ജില്ലകളിൽ പുതിയ രോഗികൾ അഞ്ഞൂറിലധികം; മലപ്പുറത്ത് ആയിരത്തിലധികം
ഇന്ന് രോഗം സ്ഥിരീകരിച്ചവർ
- മലപ്പുറം- 1025
- കോഴിക്കോട്- 970
- തൃശൂര്‍- 809
- പാലക്കാട്- 648
- എറണാകുളം- 606
- തിരുവനന്തപുരം- 595
- ആലപ്പുഴ- 563
- കോട്ടയം- 432
- കൊല്ലം- 418
- കണ്ണൂര്‍- 405
- പത്തനംതിട്ട- 296
- കാസര്‍ഗോഡ്- 234
- വയനാട്- 158
- ഇടുക്കി- 124
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
- മലപ്പുറം- 786
- കോഴിക്കോട്- 878
- തൃശൂര്‍- 795
- പാലക്കാട്- 434
- എറണാകുളം- 184
- തിരുവനന്തപുരം- 405
- ആലപ്പുഴ- 543
- കോട്ടയം- 268
- കൊല്ലം- 410
- കണ്ണൂര്‍- 369
- പത്തനംതിട്ട- 227
- കാസര്‍ഗോഡ്- 214
- വയനാട്- 149
- ഇടുക്കി- 69
രോഗമുക്തി നേടിയവർ
- തിരുവനന്തപുരം- 780
- കൊല്ലം- 767
- പത്തനംതിട്ട- 257
- ആലപ്പുഴ- 181
- കോട്ടയം- 246
- ഇടുക്കി- 53
- എറണാകുളം- 843
- തൃശൂര്‍- 831
- പാലക്കാട്- 322
- മലപ്പുറം- 432
- കോഴിക്കോട്- 1154
- വയനാട്- 155
- കണ്ണൂര്‍- 440
- കാസര്‍ഗോഡ്- 306
24 മരണങ്ങൾ സ്ഥിരീകരിച്ചു
24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1113 ആയി.
രുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി മേരികുട്ടി (56), മണക്കാട് സ്വദേശിനി സുമതി (48), ജഗതി സ്വദേശിനി ശാന്തമ്മ (80), വള്ളക്കടവ് സ്വദേശി തങ്കമ്മ (84), മണക്കാട് സ്വദേശി ചെല്ലപ്പന്‍ (71), പത്തനംതിട്ട കോഴഞ്ചേരി സ്വദേശി രങ്കന്‍ (70), ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശി തോമസ് (73), തൃശൂര്‍ നെടുപുഴ സ്വദേശി അന്തോണി (70), പേരമംഗലം സ്വദേശിനി സവിത (30), കൊട്ടുവള്ളി വില്ല സ്വദേശി രവീന്ദ്രന്‍ (80), കട്ടകാമ്പല്‍ സ്വദേശി പ്രേമരാജന്‍ (54), ചെമ്മണ്‍തിട്ട സ്വദേശി കാമു (80), കോഴിക്കോട് പയ്യോളി സ്വദേശി അസൈനാര്‍ (92), ചെവയൂര്‍ സ്വദേശിനി പദ്മാവതി (82), ബാലുശേരി സ്വദേശി ബാലന്‍ (65), കണ്ണൂര്‍ നെട്ടൂര്‍ സ്വദേശിനി സഫിയ (60), കായാചിറ സ്വദേശി വി.പി. അഹമ്മദ് (59), തലശേരി സ്വദേശിനി നബീസു (72), പടപ്പനങ്ങാട് സ്വദേശിനി കെ.പി. അയിഷ (85), ചെറുപറമ്പ് സ്വദേശിനി നാണി (60), ചാവശേരി സ്വദേശി അബ്ദുള്ള (73), ഉദയഗിരി സ്വദേശിനി ഹാജിറ ബീവി (90), പരിയാരം സ്വദേശി നാരായണന്‍ നമ്പ്യാര്‍ (90), കൂരാര സ്വദേശി പദ്മനാഭന്‍ (55), എന്നിവരാണ് മരണമടഞ്ഞത്.
Read More: കോവിഡ് വാക്സിൻ: ആരോഗ്യമുള്ള ചെറുപ്പക്കാർ 2022 വരെ കാത്തിരിക്കേണ്ടി വരും
2,76,727 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,76,727 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,145 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,582 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2776 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 51,836 സാമ്പിളുകൾ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 51,836 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 38,28,728 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
എട്ട് പുതിയ ഹോട്ട്സ്പോട്ടുകൾ
ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ തഴക്കര (8), നൂറനാട് (13), ചമ്പക്കുളം (13), ചെങ്ങന്നൂര്‍ (20), എറണാകുളം ജില്ലയിലെ എലഞ്ഞി (9), കീരമ്പാറ (7, സബ് വാര്‍ഡ് 2), വരാപ്പുഴ (10), മുളങ്കൊല്ലി (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 643 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.