/indian-express-malayalam/media/media_files/uploads/2021/05/kerala-lockdown.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. മേയ് 15 ശനിയാഴ്ച ബാങ്ക് ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് മത്സ്യം-മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്ക് 12-ാം തിയതി രാത്രി 10 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്കായുള്ള നിബന്ധനകളും പുതുക്കി. പുറപ്പെടുന്നതിന് മൂന്ന് ദിവസം മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം.
കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആശങ്ക ഒഴിയുന്നില്ല എന്ന് കേന്ദ്രം. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗ ശമനം ഉണ്ടാകുന്നുണ്ട്. എന്നാല്‍ കര്‍ണാടക, കേരളം, തമിഴ്നാട് ഉള്‍പ്പടെ 16 സംസ്ഥാനങ്ങളില്‍ ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നത്. 13 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം സജീവ കേസുകളാണ് ഉള്ളത്. 26 സംസ്ഥാനങ്ങളില്‍ ടിപിആര്‍ 15 ശതമാനത്തിന് മുകളിലാണ്.
കോവിഡ് സാഹചര്യത്തില്‍ തെലങ്കാനയില്‍ 10 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. രാവിലെ 10 മുതല്‍ പുലര്‍ച്ചെ 6 വരെയാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍.
കഴിഞ്ഞ ഏപ്രിൽ മുതൽ രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണം ഉയർന്ന് അഞ്ചിരട്ടിയിലെത്തിയിരിക്കുകയാണ്. ഈ കാലയളവിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് മരണങ്ങൾ ഉയർന്നത് പത്തു മടങ്ങായി. ദിവസവും റിപ്പോർട്ട് ചെയ്ത 400 മരണങ്ങളിൽനിന്ന് ഇപ്പോൾ 4,000 ആയാണ് ഉയർന്നിരിക്കുന്നത്.
മഹാരാഷ്ട്രയിലാണ് ദിവസവും ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ നിന്ന് തന്നെയാണ് നിലവിൽ എല്ലാ ദിവസവും ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഒപ്പം മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ ദ്രുതഗതിയിലുള്ള വർധനവും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ഝാർഖണ്ഡ്, ഹരിയാന, ഛത്തീസ്ഗഢ്, പഞ്ചാബ് എന്നിവയും ഇപ്പോൾ ഉത്തരാഖണ്ഡും അടക്കമുള്ള ചെറിയ സംസ്ഥാനങ്ങളിൽ അടക്കം ഈ വർധനവുണ്ടായി. മാർച്ച് അവസാനം രാജ്യത്തെ കോവിഡ് മരണങ്ങളിൽ മൂന്നിലൊന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള കോവിഡ് മരണങ്ങളായിരുന്നു. ഇപ്പോൾ മഹാരാഷ്ട്രയിലെ കോവിഡ് മരണങ്ങൾ രാജ്യത്തെ ആകെ കോവിഡ് മരണങ്ങളുടെ അഞ്ചിൽ ഒന്നാണ്.
കഴിഞ്ഞ 40 ദിവസത്തിനിടെ കർണാടക, തമിഴ്നാട്, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും മരണ നിരക്ക് ഉയർന്നിട്ടുണ്ട്. കർണാടകയിൽ ദിവസവും 400 മരണങ്ങളും ഡൽഹിയിലും ഉത്തർപ്രദേശിലും 300 വീതവും മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതിനിടെ, കേരളത്തിലെ കോവിഡ് വാക്സിൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് ഹൈക്കോടതി പറഞ്ഞു. വാക്‌സിൻ സ്റ്റോക്കിന്റെ വിശദാംശങ്ങൾ കോവിഡ് ജാഗ്രത പോർട്ടലിൽ വെളിപ്പെടുത്താൻ സാധിക്കില്ലേയെന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ വെള്ളിയാഴ്ച നിലപാട് അറിയിക്കാൻ ബഞ്ച് സർക്കാരിനു നിർദേശം നൽകി.
വാക്സിൻ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവനും എം.ആർ.അനിതയും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ നടപടി. നിലവിൽ എത്ര സ്റ്റോക്ക് വാക്സിൻ ഉണ്ടെന്ന് വെളിപ്പെടുത്തണമെന്നു ആവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശി ടി പി പ്രഭാകരനാണ് ഹൈക്കോടതിയെ സമീപിച്ചത്.
Read Also: ഓക്സിജൻ ടാങ്കർ എത്താൻ വൈകി; ആന്ധ്രയിൽ 11 രോഗികൾ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,29,942 പേർ കൂടി കോവിഡ് ബാധിതരായി. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2.29 കോടി കടന്നു. 37.15 ലക്ഷം പേർ നിലവിൽ ചികിത്സയിലാണ്. 1.90 കോടി പേർ ഇതുവരെ രോഗമുക്തി നേടി. രണ്ടുമാസത്തിനിടെ ആദ്യമായാണ് സജീവ കേസുകളുടെ എണ്ണം കുറയുന്നത്. 3,876 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചത്. ആകെ മരണം 2.49 ലക്ഷമായി.
- 21:53 (IST) 11 May 2021സംസ്ഥാനങ്ങളിലെ കോവിഡ് തീവ്രത
രാജ്യത്ത് നിലവില്‍ 37 ലക്ഷത്തിലധികം സജീവ കേസുകളാണ് ഉള്ളത്
India’s Covid-19 heat map. State-wise active cases showing the surge across the country. Live updates: https://t.co/PNss80faIepic.twitter.com/NFsH7aRpXw
— The Indian Express (@IndianExpress) May 11, 2021 - 21:52 (IST) 11 May 2021സംസ്ഥാനങ്ങളിലെ കോവിഡ് തീവ്രത
രാജ്യത്ത് നിലവില്‍ 37 ലക്ഷത്തിലധികം സജീവ കേസുകളാണ് ഉള്ളത്
- 21:52 (IST) 11 May 2021സംസ്ഥാനങ്ങളിലെ കോവിഡ് തീവ്രത
രാജ്യത്ത് നിലവില്‍ 37 ലക്ഷത്തിലധികം സജീവ കേസുകളാണ് ഉള്ളത്
India’s Covid-19 heat map. State-wise active cases showing the surge across the country. Live updates: https://t.co/PNss80faIepic.twitter.com/NFsH7aRpXw
— The Indian Express (@IndianExpress) May 11, 2021 - 21:32 (IST) 11 May 2021അഞ്ച് ജില്ലകളില്‍ രോഗവ്യാപനം തീവ്രം
സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മലപ്പുറം, എറണാകുളം ജില്ലകളില്‍ പ്രതിദിന രോഗികള്‍ 4,500 ന് മുകളിലാണ്. കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കേസുകള്‍ 3,000 കടന്നു.
- 20:54 (IST) 11 May 2021കൊവിഡ് ചികിത്സ: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണമായും ഏറ്റെടുത്തു
കണ്ണൂര്‍: കൊവിഡ് കേസുകള്‍ ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കൊവിഡ് രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനായി അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രി ജില്ലാ ദുരന്താനിവാരണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പൂര്‍ണമായും ഏറ്റെടുത്ത് ഉത്തരവായി. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ലാത്ത രീതിയില്‍ ആശുപത്രി പ്രവര്‍ത്തിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
- 20:36 (IST) 11 May 2021കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നാവായിക്കുളം ഗ്രാമപഞ്ചായത്ത് പൂര്‍ണമായും അമ്പൂരി ഗ്രാമപഞ്ചായത്തിലെ അമ്പൂരി വാര്‍ഡും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പ്രഖ്യാപിച്ചു.
- 20:23 (IST) 11 May 2021തിരുവനന്തപുരത്ത് 3,700 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 3,700 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,831 പേര്‍ രോഗമുക്തരായി. 39,705 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.4 ശതമാനമാണ്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 3,287 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
- 20:06 (IST) 11 May 2021പ്രധാനമന്ത്രി നരേന്ദ്ര മോദി ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കില്ല
കോവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടണില്‍ നടക്കാനിരിക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കില്ല.
Just In: PM Modi will not go to UK for the G-7 summit in June.
— Shubhajit Roy (@ShubhajitRoy) May 11, 2021
MEA: “While appreciating invitation by UK PM Boris Johnson to attend the G7 Summit as a Special Invitee, given the prevailing COVID situation, Prime Minister will not attend the G7 Summit in person.”@IndianExpress - 19:50 (IST) 11 May 2021മഹാരാഷ്ട്രയിലെ കോവിഡ് പ്രതിരോധത്തെ അഭിനന്ദിച്ച് കേന്ദ്രം
മുംബൈയിലേയും പൂനയിലേയും കോവിഡ് പ്രതിരോധ നടപടികളെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യവ്യാപകമായി മഹാമാരിയെ പ്രതിരോധിക്കുന്നതിനായി മാതൃകയാക്കണമെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.
- 19:29 (IST) 11 May 2021ഗോവയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 26 കോവിഡ് രോഗികള്‍ക്ക് മരണം, ഹൈക്കോടതി അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി
ഗോവയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ ആശുപത്രിയില്‍ 26 കോവിഡ് രോഗികള്‍ മരിച്ചതായും സംഭവത്തിന് പിന്നിലെ വ്യക്തമായ കാരണം കണ്ടെത്തുന്നതില്‍ ഹൈക്കോടതി അന്വേഷണം നടത്തണമെന്നും ആരോഗ്യമന്ത്രി വിശ്വജിത് റാണെ ആവശ്യപ്പെട്ടു. പുലര്‍ച്ചെ 2 മണിക്കും 6 മണിക്കും ഇടയിലാണ് മരണങ്ങള്‍ സംഭവിച്ചത്. മരണ കാരണം വ്യക്തമല്ലെന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
- 19:28 (IST) 11 May 2021ഗോവയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 26 കോവിഡ് രോഗികള്‍ക്ക് മരണം, ഹൈക്കോടതി അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി
ഗോവയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ ആശുപത്രിയില്‍ 26 കോവിഡ് രോഗികള്‍ മരിച്ചതായും സംഭവത്തിന് പിന്നിലെ വ്യക്തമായ കാരണം കണ്ടെത്തുന്നതില്‍ ഹൈക്കോടതി അന്വേഷണം നടത്തണമെന്നും ആരോഗ്യമന്ത്രി വിശ്വജിത് റാണെ ആവശ്യപ്പെട്ടു. പുലര്‍ച്ചെ 2 മണിക്കും 6 മണിക്കും ഇടയിലാണ് മരണങ്ങള്‍ സംഭവിച്ചത്. മരണ കാരണം വ്യക്തമല്ലെന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
- 19:13 (IST) 11 May 2021ധാരാവിയില്‍ കോവിഡ് വ്യാപനം കുറയുന്നു
മുംബൈയിലെ പ്രധാന ആശങ്കയായി നിലനിന്ന ധാരാവിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 പേര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചത്. രണ്ടര മാസത്തിന് ശേഷം ആദ്യമായാണ് രോഗികളുടെ എണ്ണം ഒറ്റ അക്കത്തിലേക്ക് ചുരുങ്ങുന്നത്.
- 19:02 (IST) 11 May 2021നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3051 കേസുകള്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3051 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1343 പേരാണ്. 1022 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11647 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 35 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
- 18:57 (IST) 11 May 2021പോലീസ് ഇ-പാസ് : ആറു മണി വരെ അപേക്ഷിച്ചത് 3,79,618 പേര്‍
അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പോലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് ഇന്ന് വൈകുന്നേരം ആറ് മണി വരെ അപേക്ഷിച്ചത് 3,79,618 പേര്‍. ഇതില്‍ 44,902 പേര്‍ക്ക് യാത്രാനുമതി നല്‍കി. 2,89,178 പേര്‍ക്ക് അനുമതി നിഷേധിച്ചു. 45,538 അപേക്ഷകള്‍ പരിഗണനയിലാണ്.
- 18:53 (IST) 11 May 2021പോലീസ് ഇ-പാസ് : ആറു മണി വരെ അപേക്ഷിച്ചത് 3,79,618 പേര്‍
അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പോലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് ഇന്ന് വൈകുന്നേരം ആറ് മണി വരെ അപേക്ഷിച്ചത് 3,79,618 പേര്‍. ഇതില്‍ 44,902 പേര്‍ക്ക് യാത്രാനുമതി നല്‍കി. 2,89,178 പേര്‍ക്ക് അനുമതി നിഷേധിച്ചു. 45,538 അപേക്ഷകള്‍ പരിഗണനയിലാണ്.
- 18:44 (IST) 11 May 2021തിരുവനന്തപുരത്ത് പൊതു ശ്മശാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കണം
കോവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ പൊതു ശ്മശാനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ചുമതലപ്പെടുത്തണം.
പഞ്ചായത്തിനു കീഴിൽവരുന്ന ഓരോ ശ്മശാനത്തിനും ഒരു നോഡൽ ഓഫിസറെ ബന്ധപ്പെട്ട പഞ്ചായത്ത് നിയമിക്കണം. ശ്മശാനങ്ങൾക്കു പൊതു ഹോട്ട്ലൈൻ നമ്പർ ഉണ്ടായിരിക്കണം. മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനു സമയക്രമം അനുവദിച്ച് ടോക്കൺ നൽകുന്നതിനു പഞ്ചായത്തിൽ ഹെൽപ് ഡെസ്‌ക് ആരംഭിക്കണം. ഇലക്ട്രിക്, ഗ്യാസ് ശ്മശാനങ്ങൾ പ്രവർത്തിപ്പിക്കുന്ന അവസരത്തിൽ ഉണ്ടായേക്കാവുന്ന തകരാറുകൾ പരിഹരിക്കുന്നതിന് ഒരു സാങ്കേതിക സംഘവുമായി അതത് പഞ്ചായത്തുകൾക്കു ബന്ധമുണ്ടായിരിക്കണം.
- 18:35 (IST) 11 May 2021ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി താരങ്ങള്‍ക്ക് ബിസിസിഐയുടെ കര്‍ശന നിര്‍ദേശങ്ങള്‍
ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നതിന് മുന്‍പ് മുംബൈയില്‍ വച്ച് നടക്കുന്ന കോവിഡ് പരിശോധനയില്‍ രോഗബാധിതനാണെന്ന് കണ്ടെത്തിയാല്‍ ടീമിലിടം ഉണ്ടാകില്ലെന്ന മുന്നറിയിപ്പുമായി ബിസിസിഐ രംഗത്ത്. മുംബൈയില്‍ എത്തുന്നത് വരെ സ്വയം കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ടിം ഫിസിയോ യോഗേഷ് പര്‍മര്‍ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇംഗ്ലണ്ടിലേക്ക് പോകുന്ന കളിക്കാരും സപ്പോർട്ട് സ്റ്റാഫും അവരുടെ കുടുംബാംഗങ്ങളും മുംബൈയിലെത്തി ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തതിന് ശേഷം, ആദ്യ ദിവസം തന്നെ ആർടിപിസിആർ ടെസ്റ്റിന് വിധേയരാകും. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് താരങ്ങള്‍ എത്തുന്നതിനാല്‍ സുരക്ഷിതമായ ബയോ ബബിള്‍ സ്ഥാപിക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്.
- 18:23 (IST) 11 May 202113 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം സജീവ കേസുകള്‍
കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആശങ്ക ഒഴിയുന്നില്ല എന്ന് കേന്ദ്രം. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗ ശമനം ഉണ്ടാകുന്നുണ്ട്. എന്നാല്‍ കര്‍ണാടക, കേരളം, തമിഴ്നാട് ഉള്‍പ്പടെ 16 സംസ്ഥാനങ്ങളില്‍ ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നത്. 13 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം സജീവ കേസുകളാണ് ഉള്ളത്. 26 സംസ്ഥാനങ്ങളില്‍ ടിപിആര്‍ 15 ശതമാനത്തിന് മുകളിലാണ്.
- 18:13 (IST) 11 May 2021ചെറിയ സംസ്ഥാനങ്ങളിൽ കോവിഡ് മരണങ്ങൾ വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു
മഹാരാഷ്ട്രയിലാണ് ദിവസവും ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ ദ്രുതഗതിയിലുള്ള വർധനവും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഝാർഖണ്ഡ്, ഹരിയാന, ഛത്തീസ്ഗഢ്, പഞ്ചാബ് എന്നിവയും ഇപ്പോൾ ഉത്തരാഖണ്ഡും അടക്കമുള്ള ചെറിയ സംസ്ഥാനങ്ങളിൽ അടക്കം ഈ വർധനവുണ്ടായി.
- 18:13 (IST) 11 May 2021സംസ്ഥാനങ്ങൾക്ക് ഏഴ് ലക്ഷം ഡോസ് വാക്സിൻ കൂടി
മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് ഏഴ് ലക്ഷം അധിക ഡോസ് വാക്സിൻ ഡോസുകൾ ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 90 ലക്ഷത്തിലധികം ഡോസ് ഇപ്പോഴുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
- 18:11 (IST) 11 May 2021സംസ്ഥാനങ്ങള്‍ക്ക് ഏഴ് ലക്ഷം ഡോസ് വാക്സിന്‍ കൂടി നല്‍കും
അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങള്‍ക്ക് ഏഴ് ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 90 ലക്ഷം ഡോസ് സ്റ്റോക്കുണ്ട്. ഇതിനുപുറമെയാണ് ഏഴ് ലക്ഷം ഡോസ് വീതം നല്‍കുന്നത്
- 18:04 (IST) 11 May 2021തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോവിഡ് കൺട്രോൾ റൂം പ്രവർത്തന സജ്ജമായി
തലസ്ഥാന ജില്ലയിലെ കോവിഡ് രണ്ടാം വ്യാപന തരംഗത്തിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കോവിഡ് ഹെൽപ്ഡെസ്ക് 2021 മെയ് 12 രാവിലെ 10.30 മുതൽ പ്രവർത്തനമാരംഭിക്കുന്നു. പട്ടം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലാണ് അവശ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സഹായകേന്ദ്രം സജ്ജമാക്കുന്നത്.
- 17:51 (IST) 11 May 2021നാഗാലാന്റില്‍ മേയ് 14 മുതല്‍ ലോക്ക്ഡൗണ്‍
കോവിഡ് പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ നാഗാലാന്റിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് 14 മുതല്‍ ഏഴ് ദിവസത്തേക്കാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍.
- 17:36 (IST) 11 May 2021മരണസംഖ്യ ഉയരുന്നു; 37,290 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍ഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
- 17:01 (IST) 11 May 2021ഡല്‍ഹിയില്‍ കോവിഡ് ശമിക്കുന്നു
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടര്‍ന്ന ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഫലം കാണുന്നു. രോഗികളുടെ എണ്ണം ഓരോ ദിവസവും കുറയുകയാണ്. ഇന്ന് 12,481 പേര്‍ക്കാണ് രോഗം ബാധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.76 ആണ്. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ടിപിആര്‍ 20 ശതമാനത്തില്‍ താഴെയെത്തുന്നത്.
- 16:39 (IST) 11 May 2021തെലങ്കാനയില്‍ 10 ദിവസം ലോക്ക്ഡൗണ്‍
കോവിഡ് സാഹചര്യത്തില്‍ തെലങ്കാനയില്‍ 10 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. രാവിലെ 10 മുതല്‍ പുലര്‍ച്ചെ 6 വരെയാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍. പുലര്‍ച്ചെ 6 മണിമുതല്‍ രാവിലെ 10 വരെ അവശ്യ സേവനങ്ങള്‍ അനുവദിക്കും
- 16:23 (IST) 11 May 2021സംസ്ഥാനങ്ങൾക്ക് ഏഴ് ലക്ഷം ഡോസ് വാക്സിൻ കൂടി
മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് ഏഴ് ലക്ഷം അധിക ഡോസ് വാക്സിൻ ഡോസുകൾ ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 90 ലക്ഷത്തിലധികം ഡോസ് ഇപ്പോഴുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
- 16:06 (IST) 11 May 2021ചെറിയ സംസ്ഥാനങ്ങളിൽ കോവിഡ് മരണങ്ങൾ വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു
മഹാരാഷ്ട്രയിലാണ് ദിവസവും ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ ദ്രുതഗതിയിലുള്ള വർധനവും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഝാർഖണ്ഡ്, ഹരിയാന, ഛത്തീസ്ഗഢ്, പഞ്ചാബ് എന്നിവയും ഇപ്പോൾ ഉത്തരാഖണ്ഡും അടക്കമുള്ള ചെറിയ സംസ്ഥാനങ്ങളിൽ അടക്കം ഈ വർധനവുണ്ടായി.
- 15:58 (IST) 11 May 2021യോഗി സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിൽ നേതാക്കൾക്ക് അതൃപ്തി
കോവിഡിന്റെ രണ്ടാം തരംഗത്ത ഉത്തർപ്രദേശ് സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയിൽ സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കിടയിൽ അതൃപ്തി. സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ചോദ്യം ചെയ്ത് ഒരു കൂട്ടം എംഎൽഎമാരും എംപിമാരും രംഗത്തെത്തി. ആശുപത്രികളിലെ കിടക്കകളുടെ കുറവുകൾ മുതൽ അവരുടെ നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള എസ്ഒഎസ് കോളുകൾ കൈകാര്യം ചെയ്യുന്നതിൽ വരെ അധികാരികൾ അലംഭാവം കാണിക്കുന്നതായാണ് ഇവരുടെ പരാതി. Read More:

- 15:44 (IST) 11 May 2021പുതിയ കോവിഡ് കേസുകളുടെ എണ്ണം അഞ്ചിരട്ടിയായി
ഏപ്രിൽ മുതൽ രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണം ഉയർന്ന് അഞ്ചിരട്ടിയിലെത്തി. ഈ കാലയളവിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് മരണങ്ങൾ ഉയർന്നത് പത്തു മടങ്ങായി. ദിവസവും റിപ്പോർട്ട് ചെയ്ത 400 മരണങ്ങളിൽനിന്ന് ഇപ്പോൾ 4,000 ആയാണ് ഉയർന്നിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ദിവസവും ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ നിന്ന് തന്നെയാണ് നിലവിൽ എല്ലാ ദിവസവും ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
- 15:33 (IST) 11 May 2021ആദ്യത്തെ ഓക്സിജൻ എക്‌സ്‌പ്രസ് കർണാടകയിൽ എത്തി
120 ടൺ ദ്രാവക ഓക്സിജനുമായി ഓക്സിജൻ എക്സ്പ്രസ്സ് ചൊവ്വാഴ്ച കർണാടകയിൽ എത്തി. ആറ് ക്രയോജനിക് കണ്ടെയ്നറുകളിലായി ജാർഖണ്ഡില് നിന്നും തിങ്കളാഴ്ച പുറപ്പെട്ട കണ്ടെയ്നറാണ് ഇന്ന് എത്തിയത്. എക്സ്പ്രസ്സിന്റെ സുഗമമായ സഞ്ചാരത്തിന് 'സിഗ്നൽ ഫ്രീ ഗ്രീൻ കോറിഡോർ' സംവിധാനം റെയിൽവേ ഒരുക്കിയിരുന്നു.
- 15:30 (IST) 11 May 2021കൂടുതൽ കമ്പനികൾക്ക് വാക്സിൻ ഉൽപാദനത്തിനുള്ള അനുമതി നൽകണമെന്ന് കേജ്‌രിവാൾ
രാജ്യത്ത് കോവിഡ് വാക്സിൻ ഉൽപാദനം വർധിപ്പിക്കുന്നതിനായി കൂടുതൽ കമ്പനികൾക്ക് രാജ്യത്ത് വാക്സിൻ ഉൽപാദനത്തിനുള്ള അനുമതി നൽകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഭാരത് ബയോടെക്, സെറം ഇൻസ്റ്റിറ്റ്യൂട്ട് എന്നീ രണ്ട് നിർമാതാക്കളാണ് നിലവിൽ രാജ്യത്ത് കോവിഡിനെതിരായ വാക്സിൻ നിർമിക്കുന്നത്.
- 15:28 (IST) 11 May 2021കോവിഡിൽ റെയിൽവേയ്ക്ക് നഷ്ടമായത് 1,952 ജീവനക്കാരെ
കോവിഡ് ബാധിച്ച് സ്റ്റേഷൻ മാസ്റ്റർമാരടക്കം 1,952 ജീവനക്കാർ ഇതുവരെ മരിച്ചതായി ഇന്ത്യൻ റെയിൽവേ. ഇപ്പോൾ ദിവസവും 1,000 ത്തോളം ജീവനക്കാർക്ക് കോവിഡ് ബാധിക്കുന്നതായി റിപ്പോർട്ടുളളതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.Read More:
- 15:26 (IST) 11 May 2021കോവിഡിൽ റെയിൽവേയ്ക്ക് നഷ്ടമായത് 1,952 ജീവനക്കാരെ
കോവിഡ് ബാധിച്ച് സ്റ്റേഷൻ മാസ്റ്റർമാരടക്കം 1,952 ജീവനക്കാർ ഇതുവരെ മരിച്ചതായി ഇന്ത്യൻ റെയിൽവേ. ഇപ്പോൾ ദിവസവും 1,000 ത്തോളം ജീവനക്കാർക്ക് കോവിഡ് ബാധിക്കുന്നതായി റിപ്പോർട്ടുളളതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. Read More:
- 15:18 (IST) 11 May 2021കോവിഡിൽ റെയിൽവേയ്ക്ക് നഷ്ടമായത് 1,952 ജീവനക്കാരെ
കോവിഡ് ബാധിച്ച് സ്റ്റേഷൻ മാസ്റ്റർമാരടക്കം 1,952 ജീവനക്കാർ ഇതുവരെ മരിച്ചതായി ഇന്ത്യൻ റെയിൽവേ. ഇപ്പോൾ ദിവസവും 1,000 ത്തോളം ജീവനക്കാർക്ക് കോവിഡ് ബാധിക്കുന്നതായി റിപ്പോർട്ടുളളതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. Read More:
- 15:17 (IST) 11 May 2021കോവിഡിൽ റെയിൽവേയ്ക്ക് നഷ്ടമായത് 1,952 ജീവനക്കാരെ

- 15:16 (IST) 11 May 2021കോവിഡിൽ റെയിൽവേയ്ക്ക് നഷ്ടമായത് 1,952 ജീവനക്കാരെ
കോവിഡ് ബാധിച്ച് സ്റ്റേഷൻ മാസ്റ്റർമാരടക്കം 1,952 ജീവനക്കാർ ഇതുവരെ മരിച്ചതായി ഇന്ത്യൻ റെയിൽവേ. ഇപ്പോൾ ദിവസവും 1,000 ത്തോളം ജീവനക്കാർക്ക് കോവിഡ് ബാധിക്കുന്നതായി റിപ്പോർട്ടുളളതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. Read More:
- 15:15 (IST) 11 May 2021കോവിഡിൽ റെയിൽവേയ്ക്ക് നഷ്ടമായത് 1,952 ജീവനക്കാരെ
കോവിഡ് ബാധിച്ച് സ്റ്റേഷൻ മാസ്റ്റർമാരടക്കം 1,952 ജീവനക്കാർ ഇതുവരെ മരിച്ചതായി ഇന്ത്യൻ റെയിൽവേ. ഇപ്പോൾ ദിവസവും 1,000 ത്തോളം ജീവനക്കാർക്ക് കോവിഡ് ബാധിക്കുന്നതായി റിപ്പോർട്ടുളളതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. Read More:
- 15:10 (IST) 11 May 2021കോവിഡ് മരണ നിരക്ക് മറച്ചുവയ്ക്കുന്നില്ലെന്ന് കെകെ ശൈലജ
സംസ്ഥാനത്ത് കോവിഡ് നിലവിൽ നിയന്ത്രണാതീതമല്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. ചില ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. കോവിഡ് മരണ നിരക്ക് മറച്ചുവയ്ക്കുന്നുവെന്നത് തെറ്റായ ആരോപണമാണ്. എല്ലാ പഞ്ചായത്തുകളും കൃത്യം കണക്ക് രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
- 14:46 (IST) 11 May 2021മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ; നിറം ചാർത്തിയ കണ്ണടകൾ മാറ്റണമെന്ന് ട്വീറ്റ്
രാജ്യത്തിന്റെ കോവിഡ് സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ. സെൻട്രൽ വിസ്താ പ്രൊജക്റ്റ് മാത്രം കാണാൻ കഴിയുന്ന നിറം ചാർത്തിയ കണ്ണടകൾ മാറ്റണമെന്ന് ട്വിറ്ററിൽ രാഹുൽ വിമർശിച്ചു. പ്രൊജക്റ്റ് ഒഴിവാക്കി ആ പണം രാജ്യത്തെ ആരോഗ്യമേഖലയിലേക്ക് ഉപയോഗിക്കണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. "എണ്ണമില്ലാത്ത ശവ ശരീരങ്ങൾ ഒഴുകുന്ന നദികൾ, ആശുപത്രികളിലെ മൈലുകൾ നീളമുള്ള വരികൾ, ജീവിക്കാനുള്ള അവകാശം മോഷണം ചെയ്യപ്പെട്ട മനുഷ്യർ. പിഎം, സെൻട്രൽ വിസ്ത ഒഴികെ മറ്റൊന്നും കാണാൻ കഴിയാത്ത നിങ്ങളുടെ റോസ് നിറം ചാർത്തിയ കണ്ണടകൾ മാറ്റൂ" രാഹുൽ ഹിന്ദിയിൽ ട്വിറ്ററിൽ കുറിച്ചു.
नदियों में बहते अनगिनत शव
— Rahul Gandhi (@RahulGandhi) May 11, 2021
अस्पतालों में लाइनें मीलों तक
जीवन सुरक्षा का छीना हक़!
PM, वो गुलाबी चश्में उतारो जिससे सेंट्रल विस्टा के सिवा कुछ दिखता ही नहीं। - 14:00 (IST) 11 May 2021വാക്സിൻ നിർമ്മിക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് ലൈസൻസ് നൽകണമെന്ന് ഹൈക്കോടതിയിൽ ഹർജി
കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാക്സിൻ ക്ഷാമം അടിയന്തരമായി പരിഹരിക്കുന്നതിന് വേണ്ടി ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് ലൈസൻസ് നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഡ്രഗ് കൺട്രോളർ ജനറലും മൂന്നു ദിവസത്തിനകം ഹൈക്കോടതിയിൽ വിശദീകരണം നൽകണം.
- 13:31 (IST) 11 May 2021ആദ്യത്തെ ഓക്സിജൻ എക്‌സ്‌പ്രസ് കർണാടകയിൽ എത്തി
120 ടൺ ദ്രാവക ഓക്സിജനുമായി ഓക്സിജൻ എക്സ്പ്രസ്സ് ചൊവ്വാഴ്ച കർണാടകയിൽ എത്തി. ആറ് ക്രയോജനിക് കണ്ടെയ്നറുകളിലായി ജാർഖണ്ഡില് നിന്നും തിങ്കളാഴ്ച പുറപ്പെട്ട കണ്ടെയ്നറാണ് ഇന്ന് എത്തിയത്. എക്സ്പ്രസ്സിന്റെ സുഗമമായ സഞ്ചാരത്തിന് 'സിഗ്നൽ ഫ്രീ ഗ്രീൻ കോറിഡോർ' സംവിധാനം റെയിൽവേ ഒരുക്കിയിരുന്നു.
- 12:47 (IST) 11 May 2021കോൺഗ്രസിന്റെ വിമർശനം വേദനിപ്പിച്ചു; സോണിയക്ക് ജെപി നദ്ദയുടെ കത്ത്
കേന്ദ്രത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എതിരെ കോൺഗ്രസ് നടത്തിയ വിമർശനം വേദനിപ്പിച്ചെന്ന് കാണിച്ച് ബിജെപി അധ്യക്ഷൻ സോണിയ ഗാന്ധിക്ക് കത്തയച്ചു. കോവിഡിനെ പ്രതിരോധിക്കാൻ കേന്ദ്രം സധൈര്യം പ്രവർത്തിക്കുകയാണെന്നും എന്നാൽ അതിനെ തെറ്റിധരിപ്പിച്ച് ആളുകളിൽ ഭീതിയുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും നദ്ദ പറഞ്ഞു. കോൺഗ്രസിന്റെ വിമർശനത്തിൽ വേദന തോന്നിയെന്നും നദ്ദ പറഞ്ഞു
- 12:47 (IST) 11 May 2021കോൺഗ്രസിന്റെ വിമർശനം വേദനിപ്പിച്ചു; സോണിയക്ക് ജെപി നദ്ദയുടെ കത്ത്
കേന്ദ്രത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എതിരെ കോൺഗ്രസ് നടത്തിയ വിമർശനം വേദനിപ്പിച്ചെന്ന് കാണിച്ച് ബിജെപി അധ്യക്ഷൻ സോണിയ ഗാന്ധിക്ക് കത്തയച്ചു. കോവിഡിനെ പ്രതിരോധിക്കാൻ കേന്ദ്രം സധൈര്യം പ്രവർത്തിക്കുകയാണെന്നും എന്നാൽ അതിനെ തെറ്റിധരിപ്പിച്ച് ആളുകളിൽ ഭീതിയുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും നന്ദ പറഞ്ഞു. കോൺഗ്രസിന്റെ വിമർശനത്തിൽ വേദന തോന്നിയെന്നും നദ്ദ പറഞ്ഞു
- 12:46 (IST) 11 May 2021കോൺഗ്രസിന്റെ വിമർശനം വേദനിപ്പിച്ചു; സോണിയയ്ക്ക് ജെപി നദ്ദയുടെ കത്ത്
കേന്ദ്രത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ കോൺഗ്രസ് നടത്തിയ വിമർശനം വേദനിപ്പിച്ചെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം സോണിയ ഗാന്ധിക്ക് കത്തയച്ചു. കോവിഡിനെ പ്രതിരോധിക്കാൻ കേന്ദ്രം സധൈര്യം പ്രവർത്തിക്കുകയാണെന്നും എന്നാൽ അതിനെ തെറ്റിധരിപ്പിച്ച് ആളുകളിൽ ഭീതിയുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും നദ്ദ കുറ്റപ്പെടുത്തി
- 12:45 (IST) 11 May 2021വാക്സിൻ വിതരണത്തിൽ സുതാര്യത ആവശ്യമെന്ന് ഹൈക്കോടതി
സംസ്ഥാനത്തെ കോവിഡ് വാക്സിൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് ഹൈക്കോടതി. വാക്‌സിൻ സ്റ്റോക്കിന്റെ വിശദാംശങ്ങൾ കോവിഡ് ജാഗ്രത പോർട്ടലിൽ വെളിപ്പെടുത്താൻ സാധിക്കില്ലേയെന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ വെള്ളിയാഴ്ച നിലപാട് അറിയിക്കാൻ ബഞ്ച് സർക്കാരിനു നിർദേശം നൽകി.
- 12:44 (IST) 11 May 2021വാക്സിൻ വിതരണത്തിൽ സുതാര്യത ആവശ്യമെന്ന് ഹൈക്കോടതി
സംസ്ഥാനത്തെ കോവിഡ് വാക്സിൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് ഹൈക്കോടതി. വാക്‌സിൻ സ്റ്റോക്കിന്റെ വിശദാംശങ്ങൾ കോവിഡ് ജാഗ്രത പോർട്ടലിൽ വെളിപ്പെടുത്താൻ സാധിക്കില്ലേയെന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ വെള്ളിയാഴ്ച നിലപാട് അറിയിക്കാൻ ബഞ്ച് സർക്കാരിനു നിർദേശം നൽകി.
- 12:35 (IST) 11 May 2021കോൺഗ്രസിന്റെ വിമർശനം വേദനിപ്പിച്ചു; സോണിയക്ക് ജെപി നദ്ദയുടെ കത്ത്
കേന്ദ്രത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എതിരെ കോൺഗ്രസ് നടത്തിയ വിമർശനം വേദനിപ്പിച്ചെന്ന് കാണിച്ച് ബിജെപി അധ്യക്ഷൻ സോണിയ ഗാന്ധിക്ക് കത്തയച്ചു. കോവിഡിനെ പ്രതിരോധിക്കാൻ കേന്ദ്രം സധൈര്യം പ്രവർത്തിക്കുകയാണെന്നും എന്നാൽ അതിനെ തെറ്റിധരിപ്പിച്ച് ആളുകളിൽ ഭീതിയുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും നദ്ദ പറഞ്ഞു. കോൺഗ്രസിന്റെ വിമർശനത്തിൽ വേദന തോന്നിയെന്നും നദ്ദ പറഞ്ഞു
- 11:41 (IST) 11 May 2021രണ്ടാം തരംഗം രൂക്ഷമാകുമ്പോൾ വാക്സിനേഷനിലും കുറവ്
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുമ്പോൾ രാജ്യത്തെ വാക്‌സിനേഷൻ നിരക്ക് അപകടകരമായ വിധത്തിൽ കുറയുന്നു. രോഗ വ്യാപനം തീവ്രമായിരിക്കുന്ന ഗ്രാമ പ്രദേശങ്ങളിലാണ് വാക്സിനേഷൻ നിരക്കിൽ കാര്യമായ കുറവ് ദൃശ്യമാകുന്നത്. ഇന്ത്യൻ എക്സ്പ്രസിന് ലഭ്യമായ കണക്ക് പ്രകാരം ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമായ 37 ജില്ലകളിൽ വാക്സിനേഷൻ നൽകുന്നതിൽ 50 ശതമാനം വരെ കുറവ് സംഭവിച്ചിട്ടുണ്ട്.
- 11:04 (IST) 11 May 2021കർണാടകയിൽ 39,305 പേർക്ക് കൂടി പുതുതായി രോഗം ബാധിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 39,305 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 596 മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതോടെ കർണാടകയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 19,73,683 ആയി. 19,372 പേരാണ് ഇതുവരെ മരിച്ചത്.
- 10:50 (IST) 11 May 2021രാജ്യത്ത് 3,29,942 പേർക്കു കൂടി കോവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,29,942 പേർ കൂടി കോവിഡ് ബാധിതരായി. 3,876 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ ആകെ രോഗബാധിതരായവരുടെ എണ്ണം 2.29 കോടി കടന്നു. ഇതിൽ 37.15 ലക്ഷം പേർ നിലവിൽ ചികിത്സയിലാണ്. 1.90 കോടി പേർ ഇതുവരെ രോഗമുക്തി നേടി.
- 10:35 (IST) 11 May 2021ഓക്സിജൻ ടാങ്കർ എത്താൻ വൈകി; ആന്ധ്രയിൽ 11 രോഗികൾ മരിച്ചു
ആന്ധ്രാപ്രദേശിൽ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാൻ വൈകിയതിനെ തുടർന്ന് 11 കോവിഡ് രോഗികൾക്ക് ദാരുണാന്ത്യം. തിരുപ്പതിയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഐസി യുവിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് മരണപ്പെട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us