scorecardresearch

കണ്ണൂർ സെൻട്രൽ ജയിലിലും കൊറോണ ഭീതി; മഹാരാഷ്ട്രയിലേക്ക് മുങ്ങിയ പ്രതി ഐസൊലേഷനിൽ

പനിയോടെ നാട്ടിലേക്ക് തിരിച്ചെത്തിയ ഇയാളെ പൊലീസ് പിടികൂടി ജയിലിലെത്തിക്കുകയായിരുന്നു

പനിയോടെ നാട്ടിലേക്ക് തിരിച്ചെത്തിയ ഇയാളെ പൊലീസ് പിടികൂടി ജയിലിലെത്തിക്കുകയായിരുന്നു

author-image
WebDesk
New Update
kannur central jail, ie malayalam

കണ്ണൂർ: സംസ്ഥാനത്തും കൊറോണ പടരുന്നതിനിടയിൽ കൂടുതൽ ആശങ്ക പടർത്തി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പരോളിലിറങ്ങി മുങ്ങിയ പ്രതി. രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലേക്ക് പോയ കൊലക്കേസ് പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. പനിയോടെ നാട്ടിലേക്ക് തിരിച്ചെത്തിയ ഇയാളെ പൊലീസ് പിടികൂടി ജയിലില്‍ അടച്ചു.

Advertisment

Also Read: കാസർഗോഡ് കോവിഡ്-19 പടരാൻ കാരണക്കാരനായ രോഗിക്കെതിരെ കേസ്

പനി ബാധിച്ച ഇയാളെ സഹതടവുകാർക്കൊപ്പം താമസിപ്പിച്ചതാണ് ആശങ്കയ്ക്ക് കാരണം. സഹതടവുകാർ ബഹളം വച്ചതോടെ ഇയാളെ ഐസോലേഷൻ സെല്ലിലേക്ക് മാറ്റി. മഹാരാഷ്ട്രയിലെ സൊലാപൂരിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. അതേസമയം വീഴ്ച പറ്റിയിട്ടില്ലെന്ന നിലപാടാണ് ജയിൽ അധികൃതർ സ്വീകരിച്ചത്. പനിയാണെന്ന് മനസിലാക്കിയ ഉടനെ ഇയാളെ ഐസോലെഷൻ സെല്ലിലേക്ക്‌

മാറ്റിയതായി ജയിൽ സൂപ്രണ്ട് അറിയിച്ചതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 11 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഇതുവരെ 63 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ നഗരങ്ങളിൽ അവശ്യ സേവനങ്ങൾ ഒഴികെയുള്ള സ്ഥാപനങ്ങൾ 31വരെ അടച്ചിടും. മുംബൈ, പൂനെ, നാഗ്പൂർ നഗരങ്ങളിലെ സ്ഥാപനങ്ങളും ഓഫീസുകളും അടച്ചിടാനാണു തീരുമാനം. ബാങ്കുകളെയും അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളെയും അടച്ചിടലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Advertisment

Also Read: കേരളത്തിൽ ഏറ്റവും നന്നായി പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്; പുകഴ്‌ത്തി മോഹൻലാൽ

കേരളത്തിലും സ്ഥിതി വഷളാകുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം കേരളത്തിൽ 12പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 40 ആയി. കാസർഗോഡ് കുഡ്‌ലു സ്വദേശിയിൽനിന്ന് മാത്രം അഞ്ച് പേർക്കാണ് കോവിഡ് പടർന്നത്. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

Corona Virus Kannur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: