/indian-express-malayalam/media/media_files/uploads/2020/03/cm-shylaja-teacher.jpg)
Covid 19 Live Updates: കൊച്ചി: കൊറോണ പ്രതിരോധത്തിനായി സർക്കാർ സ്വീകരിക്കുന്ന നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി. സർക്കാരിന്റെ സത്യവാങ്ങ് മുലം പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം. മുഖാവരണo, സാനിറ്റൈസർ എന്നിവയുടെ പരമാവധി വില ഉടൻ നിശ്ചയിച്ച് സർക്കുലർ ഇറക്കാൻ കോടതി സർക്കാറിന് നിർദേശം നൽകി. രോഗ പ്രതിരോധം സംബന്ധിച്ചുള്ള സർക്കാരിന്റെ പ്രതിദിന മാർഗനിർദേശങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിന് ടെലിവിഷൻ ചാനലുകൾ അടക്കം വൻ പ്രചാരണം നൽകാനും കോടതി ഉത്തരവിൽ നിർദേശിച്ചു.
പ്രതിരോധ നടപടികൾക്ക് ജില്ലകൾക്കായി ദുരന്തനിവാരണ പദ്ധതി തയ്യാറാക്കണമെന്നും പൊതുജനങ്ങൾക്ക് മുഖാവരണങ്ങളും സാനിറ്റൈസറും ആവശ്യത്തിന് ലഭ്യമാക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിലെ അഭിഭാഷകരുടെ സംഘടന ജസ്റ്റിസ് ബ്രിഗേഡ് സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. രോഗബാധ തടയാൻ സർക്കാർ യഥാസമയം നടപടി എടുക്കുന്നുണ്ടെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചു.
മുൻകരുതൽ നടപടിയെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി ഉത്തരവിറക്കി. കൊറോണയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ഉത്തരവിറക്കി. രോഗികളുടെ പരിശോധനക്കും സാമ്പിൾ ശേഖരണത്തിനും ഏകാന്തവാസത്തിനും മറ്റുമായി ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 25 ശതമാനം വരെ തുക അനുവദിച്ചു. ലബോറട്ടറി അടക്കം ചികിൽസാ സൗകര്യങ്ങൾക്കും മാസ്ക്, സാനിറ്റൈസർ എന്നിവയ്ക്കുമായി 10 ശതമാനം വരെ തുക അനുവദിച്ചു.
Read Also: ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 143; ഇറ്റലിയിൽ മരണസംഖ്യ ഉയരുന്നു
കേരള മെഡിക്കൽ കോർപറേഷനെ സംഭരണ ഏജൻസിയായി തീരുമാനിച്ച് ഏഴേകാൽ കോടി അനുവദിച്ചു. സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോർപ്പറേഷന്റെ 67 ഔട്ട്‌ലറ്റുകളിലും പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. കെഎസ്ഡിപി സാനിറ്റൈസർ നിർമാണം ഊർജിതമാക്കിയിട്ടുണ്ട്. മൂന്ന് സ്വകാര്യ സ്ഥാപനങ്ങൾക്കും നിർമാണത്തിന് അനുമതി നൽകി. സാമഗ്രികളുടെ കരിഞ്ചന്ത ഒഴിവാക്കാൻ ഡ്രഗ്സ് കൺട്രോളർ നടപടി എടുക്കുന്നുണ്ടന്നും സർക്കാർ വ്യക്തമാക്കി.
Live Blog
Covid-19 Live Updates:കേവിഡ് 19 നുമായി ബന്ധപ്പെട്ട വാർത്തകൾ തത്സമയം
ജാഗ്രത ശക്തമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങൾ കൂടിച്ചേരുന്നത് പരമാവധി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രോഗപ്പകർച്ച നിയന്ത്രണാതീതമാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോൾ സ്ഥിതി കൈവിട്ടുപോയിട്ടില്ല, എന്നാൽ എപ്പോൾ വേണമെങ്കിലും ഗുരുതരമാകാം.
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന് ഇന്ന് ആശ്വാസത്തിന്റെ തുടർച്ചയായ രണ്ടാം ദിനം. ഇന്നും പുതിയ കേസുകൾ സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് ആകെ 25940 പേരാണ് കൊറോണ നിരീക്ഷണത്തിലുള്ളത്. ഇതിൽ 237 പേർ ആശുപത്രികളിലും 25603 പേർ വീടുകളിലുമാണ്. കേരളത്തിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 27 ആണ്. 24 പേരാണ് ഇപ്പോൾ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. രോഗബാധിതരായ മൂന്ന് പേർ നേരത്തെ സുഖപ്പെട്ടിരുന്നു.
കൊച്ചി: കൊറോണ പശ്ചാത്തലത്തിൽ എയർപോർട്ടുകളിൽ ബ്രത്ത് അനലൈസർ പരിശോധന ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.
പരിശോധന തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ കോടതി എയർപോർട്ട് അതോറിറ്റിക്കും കേന്ദ്ര സർക്കാരിനും നിർദേശം നൽകി. തിരുവനന്തപുരം, കോഴിക്കോട്, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്റലിങ് ജീവനക്കാർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. പരിശോധന 15 ദിവസത്തേക്ക് നേരത്തെ നിർത്തിവച്ചിരുന്നു. വീണ്ടും ആരംഭിച്ചതിനെ തുടർന്നാണ് ജീവനക്കാർ കോടതിയെ സമിപിച്ചത്.
1. Train No. 07117 Hyderabad – Ernakulam Jn Weekly Special on 25.03. 20 is cancelled.
2. Train No. 07118 Ernakulam Jn - Hyderabad Weekly Special on 26.03.20 is cancelled.
3. Train No. 06048 Thiruvananthapuram - MGR Chennai Central Weekly Special on 01.04.20 is cancelled.
4. Train No. 06047 MGR Chennai Central - Thiruvananthapuram Weekly Special on 02.04.20 is cancelled.
5. Train No. 06045 Ernakulam Jn - Rameswaram Weekly Special on 02.04.20 is cancelled.
6. Train No. 06046 Rameswaram - Ernakulam Jn Weekly Special on 03.04.20 is cancelled.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍ക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സൗജന്യമായി സാനിറ്റൈസര്‍ വിതരണം ചെയ്യും. ആവശ്യക്കാര്‍ക്ക് 9633182000 എന്ന നമ്പറില്‍ കേരള ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചേഴ്സ് അസോസിയേഷനെ(കെപിഎംഎ) ബന്ധപ്പെടാം.
ഘട്ടം ഘട്ടമായി അരലക്ഷത്തോളം സാനിറ്റൈസര്‍ വിതരണം ചെയ്യാനാണു തീരുമാനം.
വ്യവസായ മന്ത്രി ഇപി ജയരാജന് നല്‍കി സാനിറ്റൈസര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മന്ത്രിയുടെ നിര്‍ദേശപ്രകാരം പോലീസ് അസോസിയേഷന് ആവശ്യമായ സാനിറ്റൈസറും മാസ്‌കും കെപിഎംഎ നല്‍കി.
കൊച്ചി: പനി ലക്ഷണവുമായി എത്തുന്ന എല്ലാവരെയും കോറോണ രോഗികളായി കാണേണ്ടതില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം. രോഗികളുടെ 14 ദിവസത്തെ യാത്രകളും മറ്റും പരിശോധിച്ചാണു വൈറസ് ബാധയാണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നു സ്വകാര്യ ആശുപത്രികള്‍ക്കു വീഡിയോ കോണ്‍ഫറന്‍സിലൂടെ നല്‍കിയ മാര്‍ഗനിര്‍ദേശത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
രോഗികളെ എ, ബി, സി കാറ്റഗറികളായി തിരിക്കണം. എ കാറ്റഗറിയില്‍പ്പെട്ടവരെ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണം. ശ്വാസതടസം പോലുള്ള അസുഖമുള്ളവര്‍ക്കു മാസ്‌കോ തൂവാലയോ നിര്‍ബന്ധമായും നല്‍കണം. കൈകള്‍ ശുചിയാക്കാനുള്ള സൗകര്യം എല്ലാവര്‍ക്കും നല്‍കണമെന്നും ഡോ.രാഗേഷ് നിര്‍ദേശിച്ചു.
ലോകത്തെമ്പാടും പടർന്നു പിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളിലെ കേരള മാതൃകയെ പ്രശംസിച്ച് വീണ്ടും സുപ്രീംകോടതി. കുട്ടികൾക്ക് ഉച്ചഭക്ഷണം ഉറപ്പാക്കുന്ന കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെയാണ് സുപ്രീംകോടതി അഭിനന്ദിച്ചത്. കൊറോണ കാലത്ത് നിരവധി കുട്ടികൾക്കാണ് സർക്കാർ ഉച്ചഭക്ഷണം വീടുകളിലെത്തിച്ച് നൽകുന്നത്.
കോഴിക്കോട്- പട്ടാള പള്ളിയിലെ ജമാഅത്ത് നമസ്ക്കാരവും ജുമുഅയും ഇനിയൊരറിപ്പുണ്ടാ കുന്നതു വരെ നിർത്തിവെക്കാൻ പട്ടാള പള്ളി പരിപാലന കമ്മിറ്റി തീരുമാനിച്ചു. കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആളുകൾ പൊതു കൂട്ടം കൂടൽ നടത്തുന്നത് ഒഴിവാക്കുവാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾക്ക് പിൻതുണ പ്രഖ്യാപിച്ചു കൊണ്ടാണ് പട്ടാള പള്ളിയിൽ ഇന്ന് (വ്യാഴം) സുബ്ഹി നമസ്ക്കാരം മുതൽ പൊതുജനങ്ങൾക്കായുള്ള പ്രാർത്ഥന നിർത്തിവെക്കുന്നത്.
കൊറോണ പ്രതിരോധത്തിനായി സർക്കാർ സ്വീകരിക്കുന്ന നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി. സർക്കാരിന്റെ സത്യവാങ്ങ് മുലം പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം. മുഖാവരണo, സാനിറ്റൈസർ എന്നിവയുടെ പരമാവധി വില ഉടൻ നിശ്ചയിച്ച് സർക്കുലർ ഇറക്കാൻ കോടതി സർക്കാറിന് നിർദേശം നൽകി. രോഗ പ്രതിരോധം സംബന്ധിച്ചുള്ള സർക്കാരിന്റെ പ്രതിദിന മാർഗനിർദേശങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിന് ടെലിവിഷൻ ചാനലുകൾ അടക്കം വൻ പ്രചാരണം നൽകാനും കോടതി ഉത്തരവിൽ നിർദേശിച്ചു.
കൊറോണ പശ്ചാത്തലത്തിൽ എയർപോർട്ടുകളിൽ ബ്രത്ത് അനലൈസർ പരിശോധന ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.
പരിശോധന തൽക്കാലത്തേക്ക് നിർത്തിവെയ്ക്കാൻ കോടതി എയർപോർട്ട് അതോറിറ്റിക്കും കേന്ദ്ര സർക്കാരിനും നിർദ്ദേശം നൽകി.തിരുവനന്തപുരം, കോഴിക്കോട് ,നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻറ്ലിംഗ് ജീവനക്കാർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.പരിശോധന 15 ദിവസത്തേക്ക് നേരത്തെ നിർത്തിവെച്ചിരുന്നു. വീണ്ടും ആരംഭിച്ചതിനെ തുടർന്നാണ് ജീവനക്കാർ കോടതിയെ സമിപിച്ചത്
ബെംഗളൂരുവിൽ രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരച്ചു. അമേരിക്കയിൽ നിന്നെത്തിയ 56-കാരനും സ്പെയിനിൽ നിന്നെത്തിയ 25-കാരിക്കുമാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ കർണാടകത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 13 ആയി ഇതിൽ ബെംഗളൂരുവിൽ മാത്രമാണ് 10 കേസുകൾ.
കോവിഡ് 19 വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തന സമയം നീട്ടി. വെെകീട്ട് ആറ് വരെ ആരോഗ്യകേന്ദ്രങ്ങൾ പ്രവർത്തിക്കും. അവധിയിൽ പ്രവേശിച്ച ഡോക്‌ടർമാരോട് തിരികെ ഡ്യൂട്ടിയിൽ കയറണമെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചു.
സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കേണ്ട വിഷയമാണെന്ന് ഹൈക്കോടതി. ഖജനാവിന്റെ വരുമാനം ഒരു പ്രധാന ഘടകമാണന്നും കോടതി നിരീക്ഷിച്ചു. അതോടൊപ്പം പൊതുജനാരോഗ്യവും ശ്രദ്ധിക്കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. കൊറോണ മുൻകരുതലിന്റെ ഭാഗമായി ബിവറേജ് ഔട്ട്ലറ്റുകൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.ഹർജിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടി.
കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സമയപരിധി കഴിയും മുന്‍പേ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കലക്‌ടർ പിബി നൂഹ് മുന്നറിയിപ്പ് നല്‍കി. കോവിഡ് 19 വൈറസ് ബാധയെ തടയേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും അതു മനസ്സിലാക്കി എല്ലാവരും പ്രവര്‍ത്തിക്കണമെന്നും കലക്‌ടർ ആവശ്യപ്പെട്ടു.
കൊറോണ മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ ബിവറേജ് ഔട്ട്ലറ്റുകൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജയിൽ
ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. ഹർജി അടുത്ത ആഴ്ച പരിഗണിക്കും.ആളുകൾ കൂട്ടം കൂടുന്നത് തടയുന്നതിന് സർക്കാർ പല നടപടികളും സ്വീകരിച്ചെങ്കിലും ബിവറേജ് ഔട്ട്ലറ്റുകളുടെ മുന്നിലെ നീണ്ട നിര ആശങ്കയുണ്ടാക്കുന്നതാണന്നും രോഗബാധയ്ക്ക് കാരണമാകുമെന്നുമാണ് ഹർജിയിലെ ആരോപണം. ഔട്ട്ലറ്റുകൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയെങ്കിലും നടപടിയില്ലെന്നും ഹർജിയിൽ പറയുന്നു.
കൊറോണ മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ ബിവറേജ് ഔട്ട്ലറ്റുകൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജയിൽ
ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. ഹർജി അടുത്ത ആഴ്ച പരിഗണിക്കും.ആളുകൾ കൂട്ടം കൂടുന്നത് തടയുന്നതിന് സർക്കാർ പല നടപടികളും സ്വീകരിച്ചെങ്കിലും ബിവറേജ് ഔട്ട്ലറ്റുകളുടെ മുന്നിലെ നീണ്ട നിര ആശങ്കയുണ്ടാക്കുന്നതാണന്നും രോഗബാധയ്ക്ക് കാരണമാകുമെന്നുമാണ് ഹർജിയിലെ ആരോപണം. ഔട്ട്ലറ്റുകൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയെങ്കിലും നടപടിയില്ലെന്നും ഹർജിയിൽ പറയുന്നു.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യ രംഗത്ത് സംജാതമായിട്ടുള്ള പ്രതിസന്ധി ഘട്ടത്തില്‍ ചില മെഡിക്കല്‍ സ്റ്റോറുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നീ രോഗാവസ്ഥകള്‍ക്ക് മരുന്നുകള്‍ നല്‍കി വരുന്നതായി വ്യാപകമായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുള്ളതിനാല്‍ ഇത്തരം വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി.
കോവിഡ്-19 രോഗലക്ഷണങ്ങളെ തുടർന്ന് പത്തനംതിട്ടയിൽ ഒരു ഡോക്ടർ കൂടി നിരീക്ഷണത്തിൽ. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്‌ടർക്കാണ് രോഗലക്ഷണം. ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്‌തിരുന്ന ഡോക്‌ടറാണ്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവരെ വീട്ടിൽ നിരീക്ഷണത്തിൽ നിർത്തി. ഇതോടെ പത്തനംതിട്ടയിൽ കോവിഡ്-19 രോഗലക്ഷണത്തെ തുടർന്ന് നിരീക്ഷണത്തിൽ തുടരുന്ന ഡോക്‌ടർമാരുടെ എണ്ണം രണ്ടായി.
തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഡോക്‌ടറുടെ സഞ്ചാരപാത പുറത്തുവിട്ടു. രണ്ട്, നാല് തിയതികളില്‍ വൈകിട്ട് കുമാരപുരത്തെ ഹോട്ടല്‍ ബിസ്‌മിയിൽ കയറി. മൂന്നാം തിയതി രാത്രി ഏഴരയ്ക്ക് മെഡി. കോളജിലെ ഹോട്ടല്‍ അമ്പാടി കണ്ണനിലും അഞ്ചാം തിയതിയും പത്താം തിയതിയും വൈകിട്ട് ഹോട്ടല്‍ താമശേരി ചുരത്തിലും പതിനൊന്നാം തിയതി വൈകിട്ട് ഹോട്ടല് കൊച്ചി പീഡിയയിലും രോഗബാധിതൻ കയറി.
ശ്രീചിത്രയിലെ ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ പേരെ കണ്ടെത്തി. ഡോക്ടര്‍മാരുള്‍പ്പെടെ 124 ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 54 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലാണ്. ഡോക്ടറുടെ റൂട്ട് മാപ്പ് പുറത്തിറക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us/indian-express-malayalam/media/media_files/uploads/2020/03/88958597_3062039047180846_7760444860884058112_n.jpg)
Highlights