/indian-express-malayalam/media/media_files/uploads/2020/04/covid-corona-1-1.jpg)
കേരളത്തിൽ ഇന്ന് ഏഴ് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ജില്ലയിൽ നാല് പേർക്കും കോഴിക്കോട് രണ്ട് പേർക്കും കാസർഗോഡ് ജില്ലയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ വിദേശത്ത് നിന്നെത്തിയവരാണ്, രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. അതേസമയം ഇന്ന് 27 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 394 ആയി. ഇതിൽ 147 പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. 245 പേർക്ക് രോഗം ഭേദമായപ്പോൾ രണ്ട് പേർ മരണപ്പെട്ടു. പരിശോധനയ്ക്ക് അയച്ച 17400 സാമ്പിളുകളിൽ 16459 എണ്ണവും രോഗബാധയില്ലായെന്ന് തെളിഞ്ഞതായും മുഖ്യമന്ത്രി.
കേരളത്തിൽ നിരീക്ഷണത്തിലുള്ളത് 88855 പേരാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ 88332 പേർ വീടുകളിലും 523 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 108 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തിൽ യാത്ര നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ് അന്തർ ജില്ല യാത്രകളും നിരോധിച്ചിരിക്കുകയാണെന്നും. വിമാന യാത്ര, ട്രെയിൻ യാത്ര, സംസ്ഥാനത്തിന് പുറത്തേക്കും ജില്ലയ്ക്ക് പുറത്തേക്കുമുള്ള യാത്രകൾക്ക് ഏപ്രിൽ 20ന് ശേഷവും നിയന്ത്രണം തുടരും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിശീലന കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനവും ആരാധനാലയങ്ങൾ, സിനിമ ഹാളുകളും അടഞ്ഞ തന്നെ കടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അത്തരത്തിൽ കേന്ദ്രം അറിയിച്ചിട്ടുള്ള നിയന്ത്രണങ്ങൾ തുടരുകയും നടപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.