scorecardresearch

മൂന്ന് ഘട്ടങ്ങൾക്ക് പ്രത്യേക മാർഗരേഖ; ലോക്ക്‌ഡൗണിനു ശേഷം നിയന്ത്രണങ്ങൾ പിൻവലിക്കുക ഇങ്ങനെ

മൂന്ന് ഘട്ടമായി കേരളത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാം എന്നാണ് വിദഗ്‌ധ സമിതിയുടെ പ്രത്യേക നിർദേശം

മൂന്ന് ഘട്ടമായി കേരളത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാം എന്നാണ് വിദഗ്‌ധ സമിതിയുടെ പ്രത്യേക നിർദേശം

author-image
WebDesk
New Update
കേരളത്തിന്റെ പാസ്സ് നിർബന്ധമെന്ന്  ഹൈക്കോടതി; വാളയാറിൽ 135 പേർക്ക് പാസ്സ് നൽകാം

തിരുവനന്തപുരം: ഏപ്രിൽ 14 നു ശേഷം ലോക്ക്‌ഡൗൺ പിൻവലിച്ചാലും കേരളത്തിൽ കടുത്ത നിയന്ത്രണങ്ങൾ തുടരാൻ സാധ്യത. കോവിഡ് വ്യാപനത്തെ ചെറുക്കാൻ അതീവ ജാഗ്രത തുടരണമെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം. മൂന്ന് ഘട്ടങ്ങളായി ലോക്ക്‌ഡൗൺ പിൻവലിക്കണമെന്നാണ് വിദഗ്‌ധ സമിതിയുടെ ശുപാർശ. പ്രത്യേക മാർഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ചായിരിക്കും കേരളത്തിൽ നിയന്ത്രണങ്ങൾ പിൻവലിക്കുക. നാളെ ചേരുന്ന സംസ്ഥാന മന്ത്രിസഭായോഗം വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് ചർച്ച ചെയ്യും.

Advertisment

ലോക്ക്‌ഡൗൺ പിൻവലിക്കാനുള്ള വിശദമായ മർഗരേഖ അടങ്ങിയ റിപ്പോർട്ട് 17 അംഗ സമിതി ഇന്നലെയാണ് മുഖ്യമന്ത്രിക്ക് കെെമാറിയത്. റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. മൂന്ന് ഘട്ടമായി കേരളത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാം എന്നാണ് വിദഗ്‌ധ സമിതിയുടെ പ്രത്യേക നിർദേശം. ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളുടെ എണ്ണം, രോഗവ്യാപന തോത് എന്നിവ പരിഗണിച്ചായിരിക്കും നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്.

Read Also: കോവിഡ്-19: മൃഗങ്ങളിലെ രോഗലക്ഷണങ്ങള്‍ അറിയിക്കണം; മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശം

ഒരാഴ്‌ച ഒരു കേസും റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിലാണ് ആദ്യഘട്ടം ആരംഭിക്കുക. നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെ എണ്ണം പത്ത് ശതമാനത്തിൽ കൂടരുത്. ജില്ലയിൽ ഒരു ഹോട്‌സ്‌പോട്ടും ഉണ്ടാകരുത്. ഈ മാനദണ്ഡങ്ങൾ കൃത്യമായി വന്നാൽ ഒന്നാംഘട്ട നിയന്ത്രണങ്ങൾ പിൻവലിക്കൽ നടപ്പിലാക്കും.

Advertisment

14 ദിവസത്തിനിടെ ഒരു കേസും ഉണ്ടാകരുത്. നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം അഞ്ച് ശതമാനത്തിൽ താഴെയാകണം. ജില്ലയിൽ ഒരു കോവിഡ് ഹോട്‌സ്‌പോട്ടും ഉണ്ടാകരുത്. എന്നിവയാണ് രണ്ടാം ഘട്ട മാനദണ്ഡങ്ങൾ.

14 ദിവസത്തിനിടെ ഒരു കേസും ഉണ്ടാകാതിരിക്കുക. നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെ എണ്ണം അഞ്ച് ശതമാനത്തിൽ താഴെയാകുക. സംസ്ഥാനത്ത് എവിടെയും ഒരു ഹോട്‌സ്‌പോട്ടും ഉണ്ടാകാതിരിക്കുക എന്നിവയാണ് മൂന്നാംഘട്ട മാനദണ്ഡം.

അതേസമയം, കേരളത്തിൽ നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങളാണ് രോഗബാധിതരുടെ എണ്ണം കുറയാൻ കാരണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു. ഏപ്രിൽ 14നു ലോക്ക് ഡൗണ്‍ പിൻവലിച്ചതിനു ശേഷവും നിയന്ത്രണങ്ങൾ തുടരും. ലോക്ക് ഡൗണ്‍ കഴിഞ്ഞാൽ സാധാരണപോലെ പുറത്തിറങ്ങി നടക്കാമെന്ന് വിചാരിക്കേണ്ട. കൂടുതൽ ജാഗ്രത തുടരും. എന്നാൽ മാത്രമേ കോവിഡ് എന്ന വിപത്തിനെ നേരിടാൻ സാധിക്കൂ എന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ പ്രത്യേക പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

Read Also: ലോക്ക്ഡൗണ്‍: പ്രതിസന്ധി മറികടക്കാന്‍ അഞ്ച് നിര്‍ദേശങ്ങളുമായി സോണിയ ഗാന്ധി

“ഇതുവരെ 300 ലേറെ രോഗബാധിതരാണുള്ളത്. കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കിയില്ലായിരുന്നെങ്കിൽ രോഗികളുടെ എണ്ണം മൂവായിരത്തിലേക്ക് എത്തിയേനെ. കൃത്യമായ നടപടികളാണ് പോസിറ്റീവ് കേസുകൾ കുറയാൻ കാരണം. സാമൂഹ്യവ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാൻ സാധിക്കില്ല. പക്ഷേ, അങ്ങനെയൊരു സാമൂഹ്യവ്യാപനം ഉണ്ടായാലും അത് നേരിടാൻ നമ്മൾ തയ്യാറാണ്. അതിനുവേണ്ട ഒരുക്കങ്ങളെല്ലാം ചെയ്‌തിട്ടുണ്ട്.” കെ.കെ.ശെെലജ പറഞ്ഞു.

രാജ്യത്ത് ഏപ്രിൽ 14ന് ലോക്ക്ഡൗണ്‍ പിൻവലിച്ചാലും കോവിഡ്-19 രൂക്ഷമായി ബാധിച്ച ജില്ലകളില്‍ നിയന്ത്രണങ്ങള്‍ നീട്ടുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്ത് 274 ജില്ലകളിലാണ് ഒരുമാസത്തേക്ക് കൂടി നിയന്ത്രണങ്ങള്‍ നീട്ടുന്നത്. കേരളത്തില്‍ ഏഴ് ജില്ലകളില്‍ ഇത്തരത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും നിയന്ത്രണങ്ങള്‍ തുടരും. ഇതുമായി ബന്ധപ്പെട്ട് 20 പേജുള്ള രേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. കേരളത്തിൽ കാസർഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് നിയന്ത്രണം ഒരു മാസത്തേക്ക് കൂടി നീട്ടുക. ഇവിടങ്ങളില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം പൂര്‍ണ്ണമായും നിരോധിക്കും. പൊതുഗതാഗതവും നിരോധിക്കും. അവശ്യസേവനങ്ങള്‍ തുടരാം.

Corona Virus Corona Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: