/indian-express-malayalam/media/media_files/uploads/2020/05/covid-19-coronavirus.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്നത് ആശങ്ക പരത്തുന്നു. ഉറവിടം കണ്ടെത്താൻ സാധിക്കാത്ത 60 കേസുകളാണ് നിലവിലുള്ളത്. ഇതേക്കുറിച്ച് പഠനം നടത്താൻ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു നിർദേശം നൽകി. ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
സർക്കാർ കണക്കുപ്രകാരം മാർച്ച് 23 മുതൽ ജൂൺ ആറ് വരെയുള്ള കോവിഡ് ബാധിതരിൽ 60 പേരുടെ രോഗ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. മേയ് നാലുമുതൽ ജൂൺ ആറുവരെയുള്ള ദിവസങ്ങളിലാണ് ഇതിൽ 49 കേസും. കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം എന്നീ ആറ് ജില്ലകളിലാണ് ഉറവിടമറിയാത്ത രോഗബാധിതർ കൂടുതൽ. ഈ ആറ് ജില്ലകളിലും അതീവ ജാഗ്രത പാലിക്കുന്നുണ്ട്.
Read Also: കോവിഡ് ബാധിച്ച് കണ്ണൂരിൽ എക്‌സെെസ് ഡ്രെെവർ മരിച്ചു; കേരളത്തിൽ മരണസംഖ്യ 21 ആയി
തിരുവനന്തപുരത്ത് മരിച്ച പള്ളി വികാരി, കൊല്ലത്ത് മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ചയാൾ, രോഗമുക്തനായശേഷം മരിച്ച കൊല്ലം സ്വദേശി, കണ്ണൂർ ധർമടത്ത് മരിച്ച സ്ത്രീയുടെയും കുടുംബാംഗങ്ങളുടെയും രോഗബാധ, ചക്ക തലയിൽ വീണതിന് ചികിൽസ തേടിയപ്പോൾ കോവിഡ് സ്ഥിരീകരിച്ച കാസർഗോട്ടെ ഓട്ടോറിക്ഷാ ഡ്രൈവർ തുടങ്ങിയവരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
അതേസമയം, സമ്പർക്കം വഴിയുള്ള കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുർന്ന് കണ്ണൂർ നഗരസഭയിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ജില്ലയില്‍ നാലു പേര്‍ക്ക് ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതി രണ്ടു പേര്‍ വിദേശത്തുനിന്നും ഒരാള്‍ മുംബൈയില്‍നിന്നും വന്നതാണ്. മറ്റൊരാളായ കണ്ണൂര്‍ സ്വദേശിയായ പതിനാലുകാരനു സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. എവിടെനിന്നാണ് രോഗം പകർന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
Read Also: ഇന്ത്യയിൽ ഒറ്റദിവസം 12,881 പേർക്ക് കോവിഡ്; ആകെ രോഗബാധിതർ 366,946
സമ്പര്‍ക്കത്തെത്തുടർന്ന് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പട്ട കണ്ണൂര്‍ കോര്‍പറേഷനിലെ 51, 52, 53 ഡിവിഷനുകള്‍ ഉൾപ്പെട്ടുന്ന ടൗൺ പയ്യമ്പലം ഭാഗങ്ങൾ അടച്ചിടാന്‍ ജില്ലാ കലക്ടർ ഉത്തരവിട്ടു. ഇതിനു പുറമെ, പയ്യന്നൂര്‍ നഗരസഭയിലെ 30-ാം വാര്‍ഡിന്റെ ഒരു ഭാഗം പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന മയ്യില്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.