/indian-express-malayalam/media/media_files/2025/07/26/dcc-president-palode-ravi-2025-07-26-16-29-28.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: കോൺഗ്രസിനെ വെട്ടിലാക്കി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. സംസ്ഥാനത്ത് എൽഡിഎഫ് ഭരണം തുടരുമെന്നും കോൺഗ്രസ് എടുക്കാച്ചരക്കായി മാറുമെന്നും പാലോട് രവി പ്രാദേശിക നേതാവിനോട് ഫോണിൽ നടത്തിയ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്താകുമെന്നും മുസ്ലിം വിഭാഗത്തിലുള്ളവര്‍ സിപിഎമ്മിലേക്കും മറ്റു പാര്‍ട്ടികളിലേക്കും ചേക്കേറുമെന്നും മറ്റുചിലര്‍ ബിജെപിയിലേക്ക് പോകുമെന്നും പാലോട് രവി പറഞ്ഞു. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിയുന്നതോടെ കോണ്‍ഗ്രസ് എടുക്കാ ചരക്കാകും. 60 നിയമസഭാ മണ്ഡലത്തില്‍ ബിജെപി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നോക്കിക്കോളൂ എന്നും ഡിസിസി പ്രസിഡന്റ പറഞ്ഞു.
Also Read: ഗോവിന്ദചാമിയുടെ ജയിൽചാട്ടം; സമഗ്രാന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി
നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാന്‍ 10 ശതമാനം സ്ഥലത്തേ കോൺഗ്രസിന് ആളുള്ളൂവെന്നും, ആത്മാര്‍ത്ഥമായി ഒറ്റൊരാള്‍ക്കും പരസ്പര ബന്ധമോ സ്‌നേഹമോ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാവരും എങ്ങനെ കാലുവരാമെന്നാണ് നോക്കുന്നതെന്നും, ഓരോരുത്തരും മറ്റൊരാളെ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും പാലോട് രവി പറഞ്ഞു.
Also Read: മിഥുൻറെ മരണം;സ്കൂൾ സർക്കാർ ഏറ്റെടുത്തു, മാനേജറെ പുറത്താക്കി
അതേസമയം, കോൺഗ്രസിന്‍റെ സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി നൽകിയ സന്ദേശമായിരുന്നു ഫോൺ സംഭാഷണത്തിലെന്നാണ് പാലോട് രവിയുടെ പ്രതികരണം. പ്രവർത്തകർക്ക് നൽകിയ താക്കീതായിരുന്നു അതെന്നും താൻ പറഞ്ഞത് എന്തെന്ന് അണികൾക്ക് വ്യക്തമായി മനസിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read More: പെരുംമഴ; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.