/indian-express-malayalam/media/media_files/uploads/2018/05/CPM-CONGRESS.jpg)
Lok Sabha Election Results Kerala 2019 Live: Kerala Election Results Today, Live Election Results Kerala, Live Election News
തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് വനിത നേതാവ് ജി.ലീനയുടെ വീട് ആക്രമിച്ചത് മകൻ. ആക്രമണത്തിന് പിന്നില്‍ ലീനയുടെ മകന്‍ നിഖില്‍ കൃഷ്‌ണയാണെന്ന് പൊലീസ് പറഞ്ഞു.
നിഖില്‍ കൃഷ്‌ണയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്‌തു ജാമ്യത്തില്‍ വിട്ടു. ലീനയുടെ മുട്ടത്തറയിലുള്ള വീട് ആക്രമിച്ചത് സിപിഎം ആണെന്നായിരുന്നു ആരോപണം. എന്നാൽ, പൊലീസ് അന്വേഷണം പുരോഗമിച്ചതോടെ കേസിൽ വഴിത്തിരിവുണ്ടായി.
തിരുവനന്തപുരം മുട്ടത്തറയിലെ വീട് ഇന്നലെ വെളുപ്പിനാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിനു തൊട്ടുപിന്നാലെ സിപിഎം തന്നെ നിരന്തരമായി വേട്ടയാടുകയാണെന്ന് ലീന ആരോപിച്ചിരുന്നു.
ലീനയുടെ വീട് ആക്രമിക്കപ്പെട്ടതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. ബെെക്കിലെത്തിയ സംഘം വീട് ആക്രമിച്ചെന്നായിരുന്നു പരാതി.
Read Also: അഞ്ഞൂറ് ദിവസം കിട്ടിയാലും തീരില്ല, മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടി തട്ടിപ്പ്: ചെന്നിത്തല
അതേസമയം, വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പലയിടത്തും സിപിഎം-കോൺഗ്രസ് ഏറ്റുമുട്ടലുണ്ടായി. തങ്ങളുടെ ഓഫീസുകൾ ആക്രമിച്ചെന്ന് ആരോപിച്ച് സിപിഎമ്മിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
വെഞ്ഞാറമൂട് ഇരട്ടക്കൊലയുടെ പേരിൽ സംസ്ഥാനത്താകമാനം കോൺഗ്രസിന്റെ ഓഫീസുകൾ നശിപ്പിക്കാനും കോൺഗ്രസിനെ അടിച്ചമർത്താനുമാണ് സിപിഎം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിനു മുഖ്യമന്ത്രിയുടെ മൗനാനുവാദമുണ്ട്. കോൺഗ്രസിനെ അടിച്ചമർത്താമെന്ന് ആരും വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.