scorecardresearch

'തെറ്റുകാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസ്'; സ്വര്‍ണക്കടത്ത് കേസില്‍ പിണറായി

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനം താനറിഞ്ഞുകൊണ്ടല്ലെന്നും മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനം താനറിഞ്ഞുകൊണ്ടല്ലെന്നും മുഖ്യമന്ത്രി

author-image
WebDesk
New Update
ആഴക്കടല്‍ മത്സ്യബന്ധനം: ധാരണപത്രം റദ്ദാക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ തന്റെ ഓഫീസിനെതിരായ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണങ്ങള്‍ അസംബന്ധമെന്നു പറഞ്ഞ മുഖ്യമന്ത്രി ഒരു കേസിലെയും തെറ്റുകാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

''എന്ത് അസംബന്ധവും വിളിച്ച് പറയാന്‍ കരുത്തുള്ള നാക്കുണ്ടെന്ന് വച്ച് എന്തും വിളിച്ചു പറയുമെന്ന നില സ്വീകരിച്ചു പോകരുത്. ഒരു കേസിലെയും തെറ്റുകാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫിസെന്ന് നാലു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ജനങ്ങള്‍ക്കു ബോധ്യമായിട്ടുണ്ട്. അതിനെ കളങ്കപ്പെടുത്താന്‍ കെ. സുരേന്ദ്രന്റെ നാവിനു കഴിയില്ല. ,''മുഖ്യമന്ത്രി പറഞ്ഞു.

Also Read: തിരുവനന്തപുരം സ്വർണ്ണക്കടത്ത്: മുഖ്യ ആസൂത്രക ഐടി വകുപ്പ് ഉദ്യോഗസ്ഥ, ജോലിയിൽ നിന്നു പിരിച്ചുവിട്ടു

സ്വര്‍ണക്കടത്ത് പിടിച്ചയുടന്‍ കസ്റ്റംസിനെ തേടിയെത്തിയ ആദ്യ ഫോണ്‍ കോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നാണെന്ന കെ സുരേന്ദ്രന്റെ ആരോപണം അസംബന്ധമാണെന്നു പിണറായി വിജയന്‍ പറഞ്ഞു. എന്തെങ്കിലും ആരോപണമുണ്ടാകുമ്പോള്‍ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും അതിന്റെ ഭാഗമാക്കാന്‍ കഴിയുമെന്നാണ് ചിലര്‍ കരുതുന്നത്. അതിന്റെ ഭാഗമായാണ് സുരേന്ദ്രന്റെ ആരോപണം. മറ്റ് ദുരാരോപണങ്ങള്‍ ഉന്നയിച്ച് തെറ്റ് ചെയ്യുന്നവര്‍ക്ക് പരിരക്ഷ നല്‍കുന്ന സമീപനം പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനം താനറിഞ്ഞുകൊണ്ടല്ല. കൂടുതല്‍ അറിയില്ല. ഇക്കാര്യത്തില്‍ എന്താണ് നടന്നതെന്ന് പരിശോധിക്കാം. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന് ഐടി സെക്രട്ടറിയുമായി ബന്ധമുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ സ്വര്‍ണക്കടത്ത് ഫലപ്രദമായി കണ്ടെത്താന്‍ കഴിഞ്ഞ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. സംഭവത്തിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന കസ്റ്റംസിനു ലഭിച്ചിച്ചുണ്ടെന്നാണ് അറിയുന്നത്. കേസ് കസ്റ്റംസ് ഫലപ്രദമായി അന്വേഷിക്കുന്നു. ജാഗ്രതയോടെ അന്വേഷണം മുന്നോട്ടുപോകുന്നു. അന്വേഷണത്തിനു സംസ്ഥാന സര്‍ക്കാര്‍ മുഴുവന്‍ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: ട്രിപ്പിൾ ലോക്ക്ഡൗണ്‍ ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കി: രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് എല്ലാ അഴിമതിയുടേയും പ്രഭവകേന്ദ്രമായെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.

മുഖ്യമന്ത്രിയുടെ ഓഫിസ് സ്വര്‍ണക്കടത്ത് കേസില്‍ ആരോപണം നേരിടുന്നത് ഇതാദ്യമാണ്. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സ്ത്രീയ്ക്ക് എങ്ങനെ ഐടി വകുപ്പില്‍ ജോലി നല്‍കിയെന്ന് വ്യക്തമാക്കണം. രാജ്യാന്തര കള്ളക്കടത്ത് സംഘവുമായി മുഖ്യമന്ത്രിയുടെ ഓഫിസില്‍ ആര്‍ക്കാണു ബന്ധമെന്നും ചെന്നിത്തല ചോദിച്ചു.

Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: