scorecardresearch

സിഎം രവീന്ദ്രനെ ചോദ്യം ചെയ്തത് 13 മണിക്കൂർ; വീണ്ടും ഹാജരാകണമെന്ന് ഇ ഡി

രവീന്ദ്രന്‍ നടത്തിയ വിദേശയാത്രകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്

രവീന്ദ്രന്‍ നടത്തിയ വിദേശയാത്രകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്

author-image
WebDesk
New Update
സിഎം രവീന്ദ്രനെ ചോദ്യം ചെയ്തത് 13 മണിക്കൂർ; വീണ്ടും ഹാജരാകണമെന്ന് ഇ ഡി

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് 13 മണിക്കൂർ. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത് രാത്രി 11.15ന് ആയിരുന്നു. അടുത്ത ആഴ്ച വീണ്ടും ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയാണ് വിട്ടയച്ചത്.

Advertisment

രവീന്ദ്രന്‍ നടത്തിയ വിദേശയാത്രകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ കരാര്‍ ഇടപാടുകളുടെ രേഖകളും ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടു. വരുന്ന ആഴ്ച ആദ്യം കൂടുതല്‍ രേഖകളുമായി ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Read More: എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎം രവീന്ദ്രൻ നൽകിയ ഹർജി തള്ളി

തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സിഎം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഇന്നലെ ഒൻപത് രേഖകളാണ് സി.എം രവീന്ദ്രനോട് ഹാജരാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നാല് രേഖകൾ മാത്രമാണ് രവീന്ദ്രൻ ഹാജരാക്കിയത്. പാസ്പോർട്ട്, സ്വത്ത് വിവരങ്ങൾ സംബന്ധിച്ച രേഖകൾ, ബാങ്കിലെ ബാലൻസ് ഷീറ്റ്, അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ബാങ്ക് വിവരങ്ങൾ എന്നിവയാണ് ഹാജരാക്കിയത്.

Advertisment

നാലാം തവണത്തെ ഇ.ഡി നോട്ടിസിലാണ് സി.എം രവീന്ദ്രൻ ഹാജരായത്. ആദ്യത്തെ തവണ ചോദ്യം ചെയ്യലിന് നോട്ടിസ് നൽകിയപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരുന്നതിനാൽ ഹാജരാകാൻ സാധിച്ചിരുന്നില്ല. പിന്നീട് ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് മൂന്ന് തവണയും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെ നാലാം തവണ അയച്ച നോട്ടിസിലാണ് സിഎം രവീന്ദ്രൻ ഹാജരായത്.

ഇതിനിടെ, ചോദ്യം ചെയ്യൽ നോട്ടീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രവീന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. താൻ പ്രതിയല്ലെന്നും ചോദ്യം ചെയ്യൽ നോട്ടിസിൽ കാരണമൊന്നും പറയുന്നില്ലെന്നും നോട്ടിസ് നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രവീന്ദ്രൻ ഹർജി സമർപ്പിച്ചത്.

കോവിഡ് രോഗം മാറിയിട്ടേയുള്ളൂവെന്നും തുടർച്ചയായി ചോദ്യം ചെയ്താൽ ആരോഗ്യത്തെ ബാധിക്കുമെന്നും കൂടുതൽ സമയം ചോദ്യം ചെയ്യാൻ അനുവദിക്കരുതെന്നുമുള്ള രവീന്ദ്രന്റെ വാദം കോടതി തള്ളുകയായിരുന്നു. ഹർജിക്കാരന്റേത് അനാവശ്യ ആശങ്ക മാത്രമാണെന്ന് കോടതി വാദത്തിനിടെ പരാമർശിച്ചിരുന്നു.

Smuggling

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: