/indian-express-malayalam/media/media_files/uploads/2020/12/K-Surendran-BJP.jpg)
തിരുവനന്തപുരം: സി.എം.രവീന്ദ്രനെ ചോദ്യം ചെയ്‌താൽ മുഖ്യമന്ത്രി പിണറായി വിജയൻ വെട്ടിലാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി വെട്ടിലാകുമെന്ന് അറിയുന്നതുകൊണ്ടാണ് രവീന്ദ്രൻ ഈ നാടകങ്ങൾ കളിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
സി.എം.രവീന്ദ്രൻ എന്നാൽ സിഎമ്മിന്റെ രവീന്ദ്രനാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഒരു കാര്യവും രവീന്ദ്രൻ ചെയ്യില്ല. എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ രവീന്ദ്രൻ ആശുപത്രിയിൽ ആകുന്നു. ഇത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
Read Also: കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർ രണ്ട് മാസത്തേക്ക് മദ്യപിക്കരുത്; വേണം മുൻകരുതൽ
"അഴിമതി വിവരങ്ങൾ മറച്ചുവയ്‌ക്കാൻ ആരോഗ്യ വകുപ്പിനെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. സി.എം.രവീന്ദ്രന്റെ അസുഖം എന്തെന്ന് വെളിപ്പെടുത്താൻ മെഡിക്കൽ കോളേജ് അധികൃതര്‍ തയ്യാറാകണം. നിഷ്‌പക്ഷരായ ഡോക്‌ടർമാരുടെ സംഘം രവീന്ദ്രനെ പരിശോധിക്കണം," സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ഇന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഇന്നു കൊച്ചിയിൽ എത്തേണ്ടിയിരിക്കെ ചൊവ്വാഴ്‌ച മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ച രവീന്ദ്രൻ ഇപ്പോഴും അവിടെ തുടരുകയാണ്. മൂന്നാം തവണയാണു രവീന്ദ്രന് ഇഡി നോട്ടിസ് നൽകിയത്. നേരത്തെ കോവിഡ് ആയതിനാലും പിന്നീട് കോവിഡാനന്തര ചികിത്സയ്‌ക്കായും രവീന്ദ്രൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us