തിരുവനന്തപുരം /കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 4470 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3858 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.4470 പേർ ഇന്ന് രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 52,769 സാമ്പിളുകളാണ് പരിശോധിച്ചത്. 8.47 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്ത് ഡിസംബർ മൂന്ന് മുതലുള്ള എട്ട് ദിവസങ്ങളിലും തുടർച്ചയായി പത്ത് ശതമാനത്തിൽ കുറവാണ് ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഡിസംബർ മൂന്ന്, എട്ട്, പത്ത് തീയതികളിൽ ഒൻപത് ശതമാനത്തിൽ കുറവാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് .
ഡിസംബർ രണ്ടിനാണ് ഏറ്റവും ഒടുവിൽ പത്ത് ശതമാനത്തിൽ കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ലഭിച്ചത്. 11.08 ശതമാനമായിരുന്നു ഡിസംബർ രണ്ടിലെ നിരക്ക്. 9.14 ശതമാനമാണ് ഡിസംബർ ഒന്നിന് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്.
ഇന്ന് എല്ലാ ജില്ലകളിലും നൂറിലധികം പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകിളിൽ ഇന്ന് ഇരുന്നൂറിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത്.
മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂര്‍ 186, വയനാട് 114, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4847 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 59,517 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,91,845 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3858 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 77 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, തിരുവനന്തപുരം, തൃശൂര്‍ 6 വീതം, എറണാകുളം 4, കൊല്ലം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് 3 വീതം, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
24 മണിക്കൂറിനിടെ 52,769 സാമ്പിളുകൾ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 52,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 68,08,399 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ
മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂര്‍ 186, വയനാട് 114, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
മലപ്പുറം 647, കോഴിക്കോട് 549, എറണാകുളം 447, തൃശൂര്‍ 378, കോട്ടയം 321, കൊല്ലം 298, ആലപ്പുഴ 279, തിരുവനന്തപുരം 183, പാലക്കാട് 88, ഇടുക്കി 174, പത്തനംതിട്ട 131, കണ്ണൂര്‍ 151, വയനാട് 108, കാസര്‍ഗോഡ് 104 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവർ
തിരുവനന്തപുരം 302, കൊല്ലം 280, പത്തനംതിട്ട 183, ആലപ്പുഴ 208, കോട്ടയം 312, ഇടുക്കി 121, എറണാകുളം 649, തൃശൂര്‍ 638, പാലക്കാട് 263, മലപ്പുറം 680, കോഴിക്കോട് 650, വയനാട് 115, കണ്ണൂര്‍ 292, കാസര്‍ഗോഡ് 154 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
26 മരണങ്ങൾ സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി രഘുനാഥന് പിള്ള (75), ചാല സ്വദേശിനി രാജുള ബീവി (59), പുന്നമുഗള് സ്വദേശി ശശിധരന് നായര്‍ (71), ഊരൂട്ടമ്പലം സ്വദേശിനി സിന്ധ്യാകുമാരി (56), കൊല്ലം കാരിക്കോട് സ്വദേശി ബാബു (59), കോട്ടയം തെള്ളകം സ്വദേശിനി ഷീല (59), എറണാകുളം വേങ്ങൂര്‍ സ്വദേശി ഭാസ്കരന് (65), ചെല്ലാനം സ്വദേശി കെ.ജെ. ആന്റണി (70), ചെങ്ങമനാട് സ്വദേശി കുഞ്ഞുമുഹമ്മദ് (74), തൃശൂര്‍ ചാലക്കുടി സ്വദേശി ശിവരാമന് (56), മുണ്ടൂര്‍ സ്വദേശി ഫിലിപ് (63), ചേര്‍പ് സ്വദേശി സുകുമാരന്‍ (80), പാലക്കാട് തിരുവളത്തൂര് സ്വദേശി അരുചാമി (61), കോട്ടായി സ്വദേശിനി സുബൈദ (55), ചിറ്റൂര്‍ സ്വദേശി അരുചാമി ഗൗഡ (80), പട്ടാമ്പി സ്വദേശി അബൂബക്കര്‍ (62), പള്ളിപ്പുറം സ്വദേശി കെ.വി. ഹരിഹരന് (82), ഒലവക്കോട് സ്വദേശി ഹരിദാസന് (67), മലപ്പുറം വല്ലുവാമ്പ്രം സ്വദേശിനി അച്ചുമ്മ (90), മഞ്ചേരി സ്വദേശി മുഹമ്മദ് (53), തലക്കാട് സ്വദേശി മുഹമ്മദ് മുസ്തഫ (51), കോഴിക്കോട് ചേനോലി സ്വദേശിനി രാധ (69), കട്ടിപ്പാറ സ്വദേശി അബൂബക്കര്‍ (80), കൂട്ടോലി സ്വദേശി പ്രസാദ് (40), കണ്ണൂര്‍ ചേറുപറമ്പ് സ്വദേശി കൃഷ്ണന് (75), തില്ലങ്കേരി സ്വദേശി ബേബി സുരേഷ് (76) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2533 ആയി.
3,16,491 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,16,491 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,02,567 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,924 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1278 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ട് പുതിയ ഹോട്ട്സ്പോട്ടുകൾ
ഇന്ന് പുതിയ 2 ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ മരിയപുരം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 13), പത്തനംതിട്ട ജില്ലയിലെ തോട്ടപുഴശേരി (സബ് വാര്‍ഡ് 5) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 441 ഹോട്ട് സ്പോട്ടുകളാണുള്ളത്.
തിരുവനന്തപുരത്ത് 282 പേര്‍ക്ക് കോവിഡ്; 302 പേര്‍ക്കു രോഗമുക്തി
തിരുവനന്തപുരത്ത് ഇന്ന് 282 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 302 പേര് രോഗമുക്തരായി. നിലവില്‍ 3,572 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 183 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ആറു പേര് ആരോഗ്യപ്രവര്‍ത്തകരാണ്.
കൊല്ലത്ത് 305 പേർക്ക് രോഗബാധ; 298 പേർക്ക് സമ്പർക്കത്തിലൂടെ
കൊല്ലം ജില്ലയിൽ ഇന്ന് 305 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാൾക്കും, സമ്പർക്കം മൂലം 298 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 3 പേർക്കും, 3 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 280 പേർ രോഗമുക്തി നേടി. കൊല്ലം കരിക്കോട് സ്വദേശി ബാബു (59) ന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു
പത്തനംതിട്ടയില്‍ 200 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര് വിദേശത്ത് നിന്ന് വന്നവരും, ഏഴു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 190 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 67 പേരുണ്ട്.
ആലപ്പുഴയിൽ 289 പേർക്ക് രോഗബാധ
ഇന്ന് ആലപ്പുഴ ജില്ലയിൽ 289 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർ വി ദേശത്തുനിന്നും 3പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 279പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 5പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.208പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 46382പേർ രോഗ മുക്തരായി.4008പേർ ചികിത്സയിൽ ഉണ്ട്.
കോട്ടയത്ത് 346 പേര്‍ക്ക് കോവിഡ്; 343 പേർക്കും സമ്പര്‍ക്കത്തിലൂടെ
കോട്ടയം ജില്ലയില്‍ 346 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 343 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവർത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്ന് പേരും രോഗബാധിതരായി. പുതിയതായി 3947 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 312 പേർ രോഗമുക്തരായി. 5021 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 40210 പേര് കോവിഡ് ബാധിതരായി. 35070 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13593 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
ഇടുക്കിയിൽ 200 പേർക്ക് കോവിഡ്
ഇടുക്കി ജില്ലയിൽ ഇന്ന് 200 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 174 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 25 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകനും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
എറണാകുളത്ത് 555 പുതിയ രോഗികൾ; 101 പേരുടെ രോഗ ഉറവിടം അവ്യക്തം
എറണാകുളം ജില്ലയിൽ ഇന്ന് 555 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നുപേർ, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 447 പേർ, രോഗ ഉറവിടമറിയാത്ത 101 പേർ, നാല് ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിലുൾപ്പെടുന്നു. ഇന്ന് 649 പേർ രോഗ മുക്തി നേടി.
ഇന്ന് 1523 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 776 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5754 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
തൃശ്ശൂരിൽ 393 പേര്‍ക്ക് കോവിഡ്; 638 പേര് രോഗമുക്തരായി.
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച 393 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 638 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6042 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 123 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 64,387 ആണ്. 57,858 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 378 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 06 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
പാലക്കാട് 212 പുതിയ രോഗികൾ; 263 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് 212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 88 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 118 പേര്, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 6 പേര് എന്നിവര്‍ ഉള്‍പ്പെടും. 263 പേര് രോഗമുക്തി നേടി.
കോഴിക്കോട് ജില്ലയില്‍ ഇന്ന് 578 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്കും പോസിറ്റീവായി. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 552 പേര്‍ക്കാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 6958 പേരെ പരിശോധനക്ക് വിധേയരാക്കി. 650 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
ഏറ്റവും കൂടുതൽ രോഗബാധ മലപ്പുറത്ത്
മലപ്പുറം ജില്ലയില്‍ ഇന്ന് 700 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് 680 പേർ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായ 647 പേർ, ഉറവിടമറിയാതെ രോഗബാധിതരായ 30 പേർ, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 12പേർ, വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 11 പേർ എന്നിവർ ഉൾപ്പെടുന്നു.
വയനാട് ജില്ലയിൽ 114 പേർക്ക് രോഗം സ്ഥിരീകരിച്ചു
വയനാട് ജില്ലയില്‍ ഇന്ന് 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 115 പേര് രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12762 ആയി. 10630 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 77 മരണം. നിലവില്‍ 2055 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1411 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
കണ്ണൂരിൽ 171 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
കണ്ണൂർ ജില്ലയില്‍ വ്യാഴാഴ്ച 186 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 171 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ച് പേർ വിദേശങ്ങളില്‍ നിന്നെത്തിയവരും ഏഴ് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍ക്കം: കണ്ണൂര്‍
ഏറ്റവും കുറവ് രോഗബാധ കാസർഗോട്ട്
കാസര്‍ഗോഡ് ജില്ലയില്‍ 110 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 107 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 154 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർ രണ്ട് മാസത്തേക്ക് മദ്യപിക്കരുത്; വേണം മുൻകരുതൽ
മാേസ്കോ: കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർ രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് ആരോഗ്യവിദഗ്ധർ. റഷ്യയുടെ സ്പുട്നിക് വി വാക്സിൻ സ്വീകരിക്കുന്നവരാണ് രണ്ട് മാസത്തേക്ക് മദ്യം ഉപേക്ഷിക്കേണ്ടത്. ന്യൂയോർക് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാക്സിൻ ഫലപ്രദമാകണമെങ്കിൽ സ്വീകർത്താക്കൾ 42 ദിവസം അതീവ ശ്രദ്ധാലുക്കളായിരിക്കണമെന്നാണ് റഷ്യൻ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
“വാക്സിന്റെ രണ്ട് ഡോസുകളിൽ ആദ്യത്തേത് സ്വീകരിക്കുന്നതിനു രണ്ട് ആഴ്ച മുൻപെങ്കിലും മദ്യ ഉപയോഗം നിർത്തണം. വാക്സിൻ സ്വീകരിച്ച ശേഷം 42 ദിവസത്തേക്ക് മദ്യം ഉപയോഗിക്കരുത്. മദ്യത്തിന്റെ ഉപയോഗം ശരീരത്തിൽ സമ്മർദം കൂട്ടും. ആരോഗ്യമുള്ളവരും പ്രതിരോധശേഷിയുള്ളവരും ആയിരിക്കണമെങ്കിൽ മദ്യം കുടിക്കരുത്,” റഷ്യൻ ആരോഗ്യ നിരീക്ഷകയായ അന്ന പോപോവ പറഞ്ഞു.
റഷ്യൻ ആരോഗ്യ അധികൃതരുടെ കണക്കനുസരിച്ച്, ഒരു ലക്ഷം പേർക്ക് ഇതിനകം കുത്തിവയ്പ് നൽകിയിട്ടുണ്ടെന്നാണ് പറയുന്നത്. കഴിഞ്ഞ വാരാന്ത്യത്തിൽ മോസ്കോയിൽ റഷ്യ കുത്തിവയ്പ് ആരംഭിച്ചു. സ്പുട്നിക് വി വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് ആരോഗ്യ അധികൃതർ അവകാശപ്പെടുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ കുത്തിവയ്പ്പെടുക്കാൻ വിസമ്മതിച്ചതായാണ് ന്യൂയോർക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,522 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ 37,725 പേരാണ് കോവിഡ് മുക്തരായത് എന്നത് ആശ്വാസ വാർത്തയാണ്. ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 97,67,372 ആയി. രാജ്യത്ത് നിലവിൽ 3,72,293 സജീവരോഗികളാണുള്ളത്. ഇതു വരെ 92,53,306 പേർ രോഗമുക്തി നേടി. 412 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,41,772 ആയി.