scorecardresearch

Pinarayi Vijayan's US Visit: മുഖ്യമന്ത്രി വീണ്ടും ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; ഇന്ന് പുറപ്പെടും

ഒരാഴ്ച നീണ്ടിനിൽക്കുന്ന ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെടുന്നത്. യാത്രയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല

ഒരാഴ്ച നീണ്ടിനിൽക്കുന്ന ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെടുന്നത്. യാത്രയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല

author-image
WebDesk
New Update
news

പിണറായി വിജയൻ

തിരുവനന്തപുരം: ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോകും. വെള്ളിയാഴ്ച ദുബായ് വഴിയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെടുന്നത്. ഒരാഴ്ച നീണ്ടിനിൽക്കുന്ന ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെടുന്നത്. യാത്രയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

Advertisment

Also Read:മെഡിക്കൽ കോളേജ് അപകടം; ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ച സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപക പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി പുറപ്പെടുന്നത്. മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read: മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും: വി.എൻ.വാസവൻ

Advertisment

നേരത്തെ വ്യാഴാഴ്ച അപകടം ഉണ്ടായ കോട്ടയം മെഡിക്കൽ കോളേജിൽ മുഖ്യമന്ത്രി സന്ദർശനം നടത്തിയിരുന്നു. മിനിറ്റുകൾ മാത്രം നീണ്ടുനിന്നതായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. അപകടം ഉണ്ടായ സ്ഥലത്തേക്ക് പോയില്ല. മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പറയാൻ ഒന്നുമില്ലെന്നും എല്ലാം മന്ത്രിമാർ പറഞ്ഞെന്നുമായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. 

Also Read:രക്തസമ്മർദം കൂടി; മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ

അതേസമയം, കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്‌കാരം നടത്തി. വൻജനാവലിയെ സാക്ഷി നിർത്തി മകൻ നവനീതാണ് ബിന്ദുവിന്റെ ചിതയ്ക്ക് തീ കൊളുത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സി.പി.ഐ.സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. 

Read More

ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ തുടരും, ഇന്ന് നാലിടത്ത് ഓറഞ്ച് അലർട്ട്

Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: