/indian-express-malayalam/media/media_files/uploads/2021/05/kerala-cm-pinarayi-vijayan-celebrates-birthday-503570-FI.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ പിണറായി വിജയന്‍
കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ ലോക്കല്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണറുടെ പേരെടുത്ത് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
"പെട്ടെന്നുണ്ടാകുന്ന വികാരത്തിന്റെ പുറത്ത് എന്തെങ്കിലും വിളിച്ച് പറയുന്നത് പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ പറയരുത്. ഭരണഘടന പദവിയില്‍ ഇരുന്നുകൊണ്ട് വല്ലാതെ തരം താഴരുത്. കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂര്‍ത്തീ ഭാവമാകരുത്," മുഖ്യമന്ത്രി വ്യക്തമാക്കി.
"രാഷ്ട്രീയമായി എതിര്‍ക്കാനുള്ള അവസരം മറ്റ് പാര്‍ട്ടികള്‍ക്ക് വിട്ട് നല്‍കം. ആരിഫ് മുഹമ്മദ് ഖാൻ്റെ വ്യക്തിപരമായ അഭിപ്രായമല്ല ഗവർണർ പദവിയിൽ ഇരുന്നുകൊണ്ട് പറയേണ്ടത്. കയ്യൂക്കുകൊണ്ടാണ് കാര്യങ്ങൾ നേടുന്നതെന്ന് പറയുന്ന അദ്ദേഹം ചരിത്രം ഉൾക്കൊള്ളണം," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"അദ്ദേഹത്തിന് വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടായിരിക്കാം. അതിനാല്‍ വ്യത്യസ്തമായ പാര്‍ട്ടികളും അദ്ദേഹം പരീക്ഷിച്ചിട്ടുണ്ടാകും. അങ്ങനെയുള്ള ഒരാള്‍ വ്യക്തിപരമായി അഭിപ്രായം പറയുന്നപോലെയല്ല ഗവര്‍ണര്‍ പദവിയിലിരുന്ന് പറയുന്നത്," മുഖ്യമന്ത്രി പറഞ്ഞു.
"കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കയ്യൂക്കുകൊണ്ടാണത്രെ കാര്യങ്ങള്‍ കാണുന്നത്. കേരളത്തിന്റേയും രാജ്യത്തിന്റേയും ചരിത്രം അദ്ദേഹം മനസിലാക്കാണം. രാജ്യത്തും സംസ്ഥാനത്തുമാകെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായിരുന്നവര്‍ വേട്ടയാടപ്പെട്ടു. വീടുകളില്‍ കയറി സ്ത്രീകളെ ആക്രമിക്കുന്ന സ്ഥിതി വരെയുണ്ടായി," മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
"കേരളത്തില്‍ മനുഷ്യത്യഹീനമായ ഒട്ടേറെ ആക്രമണങ്ങളാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടേണ്ടി വന്നത്. അതിന് ശേഷമാണ് 1957 ൽ ജനങ്ങൾ കമ്യൂണിസ്റ്റുകാരെ വേണമെന്ന് പറഞ്ഞ് അധികാരത്തിലേറ്റുന്നത്. കമ്മ്യൂണിസ്റ്റ് വേട്ടക്കാര്‍ക്കൊപ്പമല്ല ജനം നിന്നത്. ഇരകളായ കമ്മ്യൂണിസ്റ്റുകാരെയാണ് ജനം അധികാരത്തിലേറ്റിയത്," പിണറായി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.