scorecardresearch

നടപ്പാക്കുന്നതേ പറയൂ, എത്ര എതിർപ്പുണ്ടായാലും നടപ്പാക്കും; കെ റെയിൽ വിഷയത്തിൽ മുഖ്യമന്ത്രി

സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ കടലാസിൽ ഒതുങ്ങുന്നവയല്ലെന്നും അവയെല്ലാം തന്നെ പൂർണ്ണ തോതിൽ നടപ്പാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി

സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ കടലാസിൽ ഒതുങ്ങുന്നവയല്ലെന്നും അവയെല്ലാം തന്നെ പൂർണ്ണ തോതിൽ നടപ്പാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി

author-image
WebDesk
New Update
Pinarayi Vijayan, Silver line

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രക്ഷോഭം തുടരുന്നതിനിടെ പദ്ധതിയിൽ നിന്ന് പിറകോട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ പറയുന്നത് നടപ്പാക്കുമെന്നും നടപ്പാക്കാന്‍ കഴിയുന്നതേ പറയാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എത്ര എതിർപ്പുണ്ടായാലും അത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ കടലാസിൽ ഒതുങ്ങുന്നവയല്ലെന്നും അവയെല്ലാം തന്നെ പൂർണ്ണ തോതിൽ നടപ്പാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

"നവകേരള നിർമിതിക്കാണ് നാം ശ്രമിക്കുന്നത്. അത് നാടാകെ അനുകൂലിക്കൊന്ന ഒരു കാര്യമാണ്. എന്നാൽ അത് ഒരു കാരണവശാലും സംഭവിക്കാൻ പാടില്ല എന്ന് കരുതുന്ന ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട് എന്ന് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ തെളിയിക്കുന്നു,"

"നമ്മുടെ നാടിന്റെ പുരോഗതിക്ക് തടസ്സം നിൽക്കുന്ന ഒരു വിഭാഗമായി നാട്ടിലെ കോൺഗ്രസിന്റെ നേതൃത്വം മാറുന്നു. അതോടൊപ്പം ബിജെപിയും അതേ നില സ്വീകരിക്കുന്നു. കേരളം ഒരിഞ്ച് മുന്നോട്ട് പോയിക്കൂടാ എന്നതാണ് ഇവരെല്ലാം ആഗ്രഹിക്കുന്ന കാര്യം. "

Advertisment

"ഇത് നേരത്തെ അവർ ശ്രമിച്ചതാണ്. ആ ശ്രമം പരാജയപ്പെടുത്തിക്കൊണ്ടാണ് സംസ്ഥാനത്ത് പുരോഗതി നേടാൻ നമുക്ക് കഴിഞ്ഞത്. ഇപ്പോൾ വീണ്ടും അവർ ആ ശ്രമം നടത്താൻ ശ്രമിക്കുകയാണ്. ജനങ്ങൾ കാര്യങ്ങൾ തിരിച്ചറിയുന്നുണ്ട്. ജനങ്ങളുടെ പിന്തുണയോടെ സർക്കാർ എന്തൊക്കെ പ്രഖ്യാപിച്ചിച്ചുണ്ടോ ആ കാര്യങ്ങളൊക്കെ കടലാസിൽ കിടക്കുന്നതായിരിക്കില്ല. എല്ലാം പൂർണമായ തോതിൽ നടപ്പാക്കുന്നതായിരിക്കും," മുഖ്യ മന്ത്രി പറഞ്ഞു.

Also Read: ലോക സന്തോഷ സൂചിക: ഇന്ത്യയുടെ തട്ട് താഴ്ന്നു തന്നെ; പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും പിന്നില്‍

Silverline Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: