scorecardresearch

'ഈ പോക്ക് ശരിയല്ല'; അപ്പീലുകള്‍ ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു

author-image
WebDesk
New Update
hartal, cm, pinarayi vijayan, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

തിരുവനന്തപുരം: ആന്തൂരില്‍ ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ മരണം അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പ്രവാസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിഷയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍, അടിയന്തര പ്രമേയം അനുവദിച്ചില്ല.

Advertisment

സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. സഭയിലെ 140 എംഎല്‍എമാരും സാജന്‍ പാറയിലിന്റെ ആത്മഹത്യയില്‍ ഉത്തരവാദികളാണെന്ന് കെ.എം.ഷാജി എംഎല്‍എ പറഞ്ഞു. സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയാണ് സാജനെന്നും കെ.എം.ഷാജി പറഞ്ഞു. പി.ജയരാജനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണ്. ജയരാജനോട് ലോഹ്യം കൂടിയാലും ഇല്ലെങ്കിലും മരണം ഉറപ്പാണ്. ജയരാജനോട് കാര്യം അവതരിപ്പിച്ചതുകൊണ്ടാണ് എം.വി.ഗോവിന്ദന്റെ ഭാര്യയും നഗരസഭാ അധ്യക്ഷയുമായ പി.കെ.ശ്യാമള ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചത്. സിപിഎമ്മിലെ വിഭാഗീയതയാണ് ഇത് കാണിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

Read Also: വ്യവസായിയുടെ ആത്മഹത്യ; പി.കെ.ശ്യാമളയുടെ മൊഴിയെടുക്കും

സാജന്റെ ആത്മഹത്യ ഏറെ വേദനിപ്പിക്കുന്നതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തെറ്റു ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കുള്ള അമിത അധികാരം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. നഗരസഭാ സെക്രട്ടറിമാരുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തും. നഗരസഭാ കൗണ്‍സില്‍ തീരുമാനങ്ങള്‍ക്കെതിരായ അപ്പീല്‍ ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കും. കൊച്ചിയിലും കോഴിക്കോടും പുതിയ ട്രൈബ്യൂണല്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി നിയമസഭില്‍ പറഞ്ഞു. സാജന്റെ ആത്മഹത്യയില്‍ നിഷ്പക്ഷ അന്വേഷണം ഉണ്ടാകും. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പി.കെ.ശ്യാമളക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Advertisment

Read Also: ‘എന്ത് വീഴ്ച?’; തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് പി.കെ.ശ്യാമള

പ്രവാസി സംരഭകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. നഗരസഭ സെക്രട്ടറിയടക്കം നാല് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. നഗരസഭ സെക്രട്ടറി ഗിരീഷ് എന്നിവര്‍ക്കു പുറമേ കലേഷ്, അഗസ്റ്റിന്‍, സുധീര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളയാണ് ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍. പി.കെ.ശ്യാമളക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. ഓഡിറ്റോറിയത്തിന് അനുമതി വൈകുന്നതില്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് സാജന്റെ കുടുംബം ആരോപിച്ചു. എന്നാല്‍, ഈ ആരോപണങ്ങളെ പി.കെ.ശ്യാമള തള്ളി കളഞ്ഞിരുന്നു. നഗരസഭയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സാധാരണ നടപടി ക്രമങ്ങള്‍ മാത്രമാണ് അനുമതി വൈകാന്‍ കാരണമെന്നുമാണ് ശ്യാമള പറഞ്ഞത്. കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചിട്ടില്ലെന്നും സാധാരണ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളൂ എന്നുമാണ് നഗരസഭാ അധികൃതര്‍ വിശദീകരണം നൽകിയത്.

Cpim Pinarayi Vijayan Suicide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: