കണ്ണൂർ: ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയുടെ മൊഴിയെടുക്കും. സംഭവത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സാജന്റെ കുടുംബം പി.കെ.ശ്യാമളയ്‌ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി.എ കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

പ്രവാസി സംരഭകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. നഗരസഭ സെക്രട്ടറിയടക്കം നാല് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. നഗരസഭ സെക്രട്ടറി ഗിരീഷ് എന്നിവര്‍ക്കു പുറമേ കലേഷ്, അഗസ്റ്റിന്‍, സുധീര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു.

Read Also: ‘എന്ത് വീഴ്ച?’; തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് പി.കെ.ശ്യാമള

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളയാണ് ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍. പി.കെ.ശ്യാമളക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. ഓഡിറ്റോറിയത്തിന് അനുമതി വൈകുന്നതില്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് സാജന്റെ കുടുംബം ആരോപിച്ചു. എന്നാല്‍, ഈ ആരോപണങ്ങളെ പി.കെ.ശ്യാമള തള്ളി കളഞ്ഞിരുന്നു. നഗരസഭയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സാധാരണ നടപടി ക്രമങ്ങള്‍ മാത്രമാണ് അനുമതി വൈകാന്‍ കാരണമെന്നുമാണ് ശ്യാമള പറഞ്ഞത്. കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചിട്ടില്ലെന്നും സാധാരണ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളൂ എന്നുമാണ് നഗരസഭാ അധികൃതര്‍ വിശദീകരണം നൽകിയത്.

വ്യ​വ​സാ​യി സാ​ജ​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പി.​കെ. ശ്യാ​മ​ള​യെ വി​മ​ര്‍​ശി​ച്ച് സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ൻ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. വേ​ണ്ട വി​ധ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ചെ​യ​ർ​പേ​ഴ്സ​ണു സാ​ധി​ച്ചി​ല്ല. ജ​ന​പ്ര​തി​നി​ധി​ക​ൾ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രെ തി​രു​ത്തി മു​ന്നോ​ട്ടു പോ​കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും പി.​കെ. ശ്യാ​മ​ള വേ​ദി​യി​ലി​രി​ക്കെ അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ധ​ര്‍​മ​ശാ​ല​യി​ല്‍ സി​പി​എം സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ലാ​ണ് ജ​യ​രാ​ജ​ന്‍റെ വി​മ​ർ​ശ​നം.

Read Also: ‘ഉദ്യോഗസ്ഥരുടെ വാക്ക് കേട്ട് നടക്കരുത്’; പി.കെ ശ്യാമളയെ വേദിയിലിരുത്തി വിമര്‍ശിച്ച് പി ജയരാജന്‍

ആന്തൂരിലെ പ്രവാസിവ്യവസായി പാറയിൽ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.പി.എമ്മിനെതിരേ രൂക്ഷവിമർശനുമയർന്ന സാഹചര്യത്തിലാണ് സി.പി.എം വിശദീകരണയോഗം സംഘടിപ്പിച്ചത്. ‘കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ ഉദ്യോഗസ്ഥർക്കാണ് പൂർണഅധികാരം. ജനപ്രതിനിധികൾക്ക് ഇക്കാര്യത്തിൽ ഒരു ഇടപെടലും നടത്താനാകില്ല. എന്നാൽ ഉദ്യോഗസ്ഥർ പറയുന്നത് കേട്ട് നടക്കുകയല്ല ജനപ്രതിനിധികൾ ചെയ്യേണ്ടതെന്നും ജയരാജൻ പറഞ്ഞു.

ആ​ന്തൂ​ർ മു​നി​സി​പ്പാ​ലി​റ്റി​ക്ക് വീ​ഴ്ച പ​റ്റി. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി നി​ഷേ​ധ നി​ല​പാ​ട് സ്വീ​ക​രി​ച്ചു​വെ​ന്ന് പാ​ർ​ട്ടി​ക്ക് മ​ന​സി​ലാ​യി. അ​ത് മ​റി​ക​ട​ന്നു കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ചെ​യ​ർ​പേ​ഴ്സ​ണോ​ട് നി​ർ​ദേ​ശി​ച്ചു​വെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. സാ​ജ​ന്‍റെ ഭാ​ര്യ ബീ​ന പാ​ർ​ട്ടി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ​രാ​തി​യി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി പാ​ർ​ട്ടി കൈ​ക്കൊ​ള്ളു​മെ​ന്നും പി.​ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.