scorecardresearch

മുഖ്യമന്ത്രിയെ ബഹിഷ്‌കരിച്ച് എൻഎസ്എസ്; കേരള പര്യടനത്തിൽ നിന്നു വിട്ടുനിന്നു

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരള പര്യടനത്തിനു തുടക്കമായി

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരള പര്യടനത്തിനു തുടക്കമായി

author-image
WebDesk
New Update
g sukumaran nair, nss, ie malayalam, ജി സുകുമാരൻ നായർ, എൻഎസ്എസ്, ഐഇ മലയാളം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരള പര്യടനത്തിനു തുടക്കമായി. കൊല്ലത്താണ് കേരള പര്യടനത്തിനു തുടക്കം കുറിച്ചത്. ജില്ലയിലെ പ്രമുഖരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. കേരള പര്യടനത്തിന്റെ ഭാഗമായി രാവിലെ ഒൻപത് മണിയോടെ മുഖ്യമന്ത്രി കൊല്ലത്ത് എത്തി. ചായസൽക്കാരത്തിനു ശേഷമാണ് മുഖ്യമന്ത്രി പ്രമുഖ നേതാക്കളുമായി ചർച്ച നടത്തുക.

Advertisment

അതേസമയം, മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കാൻ എൻഎസ്എസ് തീരുമാനം. മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് എന്‍എസ്എസിന്റെ കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡന്റിനെ ക്ഷണിച്ചിരുന്നെങ്കിലും സമ്പര്‍ക്ക പരിപാടിയിൽ പങ്കെടുക്കില്ലെന്നും ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്നും എന്‍എസ്എസ് അറിയിച്ചു.

സംഘടനയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന വിശദീകരിച്ചാണ് എന്‍എസ്എസ് സമ്പര്‍ക്കപരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. മുന്നോക്ക സംവരണം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയതായും എന്‍എസ്എസ് ആരോപിക്കുന്നു. മന്നം ജയന്തി അവധിയായി പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നയത്തോടും എന്‍എസ്എസ് എതിര്‍പ്പറിയിക്കുന്നുണ്ട്.

കൊല്ലത്തെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി പത്തനംതിട്ടയിലേക്ക് പോകും.

23ന് രാവിലെ ഇടുക്കിയിലും വൈകിട്ട് കോട്ടയത്തുമാകും പര്യടനം. 24ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു ശേഷം പൗരപ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തും. 26ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുഖ്യമന്ത്രിയുടെ പര്യടനം. 27ന് കോഴിക്കോടും വയനാടും സന്ദർശിക്കും. 28ന് മലപ്പുറം, പാലക്കാട് ജില്ലകളിലും 29ന് തൃശൂരിരും സന്ദർശിക്കും. 30ന് രാവിലെ എറണാകുളത്തെയും വൈകിട്ട് ആലപ്പുഴയിലെയും ചർച്ചകളോടെ മുഖ്യമന്ത്രിയുടെ കേരള പര്യടനം അവസാനിക്കും.

Advertisment

വിവിധ ജില്ലകളിലെ പ്രമുഖരുമായി മുഖ്യമന്ത്രി സംസാരിക്കും. ഈ ചർച്ചകളിലെ നിർദേശങ്ങൾ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾക്കൊള്ളിക്കും. നേരത്തെ, 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപും പിണറായി കേരളപര്യടനം നടത്തിയിരുന്നു.

എൽഡിഎഫ്‌ സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരമാണ്‌ മുഖ്യമന്ത്രിയുടെ പര്യടനം‌. സംസ്ഥാനത്തെ വിഭവ വിനിമയവും വികസന ആശയങ്ങളും ഇതിലൂടെ പങ്കുവയ്‌ക്കും. സംസ്ഥാന സർക്കാർ തുടങ്ങിവച്ച വികസനത്തിന്റെയും ജനക്ഷേമപദ്ധതികളുടെയും പൂർത്തീകരണത്തിന്റെ പ്രാധാന്യം മുഖ്യമന്ത്രി വിശദീകരിക്കും.

Read Also: സംഭവബഹുലമായ 28 വർഷം; അഭയ കേസ് നാൾവഴികളിലൂടെ

മുഖ്യമന്ത്രി പര്യടനത്തിനു ഇറങ്ങുന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാനാണ് സിപിഎം തീരുമാനം. നിലവിലെ സാഹചര്യത്തിൽ ഭരണത്തുടർച്ചയ്‌ക്ക് സാധ്യതയുണ്ട്. ജനക്ഷേമ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. മറ്റ് വിവാദങ്ങൾക്ക് പിന്നാലെ പോകാതെ ജനക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുകയാണ് വേണ്ടത് ഇടത് മുന്നണിയും വിലയിരുത്തുന്നു.

ക്ഷേമ പെൻഷൻ വിതരണം, സൗജന്യ ഭക്ഷ്യകിറ്റ് വിതരണം, കോവിഡ് രോഗികൾക്ക് സൗജന്യ ചികിത്സ, വിദ്യാലയങ്ങളിലെ നവീകരിക്കൽ തുടങ്ങി ക്ഷേമ പ്രവർത്തനങ്ങൾ ഇപ്പോഴത്തെ പോലെ തുടരാനാണ് തീരുമാനം. കോവിഡ് പ്രതിസന്ധി അവസാനിക്കുന്നതുവരെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും.

Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: