/indian-express-malayalam/media/media_files/uploads/2021/05/pinarayi-vijayan-on-muslim-league-allegation-502549-FI.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തിന്റെ സമഗ്രവികസനത്തിന് മുതൽക്കൂട്ടാവുന്നതാണ് സിൽവർ ലൈൻ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റിദ്ധാരണകൾ പരത്തി ചിലർ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
"കേരളത്തിൻ്റെ ഗതാഗത മേഖലയിൽ മാത്രമല്ല, സമഗ്ര വികസനത്തിന് തന്നെ മുതൽക്കൂട്ടായി മാറുന്ന പദ്ധതിയാണ് സിൽവർ ലൈൻ. നിരവധി തെറ്റിദ്ധാരണാജനകമായ വാർത്തകൾ പരത്തി പദ്ധതിയെ അട്ടിമറിക്കാൻ ഉള്ള ശ്രമങ്ങൾ പലരും നടത്തി വരുന്നുണ്ട്. എന്നാൽ പൊതുസമൂഹം അത്തരക്കാരുടെ പൊള്ളത്തരം തിരിച്ചറിയുന്നു എന്നതാണ് യാഥാർത്ഥ്യം."
"നാടിൻ്റെ പുരോഗതിയ്ക്ക് അനുഗുണമായ സുസ്ഥിരവും സുരക്ഷിതവും ആയ വികസന പ്രവർത്തനങ്ങൾക്കു തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ ചരിത്രമാണ് നമ്മുടേത്. സിൽവർ ലൈൻ പദ്ധതിയെ കുറിച്ചുള്ള വസ്തുതകൾ മനസ്സിലാക്കി അതിൻ്റെ വിജയത്തിനായി നമുക്ക് ഒരുമിച്ച് നിൽക്കാം. ഭാവി കേരളത്തിൻ്റെ അടിത്തറ ശക്തമാക്കാൻ പരിശ്രമിക്കാം." മുഖ്യമന്ത്രി പറഞ്ഞു.
Also Read: സിൽവർ ലൈൻ പദ്ധതി: യുഡിഎഫിന്റെ ആശങ്കകൾ തരൂരിന് ബോധ്യപ്പെട്ടെന്ന് സതീശൻ
പദ്ധതിക്കെതിരെ കൂടുതൽ വിമർശനങ്ങൾ ഉയർന്നുവരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പദ്ധതി സംബന്ധിച്ച് യുഡിഎഫിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് പറഞ്ഞിരുന്നു. ഉത്തരം നല്‍കുന്നതിനു പകരം വര്‍ഗീയത പറയാനാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും ശ്രമമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.