/indian-express-malayalam/media/media_files/uploads/2021/05/kerala-cm-pinarayi-vijayan-celebrates-birthday-503570-FI.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ പിണറായി വിജയന്‍
ആലപ്പുഴ: ആർഎസ്എസിനെതിരെ ശക്തമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിങ്ങളെ അഞ്ചുനേരം നിസ്‌കരിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞ് പ്രകടനം നടത്തിയ ആർഎസ്‌എസ് ലക്ഷ്യം കേരളത്തിൽ നടക്കില്ലെന്ന് മുഖ്യമന്ത്രി ആലപ്പുഴയിൽ ഒരു പാർട്ടി പരിപാടിയിൽ സംസാരിക്കവെ പറഞ്ഞു.
തലശേരിയിലെ സംഘപരിവാര്‍ പ്രകടനത്തില്‍ കേരളത്തില്‍ കേള്‍ക്കരുതാത്ത മുദ്രാവാക്യം മുഴക്കിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ തങ്ങളുടെ ലക്ഷ്യം ഇപ്പോൾ നടപ്പാക്കാനാകില്ലെന്ന് ആർഎസ്‌എസിന് അറിയാം. എന്നാൽ എന്നാൽ ഇത്തരമൊരു ചിന്ത ജനങ്ങളിലേക്കു കടത്തിവിടാനുള്ള അവരുടെ ശ്രമം നാം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ വിഭാഗത്തിന്റെയും ഭക്ഷണരീതികൾ, വസ്‌ത്രം എന്നിവയ്‌ക്കെതിരെ കടന്നാക്രമണം നടത്താൻ അവർ ശ്രമിക്കുന്നു. എന്നാൽ ഇടതുപക്ഷം ശക്തമായതുകൊണ്ട് മതനിരപേക്ഷതയ്‌ക്കു പോറലേൽപ്പിക്കാനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹലാൽ ഭക്ഷണരീതി പണ്ടേയുള്ളതാണ്. പാർലമെന്റിലെ ഭക്ഷണത്തിൽ ഹലാൽ മുദ്രയുണ്ടെന്നാണ് വിവരം. ശബരിമലയിൽ ശർക്കരയുടെ പേരിൽ വിവാദമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ശിവസേനക്കാരന്റെ സ്ഥാപനത്തിൽ നിർമിക്കുന്നതാണ് അതെന്ന് വ്യക്തമായി. ഉൽപ്പന്നം ഭക്ഷ്യയോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്തി ഹലാൽ മുദ്രചാർത്തുന്നത് വിവിധ രാജ്യങ്ങളിൽ വിപണനം നടത്താനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനുമായുള്ള കായികമത്സരം പോലും വർഗീയപ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read: സന്ദീപിന്റേത് നിഷ്ഠൂര കൊലപാതകം; കുടുംബത്തെ സിപിഎം സംരക്ഷിക്കും: കോടിയേരി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us