scorecardresearch

കുട്ടികൾക്ക് ആദ്യാക്ഷരവെളിച്ചം പകർന്ന് മുഖ്യമന്ത്രിയും

ആറ് കുട്ടികൾക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യാക്ഷരം കുറിച്ചുനൽകിയത്. കുട്ടികൾക്കൊപ്പമുള്ള ചിത്രവും മുഖ്യമന്ത്രി ഫെയ്‌സ് ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്‌

ആറ് കുട്ടികൾക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യാക്ഷരം കുറിച്ചുനൽകിയത്. കുട്ടികൾക്കൊപ്പമുള്ള ചിത്രവും മുഖ്യമന്ത്രി ഫെയ്‌സ് ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്‌

author-image
WebDesk
New Update
pinarayi

കുട്ടികളെ എഴുത്തിനിരുത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്‌സ് ബുക്കിൽ പങ്കുവെച്ച ചിത്രം

കൊച്ചി: വിജയദശമി നാളിൽ കുഞ്ഞുങ്ങൾക്ക ആദ്യാക്ഷരം മധുരം കുറിച്ചുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ആറ് കുട്ടികൾക്കാണ് മുഖ്യമന്ത്രി ആദ്യാക്ഷരം കുറിച്ച് നൽകിയത്. സൗപർണ്ണിക, നതാലിയ, അലൈഖ, നമിത്, വമിക, ഘയാൽ എന്നീ കുഞ്ഞുങ്ങളെയാണ് മുഖ്യമന്ത്രി എഴുത്തിനിരുത്തിയത്. കുഞ്ഞുങ്ങൾക്കൊപ്പമുള്ള ചിത്രവും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. 

Advertisment

സാമൂഹിക പുരോഗതിയുടെ പ്രധാന ചാലകശക്തികളിലൊന്നാണ് ആ സമൂഹം ആർജ്ജിച്ചെടുക്കുന്ന അറിവ്. വിദ്യാഭ്യാസമെന്ന പ്രക്രിയയുടെ പ്രാധാന്യവും ഈ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് വിദ്യാരംഭ ദിനമാണ്. നിരവധി കുഞ്ഞുങ്ങൾ ഈ വിദ്യാരംഭ ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവട് വെക്കുകയാണ്. വളർന്നു വരുന്ന തലമുറകൾക്ക് വേണ്ടി കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്.- കുട്ടികൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പിണറായി വിജയൻ ഫെയ്‌സ് ബുക്കിൽ കുറിച്ചു. 

prasd
കൃഷിമന്ത്രി പി പ്രസാദ് കുട്ടികളെ എഴുത്തിനിരുത്തുന്നു

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്തെ വീട്ടിൽ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നുനൽകി. കൃഷിമന്ത്രി പി പ്രസാദ് ചേർത്തലയിലെ തന്റെ ക്യാമ്പ് ഓഫീസിലും മന്ത്രി വീണാ ജോർജ് സരസകവി മൂലൂർ സ്മാരക മന്ദിരത്തിലും കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. വിദ്യാരംഭം ചടങ്ങിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ നിരവധി കുട്ടികളാണ് ആദ്യാക്ഷരം കുറിച്ചത്. 

Read More

Advertisment
Pinarayi Vijayan Vijayadashami

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: