/indian-express-malayalam/media/media_files/TETFRyDBSFswPT5pJ12s.jpg)
മുഖ്യമന്ത്രി നാളെ മടങ്ങിയെത്തും
തിരുവനന്തപുരം: യു.എസിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച കേരളത്തിലെത്തും. നിലവിൽ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി ശനിയാഴ്ച ദുബായിലെത്തിയിരുന്നു. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും ദുബായിലെത്തിയത്.
Also Read: നിപ; മരണപ്പെട്ടയാൾ കൂടുതൽ സഞ്ചരിച്ചത് കെ.എസ്.ആർ.ടി.സി.യിൽ, ആറ് ജില്ലകളിൽ ജാഗ്രതാ നിർദേശം
ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. ദുബായിൽ മുഖ്യമന്ത്രിയ്ക്ക് ഔദ്യോഗിക പരിപാടികളൊന്നുമില്ല. ചൊവ്വാഴ്ച അദ്ദേഹം കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം.
Also Read:വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു
ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടര്‍ച്ചയായുള്ള പരിശോധനകള്‍ക്കായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. യുഎസിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ.
Also Read:വരുന്നു പെരുമഴ; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്. 2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി വിദേശ ചികിത്സയ്ക്കു പോയത്. 2022 ജനുവരി 11 മുതല്‍ 26വരെയും ഏപ്രില്‍ അവസാനവും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരുന്നു.
Read More
നിമിഷപ്രിയയുടെ മോചനം; പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.