scorecardresearch

പ്രൊഫ. കുസുമം ജോസഫിനെതിരായ കേസ്: വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാസിസ്റ്റ് രീതിയെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍

അരിപ്പയില്‍ സമരം ചെയ്യുന്ന ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് അടിയന്തരമായി അരി എത്തിക്കണമെന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണു കുസുമം ജോസഫിനെതിരെ കേസെടുത്തത്

അരിപ്പയില്‍ സമരം ചെയ്യുന്ന ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് അടിയന്തരമായി അരി എത്തിക്കണമെന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണു കുസുമം ജോസഫിനെതിരെ കേസെടുത്തത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
prof. kusumam Joseph, കുസുമം ജോസഫ്, prof. kusumam Joseph's fb post, riot case against prof. kusumam Joseph, arippa land struggle, അരിപ്പ ഭൂസമരം, lockdown, ലോക്ക് ഡൗണ്‍, riot case, wantonly giving provocation with intent to cause riot, IPC 153, ie malayalam, ഐഇ മലയാളം

കൊച്ചി: പ്രൊഫ. കുസുമം ജോസഫിനെതിരെ കലാപാഹ്വാനം ആരോപിച്ച് കേസെടുത്തതിനെതിരെ എഴുത്തുകാരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും പ്രതിഷേധം. അരിപ്പയില്‍ സമരം ചെയ്യുന്ന ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് അടിയന്തരമായി അരി എത്തിക്കണമെന്ന് കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണു കുസുമം ജോസഫിനെതിരെ കേസെടുത്തത്.

Advertisment

2020 ഏപ്രില്‍ 16നാണു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അരിപ്പയിലെ സമരക്കാര്‍ക്ക് അരി എത്തിക്കണമെന്ന് കുസുമം ജോസഫ് അഭ്യര്‍ഥിച്ചത്. മനപ്പൂര്‍വം കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസടുത്ത പൊലീസ്, ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും അനുബന്ധ ഉപകരണങ്ങളും സഹിതം 72 മണിക്കൂറിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

Also Read: കേരളത്തിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ഹൈക്കോടതി

''അഥിതി തൊഴിലാളികള്‍ക്കും പക്ഷി മൃഗാദികള്‍ക്കും വരെ ഭക്ഷണം ഉറപ്പാക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍, ഭൂമിക്കുവേണ്ടി സമരം ചെയ്യുന്ന ഈ മനുഷ്യരെ പരിഗണിക്കാത്തത് വലിയ ക്രൂരതയാണെന്നും അവര്‍ക്ക് അടിയന്തരമായി അരിയും ഭക്ഷണസാമഗ്രികളും എത്തിക്കണമെന്നുമാണ് കുസുമം ജോസഫ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. നിരാലംബരാക്കപ്പെട്ട മനുഷ്യരോടുള്ള സ്‌നേഹമല്ലാതെ എന്ത് കലാപാഹ്വാനമാണ് ഈ കുറിപ്പിലുള്ളത്?പട്ടിണി കിടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഇടപെട്ട് അടിയന്തരമായി ഭക്ഷണം എത്തിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ആവശ്യപ്പെടുന്നതുകൊണ്ട് കലാപം പൊട്ടിപുറപ്പെടുമെന്നു വ്യഖ്യാനിക്കുന്നതിലെ ജനാധിപത്യ വിരുദ്ധതയും മനുഷ്യത്വ നിരാസവും ജനാധിപത്യ സംവിധാനത്തിനും ചേര്‍ന്നതല്ല,'' എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

ഉത്തരേന്ത്യയില്‍ ബിജെപി-ആര്‍എസ്എസ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദളിത് ആദിവാസി സമുദായങ്ങള്‍ക്കുമെതിരെ അഹോരാത്രം പ്രതികരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ നേതൃത്വവും സിപിഎമ്മും അതേ മനോനില വച്ച് പുലര്‍ത്തുന്നതെന്ന് പറയാതിരിക്കാനാവില്ല. വിമത ശബ്ദങ്ങളെ പൊലീസ് കേസുകളിലൂടെയോ അണികളുടെ മസില്‍ പവറിലൂടെയോ ഒതുക്കുമെന്ന് അഹങ്കരിക്കുന്നത് ഫാസിസ്റ്റ് രീതിയാണ്. കുസുമം ജോസഫിനെതിരായ കേസ് പിന്‍വലിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രസ്താവന ആവശ്യപ്പെ്ട്ടു.

Advertisment

കെജി ശങ്കരപ്പിള്ള, സാറാ ജോസഫ്, കെ അരവിന്ദാക്ഷന്‍, കെ വേണു, കല്പറ്റ നാരായണന്‍, സിആര്‍ പരമേശ്വരന്‍, സിവിക് ചന്ദ്രന്‍, കെ അജിത, സിആര്‍ നീലകണ്ഠന്‍, ആസാദ് തുടങ്ങിയവരാണു പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

Facebook Post Police Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: