കേരളത്തിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ഹൈക്കോടതി

സ്വകാര്യ ആശുപതികളിലെ കോവിഡ് ചികിൽസാ നിരക്കും പരിശോധനാ നിരക്കും കുറയ്ക്കണമെന്നാവശ്യപ്പെട്ട് അഡ്വ. പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ

high court, kerala high court, Online Education, Kerala Government, ഹൈക്കോടതി, സംസ്ഥാന സർക്കാർ, ഓൺലൈൻ വിദ്യാഭ്യാസം, സർക്കാർ, kerala news, malayalam news, ie malayalam

കൊച്ചി: സംസ്ഥാനത്ത് കോവിസ് സാഹചര്യം അതീവ ഗുരുതരമെന്ന് ഹൈക്കോടതി. രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നത് മനസിനെ വേദനിപ്പിക്കുന്ന കാര്യമാണന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. സ്വകാര്യ ആശുപതികളിലെ കോവിഡ് ചികിത്സാ, പരിശോധനാ നിരക്കുകൾ കുറയ്ക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ.

നിരക്ക് കുറയ്ക്കുന്ന കാര്യം സ്വകാര്യ ആശുപത്രികളുമായി ചർച്ച ചെയ്ത് അറിയിക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 2020 ജൂലൈ ആറിന് ഇറക്കിയ ഉത്തരവ് നിലവിലുണ്ടെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ നിലപാട് രേഖപ്പെടുത്തിയ കോടതി കേസ് മേയ് നാലിലേക്ക് മാറ്റി.

സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ സൗകര്യങ്ങളില്ല. അതിനാല്‍ പലര്‍ക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. കോവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ആശുപത്രികള്‍ ഇത് വിനിയോഗിക്കുകയാണ്. ഈ സാഹചര്യത്തിൽ നിരക്ക് കുറയ്ക്കാനുള്ള ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.

അഭിഭാഷകന്‍ സാബി പി ജോസഫാണ് ഹര്‍ജിക്കാരന്‍. അതേസമയം സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ഇന്നലെ അറിയിച്ചു. 1700 രൂപയില്‍ നിന്ന് 500 രൂപയാക്കിയാണ് കുറച്ചത്.

Also Read: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷം; ഒരു മാസത്തിനിടെ 111 ക്ലസ്റ്ററുകള്‍

എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക് ഈടാക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധന സൗജന്യമാണ്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,000ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Reduce covid 19 treatment charge in private hospitals high court

Next Story
സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷം; ഒരു മാസത്തിനിടെ 111 ക്ലസ്റ്ററുകള്‍covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com