scorecardresearch

മൾട്ടിപ്ലെക്സുകൾ അടക്കം സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും തിങ്കളാഴ്ച തന്നെ തുറക്കും

ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്

ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്

author-image
WebDesk
New Update
Theatre, Kerala

തിരുവനന്തപുരം: മൾട്ടിപ്ലെക്സുകൾ അടക്കം സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും ഈ മാസം 25ന് (തിങ്കളാഴ്ച) തന്നെ തുറക്കാൻ ധാരണ. ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആറ് മാസത്തിലധികം അടച്ചിട്ട ശേഷമാണ് തിയേറ്ററുകൾ തുറക്കുന്നത്.

Advertisment

തിയേറ്ററുകൾ 25 മുതൽ തുറക്കാൻ സംസ്ഥാന സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തിയേറ്ററുടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ അന്തിമ തീരുമാനത്തിലെത്താത്തതിനാൽ 25ന് തന്നെ തിയേറ്ററുകൾ തുറക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു.

50 ശതമാനം കാണികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നതടക്കമുള്ള നിബന്ധനകളോടെയായിരുന്നു തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി മാത്രമാണ് തിയേറ്ററുകൾ പ്രവർത്തിപ്പിക്കാൻ അനുമതിയുള്ളത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരെ മാത്രമേ തിയേറ്ററുകളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കൂവെന്നും സർക്കാർ നിർദേശങ്ങളിൽ പറയുന്നു.

Also Read: തിരക്ക് കുറഞ്ഞ സമയങ്ങളില്‍ യാത്രാ നിരക്ക് പകുതിയായി കുറച്ച് കൊച്ചി മെട്രോ

Advertisment

അതേസമയം, തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾ സർക്കാരിന് മുമ്പാകെ തിയേറ്റർ ഉടമകളുടെ സംഘടനകൾ ഉന്നയിച്ചിരുന്നു. വിനോദ നികുതി ഇളവും കെട്ടിട നികുതി ഇളവും പരിഗണിക്കണം, തിയേറ്റർ പ്രവർത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകൾ ഉന്നയിച്ചത്. എന്നാൽ ഈ കാര്യങ്ങളിൽ അന്തിമ ധാരണയിലെത്തിയിട്ടില്ലെങ്കിലും തിയേറ്ററുകൾ തുറക്കാൻ ചൊവ്വാഴ്ച ചേർന്ന യോഗം തീരുമാനമെടുക്കുകയായിരുന്നു.

Theatre

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: