തിരക്ക് കുറഞ്ഞ സമയങ്ങളില്‍ യാത്രാ നിരക്ക് പകുതിയായി കുറച്ച് കൊച്ചി മെട്രോ

ഒക്ടോബർ 20 മുതലാണ് ഇത് നടപ്പിലാകുക

kochi metro, metro, ie malayalam

കൊച്ചി: യാത്രാ നിരക്കിൽ ഇളവ് വരുത്തി കൊച്ചി മെട്രോ. തിരക്ക് കുറഞ്ഞ സമയങ്ങളിൽ 50 ശതമാനം ഇളവാണ് വരുത്തിയിട്ടുള്ളത്. രാവിലെ 6 മണി മുതൽ 8 മണി വരെയും രാത്രി 8 മണി മുതൽ രാത്രി 10.50 വരെയും മെട്രോകളിൽ സഞ്ചരിക്കുന്ന എല്ലാ യാത്രക്കാർക്കും യാത്രാ നിരക്കിന്റെ 50 ശതമാനം ഇളവാണ് നൽകുക. ഒക്ടോബർ 20 മുതലാണ് ഇത് നടപ്പിലാകുക.

മെട്രോയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫ്ലെക്സി ഫെയർ സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചുവെന്ന വിവരം അറിയിച്ചത്. യാത്രാ നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

കൊച്ചി 1 കാർഡ് ഉടമകൾക്കും (ട്രിപ്പ് പാസ്) അവരുടെ കാർഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. ക്യുആർ ടിക്കറ്റുകൾ, കൊച്ചി 1 കാർഡ്, കൊച്ചി 1 കാർഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു.

Read More: പീഡന പരാതി; മോന്‍സണ്‍ മാവുങ്കലിനെതിരെ പൊക്സോ കേസും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kochi metro passengers to get 50 fare discount from october 20

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express